കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് അമേരിക്കയുടെ ഉഗ്രന്‍ പണി; വരുമാനം കുത്തനെ ഇടിയും... ചൈനയും ട്രംപും കൈകോര്‍ക്കുന്നു

Google Oneindia Malayalam News

ലണ്ടന്‍: സമ്പത്ത് കൊണ്ടും ജനസംഖ്യ കൊണ്ടും ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്നിലാണ് ചൈന. അതേസമയം, ലോക പോലീസ് സ്വയം ചമയുന്ന രാജ്യമാണ് അമേരിക്ക. ഈ രണ്ട് ശക്തികളും വ്യാപാര ഇടപാടുകളില്‍ ഉടക്കി നില്‍ക്കുന്നത് ലോക വിപണികളില്‍ ആശങ്ക പരത്തിയിരുന്നു. കൊറോണ ഭീതി വിതച്ച വേളയില്‍ തന്നെയാണ് പ്രബല ശക്തികളുടെ പോര് രൂക്ഷമായതും. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമുള്ള രാജ്യങ്ങള്‍ കൂടിയാണിവ.

എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ ചില ഇടപാടുകള്‍ക്ക് തയ്യാറായി എന്ന വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, ഈ ഇടപാടിന്റെ ഫലമായി കനത്ത തിരിച്ചടി നേരിട്ടത് സൗദി അറേബ്യയ്ക്കാണ്. കൊറോണയും എണ്ണവില തകര്‍ച്ചയും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കെയാണ് സൗദി അറേബ്യയ്ക്ക് പുതിയ കെണി വന്നിരിക്കുന്നത്....

അമേരിക്കയും ചൈനയും

അമേരിക്കയും ചൈനയും

ചൈനയുമായി ഉടക്കിലായിരുന്നു അമേരിക്ക. ട്രംപിന്റെ പരസ്യപ്രസ്താവനകള്‍ ഇക്കാര്യം പ്രകടമാക്കുന്നതായിരുന്നു. ഏറ്റവും ഒടുവില്‍ കൊറോണ വിപത്ത് വന്ന വേളയിലും അമേരിക്ക കുറ്റപ്പെടുത്തിയത് ചൈനയെ ആണ്. ചൈനയാകട്ടെ ഞങ്ങളുടെ കൈ ശുദ്ധമാണ് എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു.

ഇതായിരുന്നു തര്‍ക്കം

ഇതായിരുന്നു തര്‍ക്കം

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന ഉയര്‍ന്ന ചുങ്കം ഏര്‍പ്പെടുത്തി. തിരിച്ചടിയായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയും സമാനമായി നികുതി ഏര്‍പ്പെടുത്തി. ഇരുരാജ്യങ്ങളുടെയും പോരില്‍ നിക്ഷേപകര്‍ക്ക് ആശങ്ക വര്‍ധിച്ചു. സ്വര്‍ണവില കുത്തനെ വര്‍ധിക്കാന്‍ ഇടയാക്കിയ ഒരു കാര്യം ഇതായിരുന്നു.

എണ്ണ കയറ്റുമതി

എണ്ണ കയറ്റുമതി

സൗദി അറേബ്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം. ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. സൗദിയുടെ എണ്ണ വളരെ കൂടുതലായി ചൈനയിലേക്ക് എത്തിയിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ചില മാറ്റങ്ങള്‍ സംഭവിച്ചു. അമേരിക്കയുടെ ചില നീക്കങ്ങളാണ് ഇതിന് കാരണമെന്ന് ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

യുഎസ് എണ്ണ ചൈന ഇറക്കുന്നു

യുഎസ് എണ്ണ ചൈന ഇറക്കുന്നു

ചൈന ഇറക്കുമതി ചെയ്യുന്ന എണ്ണയില്‍ 7 ശതമാനം ഇപ്പോള്‍ അമേരിക്കയില്‍ നിന്നാണ്. കഴിഞ്ഞ ജനുവരിയില്‍ ഇത് 0.4 ശതമാനമായിരുന്നു. സെപ്തംബര്‍ 15ന് പുറത്തുവന്ന കണക്ക് പ്രകാരം അമേരിക്കന്‍ എണ്ണ വന്‍തോതില്‍ ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്. ലണ്ടന്‍ കേന്ദ്രമായുള്ള വിപണി അവലോകന കമ്പനി വോര്‍ട്ടെക്‌സ ലിമിറ്റഡ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

സൗദി പെട്ടത് ഇവിടെ

സൗദി പെട്ടത് ഇവിടെ

അമേരിക്കയുടെ എണ്ണ ചൈന ഇറക്കുമതി ചെയ്യുക എന്നത് സൗദിക്ക് പ്രശ്‌നമല്ല. പക്ഷേ, സൗദിയുടെ എണ്ണ വാങ്ങുന്നത് ചൈന കുറച്ചിരിക്കുന്നു. ഇതാണ് സൗദിയെ പ്രതിസന്ധിയിലാക്കുന്നത്. ലോകത്തെ പ്രധാന വിപണി തങ്ങള്‍ക്ക് നഷ്ടമാകുമോ എന്ന ആശങ്ക സൗദിക്കുണ്ട്. സൗദിയുടെ എണ്ണ ഇറക്കുമതി 19 ശതമാനത്തില്‍ നിന്ന് 15 ശതമാക്കി ചൈന കുറയ്ക്കുകയാണ് ചെയ്തത്.

ദിവസവും 7 ലക്ഷം ബാരല്‍

ദിവസവും 7 ലക്ഷം ബാരല്‍

എണ്ണ ടാങ്കറുകളിലെ ചരക്കുകടത്ത് രേഖകള്‍ പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും. ഈ മാസം അവസാനമാകുമ്പോള്‍ അമേരിക്ക ചൈനയിലേക്ക് പ്രതിദിനം കയറ്റുമതി ചെയ്യുന്ന എണ്ണയുടെ അളവ് വന്‍തോതില്‍ ഉയരുമെന്നാണ് വിവരം. ദിവസവും 7 ലക്ഷം ബാരല്‍ എണ്ണ അമേരിക്ക ചൈനയിലേക്ക് കയറ്റി അയക്കുമെന്ന് ജനീവ കേന്ദ്രമായുള്ള സാമ്പത്തിക നിരീക്ഷകന്‍ വെര്‍ജിനി ബഹ്നിക് പറയുന്നു.

ചൈന-യുഎസ് കരാര്‍

ചൈന-യുഎസ് കരാര്‍

അമേരിക്കയുമായുള്ള സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഈ വര്‍ഷം ആദ്യത്തില്‍ ചില ചര്‍ച്ചകള്‍ ചൈന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അമേരിക്കയുടെ എണ്ണ വാങ്ങാമെന്ന് ചൈന സമ്മതിച്ചത്. ഈ ധാരണയിലെത്തിയ ശേഷമാണ് അമേരിക്കന്‍ എണ്ണ കൂടുതലായി ചൈനയില്‍ എത്താന്‍ തുടങ്ങിയത്. പക്ഷേ, പണി കിട്ടിയത് സൗദി അറേബ്യക്കാണ്.

 5200 കോടി ഡോളര്‍

5200 കോടി ഡോളര്‍

അമേരിക്കയില്‍ നിന്ന് കാര്‍ഷിക, ഊര്‍ജ, നിര്‍മാണ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് പകരമായി ചൈനയുടെ ചരക്കുകള്‍ക്കുള്ള ചുങ്കം അമേരിക്ക വെട്ടിക്കുറയ്ക്കുമെന്നാണ് ധാരണ. ഇതുപ്രകാരമാണ് ചൈന കൂടുതലായി അമേരിക്കന്‍ എണ്ണ വാങ്ങുന്നത്. 5200 കോടി ഡോളറിന്റെ എണ്ണയും പ്രകൃതി വാതകവും അടുത്ത വര്‍ഷം അവസാനത്തോടെ അമരിക്കയില്‍ നിന്ന് വാങ്ങാമെന്നാണ് ചൈനയുണ്ടാക്കിയ ധാരണയത്രെ.

സൗദി പുതിയ വിപണി കണ്ടെത്തണം

സൗദി പുതിയ വിപണി കണ്ടെത്തണം

അമേരിക്ക-ചൈന കരാര്‍ മന്ദഗതിയിലാകാന്‍ കാരണം കൊറോണയാണ്. കൊറോണ വ്യാപിച്ചതിന് പിന്നാലെ ലോകരാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എണ്ണ ഉപയോഗം കുറഞ്ഞു. ഇപ്പോള്‍ വീണ്ടും നഗരങ്ങള്‍ സജീവമായതോടെയാണ് ചൈന കരാര്‍ നടപ്പാക്കാന്‍ ആരംഭിച്ചത്. അതോടെ അമേരിക്കന്‍ എണ്ണ വാങ്ങുന്നത് വര്‍ധിച്ചു. സൗദിയുടെ എണ്ണ വാങ്ങുന്നത് കുറച്ചു. തങ്ങളുടെ എണ്ണ വില്‍ക്കാന്‍ സൗദി പുതിയ വിപണി കണ്ടെത്തേണ്ടി വരും.

 സൗദിയുടെ നീക്കം

സൗദിയുടെ നീക്കം

അമേരിക്കന്‍ എണ്ണ കൂടുതലായി ചൈനയിലേക്ക് എത്തുന്നു എന്ന് മനസിലാക്കിയ സൗദി പ്രതിരോധ നീക്കം നടത്തിയിരുന്നു. ഏഷ്യയിലേക്കുള്ള എണ്ണയ്ക്ക് സൗദി അടുത്തിടെ വില കുറച്ചു. സൗദിയുടെ എണ്ണയ്ക്ക് കൂടുതല്‍ ആവശ്യക്കാരെ ലഭിക്കാനായിരുന്നു ഇത്. സൗദിയിലും വിദേശരാജ്യങ്ങളിലുമായി സൗദിയുടെ എണ്ണ കെട്ടിക്കിടക്കുകയാണ്. ഈജിപ്ത്, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങൡലാണ് സൗദിയുടെ എണ്ണ കെട്ടിക്കിടക്കുന്നത്.

നിലവിലെ സൗദി ഇങ്ങനെ

നിലവിലെ സൗദി ഇങ്ങനെ

എണ്ണ വിപണയെ മാത്രം ആശ്രയിച്ചാണ് സൗദി അറേബ്യയുടെ സാമ്പത്തിക രംഗം നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ എണ്ണവില കുറയുന്നത് സൗദിക്ക് കനത്ത തിരിച്ചടിയാണ്. ബജറ്റ് പദ്ധതികള്‍ നടപ്പാക്കുന്നത് സൗദിയില്‍ വൈകും. ഇതാകട്ടെ സൗദിയുടെ സാമ്പത്തിക ശക്തി കുറയ്ക്കുകയും പ്രതിസന്ധി ഇരട്ടിയാക്കുകയും ചെയ്യും.

നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മിനടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി

Recommended Video

cmsvideo
ട്രംപ് കുഴിച്ച കുഴിയിൽ ട്രംപ് തന്നെ വീണ കഥ

English summary
China Buys More Oil From USA; Saudi Arabia seeks Another Markets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X