ഈ റോഡു മൊത്തം വെയ്‌സ്റ്റാാാാ....
ബെയ്ജിങ്:ചൈനക്കാരുടെ കണ്ടുപിടുത്തങ്ങളെ വെല്ലാന്‍ കഴിയില്ല മക്കളെ..... ഇത്തവണ തികച്ചും വ്യത്യസ്തമായ കണ്ടുപിടുത്തമായാണ് വരവ്. മാലിന്യം കൊണ്ട് റോഡുണ്ടാക്കാമെന്ന് പലരും പറഞ്ഞു, എന്നാല്‍ അതൊന്നും യാഥാര്‍ത്ഥ്യത്തില്‍ വന്നില്ല. എന്നാല്‍ ഇത് വെറും വെയ്സ്റ്റ്ല്ല, കെട്ടിട നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് ഹൈവെ നിര്‍മ്മിച്ചിരിക്കുന്നത്.

കെട്ടിട നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ കൊണ്ട് റോഡ് നിര്‍മ്മിക്കാം എന്ന കണ്ടുപിടുത്തതിന്റെ ക്രെഡിറ്റ് ചൈനക്ക് തന്നെ കിട്ടി. കിലോ മീറ്ററില്‍ 100-120 സ്പീഡാണ് പോകാവുന്ന റോഡ് ചൈനയിലെ രണ്ടു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. 5.7 മില്യന്‍ ടണ്‍ അവശിഷ്ടമാണ് നിര്‍മ്മാണത്തിനു വേണ്ടി വന്നത്. ഒരു കിലോ മീറ്ററിന് 46700 ടണ്‍ വീതം. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന റോഡുകള്‍ എളുപ്പത്തില്‍ പൊട്ടിപൊളിയില്ല എന്നതാണ് അടുത്ത ഗുണം.
കെട്ടിട നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ ഒരു രീതിയിലും സംസ്‌കരിക്കാന്‍ കഴിയാത്തവയാണ്. ഇത്രയും മാലിന്യം നിക്ഷേപിക്കണമെങ്കില്‍ കുറഞ്ഞത് 200 ഹെക്ടര്‍ സ്ഥലമെങ്കിലും വേണ്ടി വരും. സാധാരണ രീതിയില്‍ ഈ റോഡ് നിര്‍മ്മിക്കണമെങ്കില്‍ 3.4 മില്യന്‍ മണലും 32000 ടണ്‍ കല്‍ക്കരിയും വേണം.
പുത്തന്‍ കണ്ടുപിടുത്തതിലൂടെ 47.07 മില്യന്‍ യു.എസ് ഡോളറാണ് ചൈനയുടെ ലാഭം.












Click it and Unblock the Notifications