ടിബറ്റില്‍ ജലവൈദ്യുതി നിലയം ആരംഭിക്കുവാന്‍ ചൈന ഒരുങ്ങുന്നു
ബെയ്ജിങ്: ഇന്ത്യാ അതിര്‍ത്തിയായ ടിബറ്റില്‍ ജലവൈദ്യുതി നിലയം ആരംഭിക്കുവാന്‍ ചൈന ഒരുങ്ങുന്നു. ഇന്ത്യയ്ക്ക കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ചൈനയുടെ പുതിയ നീക്കം. ഹിമാലയത്തില്‍ നിന്നും 2,900 കിലോമീറ്റര്‍ ഒഴുകി എത്തുന്ന ബ്രഹ്മപുത്രയോട് ചേര്‍ന്നുള്ള യാര്ലുങ്് സാന്ഗോ നദിയിലാണ് ചൈന പുതിയ പദ്ധതി ആരംഭിക്കുന്നത്. അണക്കെട്ടില്‍ നിന്നും പൂര്‍ണ്ണമായും ജലവൈദ്യുതിയാണ് ചൈനയുടെ ലക്ഷ്യം. ഇതോടെ ഇന്ത്യയും ബംഗ്ലാദേശും ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് പ്രതിസന്ധിയിലായി.
അണക്കെട്ടുകളില്‍ നിന്നും സംഭരിച്ച ജലത്തിന്റെ ഊര്‍ജം ഉപയോഗിച്ചാണ് ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. പരിസ്ഥിതി, സാമൂഹിക പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കുമെന്നതിലാല് വന്‍ ജലവൈദ്യുത പദ്ധതികള്‍ കാരണം ആയിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്നുണ്ട്. ഭൂകമ്പ സാധ്യതയും ഉണ്ടാകുന്നുണ്ട്. എന്നാല്‍ അപകടങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക ചൈനയും ആയി സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിച്ചിട്ടുണ്ട്.

ടിബറ്റില്‍ ആരംഭിക്കുവാന്‍ പോവുന്ന ഏറ്റവും വലിയ പദ്ധതി ആയിരിക്കും ഇത് എന്ന് സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു. പുതിയ നടപടിയുടെ ആദ്യ ഘട്ടമായി 1.5 മില്ല്യന്‍ ഡോളര്‍ ചൈനീസ് സര്‍ക്കാര്‍ വകയിരുത്തി കഴിഞ്ഞു. ഏറ്റവും വലിയ പ്രൊജക്റ്റായിരിക്കും ഇത്. ഏകദേശം 510,000 കിലോ വാട്ട് വൈദ്യുതി ഇവിടെ നിന്നും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്. വര്‍ഷത്തില്‍ 2.5 ബില്ല്യന്‍ കിലോ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആണ് ശ്രമം എന്നും ചൈനീസ് സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.
നിലവില്‍ സാംങ്മു ഡാം ബ്രഹ്മപുത്രയുടെ ഭാഗം ആയി പ്രവര്‍ത്തിക്കുന്നുണ്ട്. 1972ല്‍ പ്രവര്‍ത്തനം ആരംഭിച്ച സാംങ്മു ഡാമില്‍ നിന്നും 2,000 മെഗാ വാട്ട് വൈദ്യുതി നിലവില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications