കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കരുതെന്ന് ചൈന; നാലാം തവണയും എതിർപ്പ് പ്രകടിപ്പിച്ചു!

Google Oneindia Malayalam News

Recommended Video

cmsvideo
നാലാം തവണയും ചൈന എതിർത്തു

ന്യൂയോർക്ക്: ജെയ്ഷെ മുഹമ്മദ് തലവൻ മനൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയത്തെ ചൈന തടഞ്ഞു. ഇത് നാലാം തവണയാണ് യുഎന്‍ നീക്കത്തെ ചൈന എതിര്‍ത്തത്. മസൂദ് അസറിന് എതിരെ ഇനിയും തെളിവുകള്‍ വേണമെന്നാണ് ചൈനയുടെ ആവശ്യപ്പെടുന്നത്.

<strong>നെഹ്റുവിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി; പഞ്ചാബിനെ ഭിന്നിപ്പിച്ചു, സിഖുകാരെ മോശമായി ചിത്രീകരിച്ചു</strong>നെഹ്റുവിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി; പഞ്ചാബിനെ ഭിന്നിപ്പിച്ചു, സിഖുകാരെ മോശമായി ചിത്രീകരിച്ചു

ഫ്രാന്‍സും ബ്രിട്ടണും കൊണ്ട് വന്ന പ്രമേയമാണ് തടഞ്ഞത്. എല്ലാ തലത്തിലും സ്വീകാര്യമായാല്‍ മാത്രമേ പ്രമേയത്തെ അനുകൂലിക്കൂ എന്ന് നേരത്തെ ചൈന വ്യക്തമാക്കിയിരുന്നു. 'ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഞങ്ങള്‍ യുക്തമായ നിലപാട് തുടരുമെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്’. എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

Masood azhar


പുൽവാമയിൽ ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ അഞ്ച് സ്ഥിര അംഗങ്ങളിലെ മൂന്നു അംഗങ്ങളായ അമേരിക്ക, യുകെ, ഫ്രാൻസ് എന്നിവർ അസറിനെ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഐക്യരാഷ്ട്രസഭ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ് ജെയ്ഷ് ഇ മുഹമ്മദ്. അതിന്റെ സ്ഥാപകനും തലവനുമാണ് അസർ. ഐക്യരാഷ്ടസഭ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അസറിനും ബാധകമാണെന്ന് യുഎസ് വക്താവ് പല്ലാഡിനോ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളെ കുറിച്ച് എല്ലാവർക്കുമറിയാം. ജെയ് ഇ മുഹമ്മദ് ക്യാമ്പും മസൂദ് അസറും പാകിസ്താനിലുണ്ടെന്നും യുഎൻ രക്ഷാ സമിതിയിലെ സ്ഥിര അംഗങ്ങൾക്ക് അറിയാം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് എല്ലാ അംഗങ്ങളോടും ഞങ്ങൾ അഭ്യർഥിക്കുകയാണ്. പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്താനോട് ആവശ്യപ്പെടുന്നുവെന്ന് ഇന്ത്യയും കൗൺസിലിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ചൈന പിന്തുണ അറിയിച്ചില്ല. ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടയരുതെന്ന് ചൈനയ്ക്ക് അമേരിക്ക മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

English summary
China blocks ban on Maulana Masood Azhar for fourth time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X