കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6000 വിമാനങ്ങള്‍ റദ്ദാക്കി; ട്രെയിന്‍ സര്‍വീസ് നിര്‍ത്തി... ചൈന സ്തംഭിച്ചുവെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ബീജിങ്: ചൈനയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? പുറംലോകത്ത് വലിയ തോതില്‍ അഭ്യൂഹങ്ങല്‍ പരക്കുകയാണ്. ചൈനീസ് ഭരണകൂടം ഇതിനോട് ഔദ്യോഗികമായി പ്രതികരിക്കാത്തത് സംശയത്തിന് ഇടയാക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ വീട്ടുതടങ്കലിലാക്കി, ചൈനയില്‍ പട്ടാള അട്ടിമറി നടന്നു, സൈനിക മേധാവി ജനറല്‍ ലി ഖിയാവോമിങ് അധികാരം പിടിച്ചു തുടങ്ങിയ വിവരങ്ങളാണ് പുറത്തുവരുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചാണ് പല അന്തര്‍ദേശീയ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. കടുത്ത നിയന്ത്രണമുള്ളതിനാല്‍ തന്നെ ചൈനയില്‍ നിന്നുള്ള ഉദ്യോഗസ്ഥ വിശദീകരണങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം 6000 വിമാന സര്‍വീസുകള്‍ ചൈന അപ്രതീക്ഷിതമായി റദ്ദാക്കി എന്നാണ്...

ഒടുവില്‍ പുറത്തുവരുന്ന വിവരം

ഒടുവില്‍ പുറത്തുവരുന്ന വിവരം

ആഭ്യന്തരവും രാജ്യാന്തരവുമായ സര്‍വീസ് നടത്തുന്ന 6000 വിമാനങ്ങള്‍ യാത്ര റദ്ദാക്കിയെന്നാണ് ചൈനയെ കുറിച്ച് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. മാത്രമല്ല, അതിവേഗ ട്രെയിന്‍ സര്‍വീസുകളെല്ലാം നിര്‍ത്തിവച്ചു. ട്രെയിന്‍ ടിക്കറ്റ് വില്‍പ്പന റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ ചൈനയില്‍ ട്രെയിന്‍ സര്‍വീസ് നടത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്വിറ്ററില്‍ ട്രെന്‍ഡിങ്

ട്വിറ്ററില്‍ ട്രെന്‍ഡിങ്

ഷി ജിന്‍പിങിന്റെ പേര് ചേര്‍ത്തുള്ള ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതങ്കലില്‍ എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണിത്. അദ്ദേഹത്തെ ചൈനീസ് സൈന്യം അറസ്റ്റ് ചെയ്തുവെന്നായിരുന്നു വാര്‍ത്ത. ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജെന്നിഫര്‍ സെങ് ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. സൈനിക വ്യൂഹം കടന്നുപോകുന്നതായിരുന്നു വീഡിയോയില്‍. പ്രസിഡന്റ് വീട്ടുതടങ്കലിലാണ് എന്ന് ഈ ട്വീറ്റിലാണ് ആദ്യ വിവരം വന്നത്.

ബിഗ്‌ബോസിലെ പരിപ്പുകറിയും ചോറും കഴിച്ചുകഴിച്ച് റോണ്‍സന്റെ ഇപ്പോഴത്തെ അവസ്ഥ! കണ്ണുതള്ളി ആരാധകര്‍ബിഗ്‌ബോസിലെ പരിപ്പുകറിയും ചോറും കഴിച്ചുകഴിച്ച് റോണ്‍സന്റെ ഇപ്പോഴത്തെ അവസ്ഥ! കണ്ണുതള്ളി ആരാധകര്‍

80 കിലോമീറ്റര്‍ ദൂരത്തില്‍

80 കിലോമീറ്റര്‍ ദൂരത്തില്‍

ചൈനീസ് പട്ടാളം ഹോന്‍ലായ് കൗണ്ടിയില്‍ നിന്ന് തലസ്ഥാനമായ ബീജിങിലേക്ക് പോകുന്നതാണ് വീഡിയോയില്‍. സെപ്തംബര്‍ 22ലെ വീഡിയോ ആണിതെന്ന് സെങ് പറയുന്നു. 80 കിലോമീറ്റര്‍ ദൂരത്തില്‍ സൈനിക വാഹനങ്ങളുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സൈനിക മേധാവികള്‍ പ്രസിഡന്റ് ജിന്‍പിങിനെ തടങ്കലിലാക്കിയെന്ന വാര്‍ത്ത ഇതോടൊപ്പം പ്രചരിക്കാന്‍ തുടങ്ങി. ചൈനയില്‍ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമല്ല.

നാട്ടിലെത്തിയ ശേഷമാണ്

നാട്ടിലെത്തിയ ശേഷമാണ്

ചൈനീസ് പ്രസിഡന്റ് ദിവസങ്ങള്‍ക്ക് മുമ്പ് ഉസ്‌ബെക്കിസ്താനിലെ സമര്‍കന്ത് സന്ദര്‍ശിച്ചിരുന്നു. ഷാങ്ഹായ് സഹകരണ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. തിരിച്ച് നാട്ടിലെത്തിയ ശേഷമാണ് അട്ടിമറി നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടാളമോ ചൈനീസ് ഭരണകൂടമോ വിഷയത്തില്‍ പ്രതികരിക്കാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരാന്‍ കാരണം.

സമാധാനമില്ല, ബാങ്കുകാരും ദാരിദ്ര്യം പറഞ്ഞ് വരുന്നവരും ഒരുവശത്ത്; തുറന്ന് പറഞ്ഞ് അനൂപിന്റെ ഭാര്യസമാധാനമില്ല, ബാങ്കുകാരും ദാരിദ്ര്യം പറഞ്ഞ് വരുന്നവരും ഒരുവശത്ത്; തുറന്ന് പറഞ്ഞ് അനൂപിന്റെ ഭാര്യ

സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു

സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു

ഷി ജിന്‍പിങ് ബീജിങില്‍ അറസ്റ്റ് ചെയ്യപ്പെട്ടോ? ഷി ജിന്‍പിങ് ഉസ്‌ബെക്കിസ്താനിലെ സമര്‍കന്തിലെത്തിയ വേളയില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ സൈനിക മേധാവി സ്ഥാനത്ത് മാറ്റാന്‍ തീരുമാനിച്ചുവെന്നാണ് കരുതുന്നത്. തിരിച്ചെത്തിയപ്പോള്‍ വീട്ടുതടങ്കലിലാക്കി. ഇതെല്ലാമാണ് പ്രചാരണം- ബിജെപി നേതാവും മുന്‍ മന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്യുന്നു.

English summary
China Cancels Over 6000 Flights; Suspends Train Services- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X