കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന കണ്ണുരുട്ടി, ഭയന്ന് വിറച്ച് യൂറോപ്പ്യന്‍ യൂണിയന്‍, റിപ്പോര്‍ട്ട് തിരുത്തി, കൊറോണയില്‍ പങ്കില്ല!!

Google Oneindia Malayalam News

ബെയ്ജിംഗ്: അന്താരാഷ്ട്ര തലത്തില്‍ ചൈനയുടെ ശക്തമായ കളികള്‍ക്ക് മുന്നില്‍ മുട്ടുവിറച്ച് യൂറോപ്പ്യന്‍ യൂണിയന്‍. കൊറോണവൈറസ് ലോകത്താകെ വ്യാപിച്ചതില്‍ ചൈനയ്ക്കുള്ള പങ്ക് സൂചിപ്പിച്ച് കൊണ്ട് റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചൈന ഇടപെട്ടു എന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ചൈന പ്രചരിപ്പിച്ചു എന്നായിരുന്നു യൂറോപ്പ്യന്‍ യൂണിയന്റെ റിപ്പോര്‍ട്ട്. എന്നാല്‍ നയതന്ത്ര തലത്തില്‍ ഇടപെട്ട ചൈന ഈ റിപ്പോര്‍ട്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഒടുവില്‍ ഇത് പുറത്തിറങ്ങിയെങ്കിലും ഭൂരിഭാഗം ചൈനീസ് വിമര്‍ശനങ്ങളും ഒഴിവാക്കിയിരുന്നു. ആരെയും കുറ്റപ്പെടുത്താത്ത രീതിയിലുള്ളതാണ് റിപ്പോര്‍ട്ട്.

1

യൂറോപ്പ്യന്‍ യൂണിയന്‍ ചരിത്രത്തിലെ തന്നെ നാണം കെട്ട സംഭവങ്ങളിലൊന്നാണിത്. യൂറോപ്പ്യന്‍ യൂണിയനിലെ ചൈനീസ് സംഘം റിപ്പോര്‍ട്ട് തിരുത്തിയ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാറില്ലെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ പറഞ്ഞു. ഏപ്രില്‍ 21നായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവിടാനിരുന്നത്. എന്നാല്‍ ഇത് വൈകുകയായിരുന്നു. ചൈനയ്‌ക്കെതിരായ റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ യൂറോപ്പ്യന്‍ യൂണിയനുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന ഭീഷണിയാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതേ തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വൈകിയത്. ഇതിനിടെ തിരുത്തുകയും ചെയ്തു.

അതേസമയം ചൈനയ്‌ക്കെതിരെ അന്താരാഷ്ട്ര സംഘടകളൊന്നും രംഗത്ത് വരാതിരിക്കാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. നേരത്തെ ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷത്താണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഓസ്‌ട്രേലിയുയം ഇതേ ആരോപണം ഉന്നയിച്ചിരുന്നു. യൂറോപ്പ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചാല്‍ ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ രംഗത്ത് വരാനുള്ള സാധ്യത കൂടുതലാണ്. ഇത് ചൈനയ്ക്ക് തിരിച്ചടിയാവും. ആദ്യത്തെ റിപ്പോര്‍ട്ട് കണ്ട ഉടനെ ചൈന കടുത്ത ദേഷ്യത്തിലായിരുന്നു. മറ്റുള്ളവരെ പ്രീണിപ്പിക്കാനാണ് ഈ റിപ്പോര്‍ട്ടെന്നും കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയെ ഉദ്ദേശിച്ചായിരുന്നു ഈ പരാമര്‍ശം.

കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സിന് ഇതേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചിരുന്നു. ഇതില്‍ നിന്ന് എത്രയോ മാറ്റമുള്ള റിപ്പോര്‍ട്ടാണ് പുറത്തിറങ്ങിയത്. ആദ്യ റിപ്പോര്‍ട്ടില്‍ ചൈന തെറ്റായ വിവരങ്ങള്‍ നല്‍കി രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ചു. കൊറോണവൈറസില്‍ ആരോപണങ്ങള്‍ നേരിടാതിരിക്കാനും അന്താരാഷ്ട്ര ഇമേജ് ഇടിയാതിരിക്കാനുമാണ് ഈ ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. ഇതെല്ലാം നീക്കിയിട്ടുണ്ട്. ചൈനയുമായി ഒരു ബില്യണ്‍ യൂറോയുടെ ഉഭയകക്ഷി വ്യാപാര കരാറുകള്‍ യൂറോപ്പ്യന്‍ യൂണിയനുണ്ട്. ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് ഇയു. അതുകൊണ്ട് ചൈനയെ പിണക്കുന്നത് യൂറോപ്പ്യന്‍ യൂണിയന്റെ നിലനില്‍പ്പിനെ തന്നെ കാര്യമായി ബാധിക്കും.

English summary
china blocks eu report on coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X