കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിക്കല്‍ ഒരു വൈറസുണ്ടായിരുന്നു... ട്രംപിനെ ട്രോളി ചൈന, തായ്‌വാനെ തൊട്ട് യുഎസ് മറുപടി!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയും അമേരിക്കയും കൊറോണവൈറസിനെ തുടര്‍ന്നുണ്ടായ ശത്രുത വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഡൊണാള്‍ഡ് ട്രംപ് ചൈനയെ നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഒടുവില്‍ ട്രംപിനെ പരിഹസിച്ചിരിക്കുകയാണ് ചൈന. ഒരു ഹ്രസ്വ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ യുഎസ് ചൈന നല്‍കിയ മുന്നറിയിപ്പിനെ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് പറയുന്നുണ്ട്. ഒരിക്കല്‍ ഒരു വൈറസ് ഉണ്ടായിരുന്നു എന്ന ആനിമേഷന്‍ വീഡിയോയാണ് ചൈന പുറത്തിറക്കിയത്. ഫ്രാന്‍സിലെ ചൈനീസ് എംബസി ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് ഈ വീഡിയോ.

1

കൊറോണവൈറസ് വ്യാപനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളാണ് ചൈന ഈ വീഡിയോയില്‍ കാണിക്കുന്നത്. കാര്‍ട്ടൂണില്‍ വിഷ്വലൈസ് ചെയ്തിരിക്കുന്നത്. ഇതില്‍ ചൈനയും അമേരിക്കയും പരസ്പരം വൈറസിനെ കുറിച്ച് തര്‍ക്കിക്കുന്നതാണ് ഉള്ളത്. ജനുവരിയില്‍ തന്നെ അമേരിക്കയെ വൈറസ് കണ്ടെത്തിയ കാര്യം അറിയിച്ചിരുന്നുവെന്ന് ഈ വീഡിയോയില്‍ ചൈനീസ് പക്ഷം പറയുന്നു. എന്നാല്‍ ഞങ്ങളൊന്നും അറിഞ്ഞില്ലെന്നാണ് യുഎസ് വിഭാഗം വീഡിയോയില്‍ പറയുന്നത്. ജനുവരിയില്‍ ചൈന ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഇതില്‍ പറയുന്നത്. യുഎസ് ഇതിനെ കാടത്തം എന്നാണ് വിശേഷിപ്പിച്ചത്. പലതവണ ചൈന മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് യുഎസ് ആരോപിക്കുന്നതും വീഡിയോയിലുണ്ട്.

അതേസമയം ഒരു മിനുട്ട് 39 സെക്കന്‍ഡാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. അമേരിക്കയാണ് എപ്പോഴും ശരിയെന്നും, പറഞ്ഞ കാര്യങ്ങളുമായി വ്യത്യാസമുണ്ടെങ്കില്‍ പോലും ഞങ്ങളാണ് ശരിയെന്നും വീഡിയോയില്‍ യുഎസ്സിനെ പരിഹസിച്ച് പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഈ വീഡിയോ. ചൈന മുന്നറിയിപ്പ് നല്‍കിയെന്ന് പറയുന്നത് വ്യാജമാണെന്നും, തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിലര്‍ പറഞ്ഞു. ഈ വീഡിയോ കൊണ്ട് നഷ്ടമുണ്ടാവുക ചൈനയ്ക്ക് തന്നെയാണെന്നും ചിലര്‍ ഓര്‍മപ്പെടുത്തി. എന്നാല്‍ ട്രംപ് ആരോപിച്ചത് പോലെ ലാബില്‍ ഉണ്ടാക്കിയതല്ല വൈറസെന്ന് ലോകാരോഗ്യ സംഘടനയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
ചൈനയ്ക്ക് പണി തരുമെന്ന് ട്രംപിന്റെ ഭീഷണി | Oneindia Malayalam

ഇതിന് പിന്നാലെ തായ്‌വാന്റെ യുഎന്‍ അംഗത്വത്തെ യുഎസ് പിന്തുണയ്ക്കുകയും ചെയ്തു. എല്ലാവരുടെ അഭിപ്രായങ്ങളെയും കേള്‍ക്കുന്നതാണ് മനുഷ്യാവകാശ സംരക്ഷണത്തിന്റെ ലക്ഷണമെന്ന് യുഎസ് പറഞ്ഞു. യുഎന്നില്‍ തായ്‌വാനെ കാലുകുത്താന്‍ അനുവദിക്കാത്തത് അവരുടെ ജനതയെ അപമാനിക്കലാണ്. അതിലുപരി യുഎന്‍ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരാണെന്നും യുഎസ് ആരോപിച്ചു. ഇതിനെ ശക്തമായി ചൈന എതിര്‍ത്തിട്ടുണ്ട്. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് ഇടപെടുകയാണെന്ന് അവര്‍ ആരോപിച്ചു. 1.4 ബില്യണ്‍ ചൈനക്കാരുടെ വികാരത്തെ യുഎസ് മാനിച്ചില്ലെന്നും ചൈന പറഞ്ഞു.

English summary
china brutally trolls us on coronavirus origin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X