കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗല്‍വാന്‍ താഴ്‌വര ചൈനയുടേത്, ആദ്യം പ്രകോപനം സൃഷ്ടിച്ചത് ഇന്ത്യയാണെന്ന് ആവര്‍ത്തിച്ച് ചൈന

Google Oneindia Malayalam News

ദില്ലി: ഗല്‍വാന്‍ താഴ്വരയില്‍ സൈനികര്‍ വീരമൃത്യുവരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന വീണ്ടും രംഗത്തെത്തി. അതിര്‍ത്തിയില്‍ ആദ്യം ആക്രമണം നടത്തിയത് ഇന്ത്യയാണെന്നും ചൈന വീണ്ടും ആവര്‍ത്തിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ചൈന ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരുടേയും കൈയ്യില്‍ ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ല. ചൈനയ്ക്ക് നമ്മുടെ സേന ശക്തമായ മറുപടി നല്‍കിയെന്നും ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞവരെ പാഠം പഠിപ്പിച്ചെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെ കുറ്റപ്പെടുത്തി ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാനിന്റെ പ്രസ്താവന പുറത്തുവന്നത്.

china

Recommended Video

cmsvideo
അതിര്‍ത്തിയില്‍ ചൈനയുടെ ക്രൂര നീക്കങ്ങള്‍ തുടരുന്നു | Oneindia Malayalam

പ്രശ്‌നം നിലനില്‍ക്കുന്ന ഗാല്‍വാന്‍ താഴ്വരെ വര്‍ഷങ്ങളായി ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്ന് ചൈനീസ് വക്താവ് അവകാശപ്പെട്ടു. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ റോഡ് നിര്‍മ്മാണം നടത്തിയെന്നും അതിര്‍ത്തിയിലെ സ്ഥിരത ഇന്ത്യ ഇല്ലാതാക്കിയെന്നും ചൈനീസ് വക്താവ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൈനീസ് ബോര്‍ഡര്‍ ട്രൂപ്‌സ് മേഖലയില്‍ പെട്രോളിംഗ് നടത്തിവരികയാണ്. എന്നാല്‍ ഈ ഏപ്രില്‍ മുതല്‍ ഇന്ത്യ അവിടെ റോഡുകളും പാലങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കാന്‍ തുടങ്ങിയെന്ന് ചൈനീസ് വിദേശതാക്യ വക്താവ് പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയുടെ ഈ നിലപാടില്‍ ചൈന നിരവധി തവണ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യ നിയന്ത്രണ രേഖ മറികടന്ന് പ്രകോപനം സൃഷ്ടിക്കുകയാണ്. മേയ് ആറിന് അതിരാവിലെ നിയന്ത്രണരേഖ മറികടന്ന ഇന്ത്യന്‍ അതിര്‍ത്തി സേനാംഗങ്ങള്‍ രാത്രിയോടെ ചൈനീസ് അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറി. അവിടെ അവര്‍ മതിലുകളും ബാരിക്കേഡുകളും നിര്‍മ്മിച്ചു. ഇത് ചൈനീസ് അതിര്‍ത്തി സേനാഗംങ്ങളുടെ പട്രോളിംഗിന് തടസമായി. അതിര്‍ത്തിയില്‍ ഇന്ത്യ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഈ സാഹചര്യത്തോട് പ്രതികരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചൈനീസ് അതിര്‍ത്തി സൈനികരെ നിര്‍ബന്ധിതരാക്കിയെന്നും വിദേശകാര്യ വക്താവിന്റെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ഇന്ത്യന്‍ പട്ടാളത്തിന്റെ ഒരു നിരീക്ഷണ പോസ്റ്റും ചൈന കൈവശപ്പെടുത്തിയിട്ടില്ലെന്നും സര്‍വ്വകക്ഷി യോഗത്തിന് മുമ്പാകെ പ്രധാനമന്ത്രി അറിയിച്ചു. സൈന്യത്തിന്റെ കരുത്തില്‍ ഇന്ത്യ സുശക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മുഴുവന്‍ സൈന്യത്തോടൊപ്പമാണ്. നയതന്ത്ര തലത്തിലും ചൈനക്ക് കൃത്യവും കര്‍ശനവുമായ മറുപടി നല്‍കും. ഇതിനു എല്ലാ ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി.

English summary
China claimed that the Galwan Valley is located Chinese side of the LAC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X