ദുബായില്‍ ഇന്ത്യാവിരുദ്ധ ശക്തികളുടെ സംഗമം; 20000 കോടി രൂപ, എന്താണ് സംഭവം!!

ചൈനയുടെ നിയന്ത്രണത്തിലാകും പാകിസ്താന്റെ പദ്ധതി പ്രദേശങ്ങള്‍. ചൈനയുടെയും പാകിസ്താന്റെയും സംയുക്ത നീക്കങ്ങള്‍ ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്.

ദുബായ്: ഇന്ത്യയുടെ രാജ്യ അതിര്‍ത്തികള്‍ സംഘര്‍ഷഭരിതമാണ്. ഒരു ഭാഗത്ത് ചൈന, മറ്റൊരു ഭാഗത്ത് പാകിസ്താന്‍, കൂടാതെ തീവ്രവാദി സംഘങ്ങള്‍, ജലാതിര്‍ത്തി മേഖലയില്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ നടപടികള്‍... ഇന്ത്യാ വിരുദ്ധ ശക്തിയായി ഒരു കാലത്ത് നാം കരുതിയത് പാകിസ്താനെ മാത്രമാണ്.

എന്നാല്‍ ഇന്ന് പാകിസ്താന്‍ മാത്രമല്ല. പാകിസ്താന് ഒപ്പം ചൈനയുമുണ്ട്. ലോകത്തെ വന്‍ സൈനിക-സാമ്പത്തിക ശക്തിയായ ചൈന. പാകിസ്താനും ചൈനയും കൈകോര്‍ക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണ്. അതാണിപ്പോള്‍ സംഭവിക്കുന്നത്. പാകിസ്താനില്‍ നിര്‍മാണം പൊടിപൊടിക്കുന്ന ചൈന പുതിയ പദ്ധതികളില്‍ ഒപ്പുവച്ചിരിക്കുകയാണ്. അതിന് വേദിയായതാകട്ടെ ദുബായിയും.

എണ്ണ ശുദ്ധീകരണ ശാല

എണ്ണ ശുദ്ധീകരണ ശാല

പാകിസ്താനില്‍ പുതിയ എണ്ണ ശുദ്ധീകരണ ശാല വരുന്നു. ഇതിനുള്ള ഫണ്ട് ചൈനയുടെ വകയാണ്. എല്ലാ സാങ്കേതിക സഹായം നല്‍കുന്നതും ചൈന തന്നെ.

20000 കോടി രൂപ ചെലവ്

20000 കോടി രൂപ ചെലവ്

358 കോടി ഡോളര്‍ (ഏകദേശം 20000 കോടി രൂപ) ചെലവിലാണ് എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കുന്നത്. ചൈനയും പാകിസ്താനും ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചു. ഇതിനാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ദുബായിലെത്തിയത്.

ഫാല്‍ക്കണ്‍ ഓയില്‍

ഫാല്‍ക്കണ്‍ ഓയില്‍

പാകിസ്താനിലെ വാക് ഗ്രൂപ്പ് ആണ് അത്യാധുനിക സംവിധാനങ്ങളുള്ള എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കുന്നത്. ഫാല്‍ക്കണ്‍ ഓയില്‍ എന്നാണ് ഇതിന്റെ പേര്. ചൈനയിലെ രണ്ട് കമ്പനികളുടെ പിന്തുണയോടെയാണ് നിര്‍മാണം.

 പിന്തുണയുമായി ഇവര്‍

പിന്തുണയുമായി ഇവര്‍

ദുവാങ് ദോങ് ഇലക്ട്രിക്കല്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റൂട്ട്, ചൈനാ എന്‍ര്‍ജി എന്‍ജിനിയറിങ് ഗ്രൂപ്പ് എന്നീ കമ്പനികളാണ് പാകിസ്താന് വേണ്ട സഹായങ്ങള്‍ നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറാണ് ദുബായില്‍ ഒപ്പുവച്ചത്.

 രണ്ടര വര്‍ഷത്തിനകം

രണ്ടര വര്‍ഷത്തിനകം

രണ്ടര വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. പാകിസ്താനിലെ ഖൈബര്‍ പക്തുന്‍ക്വയിലാണ് പുതിയ എണ്ണ ശുദ്ധീകരണ ശാല വരുന്നത്. ലോക നിലവാരത്തിലുള്ളതായിരിക്കും ശാല.

ദിവസം ഒരു ലക്ഷം ബാരല്‍ എണ്ണ

ദിവസം ഒരു ലക്ഷം ബാരല്‍ എണ്ണ

ഒരു ദിവസം ഒരു ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനമാണ് ശാല നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്. 38 ലക്ഷം മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ളതായിരിക്കും എണ്ണ ശുദ്ധീകരണ ശാല.

പാകിസ്താനെ സോപ്പിട്ടു

പാകിസ്താനെ സോപ്പിട്ടു

ഇതോടൊപ്പം നൂറ് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന നിലയവും സ്ഥാപിക്കുന്നുണ്ട്. ഇതില്‍ 75 മെഗാവാട്ട് വൈദ്യുതി സൗജന്യമായി പാകിസ്താനിലെ വൈദ്യുത ശൃംഖലയ്ക്ക് കൈമാറും.

300 കിലോമീറ്റര്‍ പൈപ്പ് ലൈന്‍

300 കിലോമീറ്റര്‍ പൈപ്പ് ലൈന്‍

പുതിയ ശാലയില്‍ നിന്നു പാകിസ്താനിലെ എല്ലാ ഭാഗത്തേക്കും എണ്ണ എത്തിക്കുന്നതിന് 300 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നുണ്ട്. ചൈനയിലെ സര്‍ക്കാര്‍ ബാങ്കുകളാണ് പദ്ധതിക്ക് വേണ്ട ധനസഹായം നല്‍കുന്നത്.

ചൈനയുടെ നിയന്ത്രണത്തിലാകും

ചൈനയുടെ നിയന്ത്രണത്തിലാകും

പദ്ധതി നിര്‍ണമാണവും നടത്തിപ്പും ചൈനയുടെ നിയന്ത്രണത്തിലാകും. അതായത് ചൈനയാണ് ഈ പദ്ധതി പൂര്‍ണമായും നിയന്ത്രിക്കുക. പാകിസ്താന് മെച്ചം സൗജന്യ വൈദ്യുതി മാത്രം.

ചൈന-പാകിസ്താന്‍ ബന്ധം

ചൈന-പാകിസ്താന്‍ ബന്ധം

കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന രാജ്യമാണ് പാകിസ്താന്‍. അതുകൊണ്ട് തന്നെയാണ് ചൈന വൈദ്യുതി പാകിസ്താന് നല്‍കുന്നത്. എന്നാല്‍ പദ്ധതി നിയന്ത്രണം ചൈനയ്ക്കും. ഒരുതരത്തില്‍ സാമ്പത്തിക ലക്ഷ്യത്തിന് വേണ്ടി പാകിസ്താനെ സോപ്പിട്ട് കൂടെ നിര്‍ത്തുകയാണ് ചൈന.

പ്രദേശങ്ങളുടെ നിയന്ത്രണം ചൈനയ്ക്ക്

പ്രദേശങ്ങളുടെ നിയന്ത്രണം ചൈനയ്ക്ക്

അതുകൊണ്ട് തന്നെ ചൈനയുടെ നിയന്ത്രണത്തിലാകും പാകിസ്താന്റെ പദ്ധതി പ്രദേശങ്ങള്‍. ഇന്ത്യാ അതിര്‍ത്തിയിലൂടെ പാകിസ്താനില്‍ ചൈന നടപ്പാക്കുന്ന പ്രത്യേക സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി തന്നെയാണ് എണ്ണ ശുദ്ധീകരണ ശാലയും സ്ഥാപിക്കുക. ചൈനയുടെയും പാകിസ്താന്റെയും സംയുക്ത നീക്കങ്ങള്‍ ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+