കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലെ ആദ്യ കൊറോണ വാക്സിൻ വിജയകരം? പിനോവാക് പരീക്ഷണം കുരങ്ങിൽ വിജയകരം!!

Google Oneindia Malayalam News

ബെയ്ജിംങ്: കൊറോണ വൈറസ് പ്രതിരോധനത്തിന് നിർണായക ചുവടുമായി ചൈന. ആദ്യത്തെ വാക്സിൻ കുരങ്ങുകളിൽ വിജയകരമായി പരീക്ഷിച്ചുവെന്നാണ് ചൈനീസ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന സിനോവാക് ബയോടെക്കാണ് കൊറോണ വൈറസിനെതിരായ പികോവാക് എന്ന വാക്സിൻ വികസിച്ചിപ്പെടുത്തിട്ടുള്ളത്. ഇന്ത്യയിലെ കുരങ്ങുവർഗ്ഗമായ റിസസ് മക്കാവുവിനെ വൈറസ് വ്യാപനത്തിൽ നിന്ന് വൈറസ് പ്രതിരോധിക്കന്നുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

കാസർഗോഡ് സാധാരണ നിലയിലേക്ക്: ലോക്ക് ഡൗൺ ഇളവ്, ഏഴ് മുതൽ ഏഴ് വരെ കടകൾക്ക് പ്രവർത്തനാനുമതികാസർഗോഡ് സാധാരണ നിലയിലേക്ക്: ലോക്ക് ഡൗൺ ഇളവ്, ഏഴ് മുതൽ ഏഴ് വരെ കടകൾക്ക് പ്രവർത്തനാനുമതി

വൈറസ് ബാധിച്ച കുരങ്ങുകളിൽ വാക്സിൻ കുത്തിവെച്ചതോടെ മൂന്നാഴ്ചയ്ക്ക് ശേഷം രോഗം ഭേദമായെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. വൈറസ് കുത്തിവെച്ച കുരങ്ങന്മാരുടെ ശരീരത്തിൽ വൈറസിനെതിരായ ആന്റിബോഡി ഉൽപ്പാദിപ്പിച്ചതായി കണ്ടെത്തിയെന്നാണ് സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇത് സാധാരണ വൈറസുകളെയും ആക്രമിക്കാൻ ശേഷിയുള്ളതുമാണ്.

coronavirus--vaccine3-1

പികോവാക് വാക്സിൻ കുടുതൽ കുത്തിവെച്ച കുരങ്ങുകളുടെ ശ്വാസകോശത്തിൽ ഒരാഴ്ചയ്ക്ക് ശേഷം വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വാക്സിൻ കുത്തിവെയ്ക്കാത്ത കുരങ്ങുകൾ ന്യൂമോണിയ ബാധിച്ച് ചാവുകളയും ചെയ്തിരുന്നു. ഏപ്രിൽ പകുതിയോടെ മനുഷ്യരിൽ വാക്സിൻ പരീക്ഷിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ചൈനീസ് സൈനിക സ്ഥാപനം മറ്റൊരു വാക്സിൻ കൂടി മനുഷ്യരിൽ പരീക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ഇസ്രായേലും ഇറ്റലിയും കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്സിൻ കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്. രോഗം ബാധിച്ച് ഭേദമായ ഒറ്റ കോശത്തിൽ നിന്ന് ക്ലോൺ ചെയ്തെടുക്കുന്നവയാണ് മോണോ ക്ലോണൽ ആന്റിബോഡികൾ. എളുപ്പത്തിൽ നിർമിച്ചെടുക്കാനും ഉപയോഗിക്കാനും കഴിയുമെന്നതാണ് ഇത്തരം ആന്റിബോഡികളുടെ പ്രത്യേകത. ഒന്നിലധികം കോശങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന പോളിക്ലോണൽ ആന്റിബോഡികളെക്കാൾ നിർമിച്ചെടുക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് മോണോ ക്ലോണൽ ആന്റിബോഡികളാണ്.

രോഗം ബാധിച്ച ആളുടെ ശരീരത്തിലെത്തുന്ന ആന്റിബോഡി വൈറസുകളെ ആക്രമിച്ച് നിർവീര്യമാക്കുന്നതാണ് ആന്റിബോഡിയുടെ പ്രവർത്തന രീതി. ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ച് മോണോക്ലോണൽ ന്യൂട്രലൈസിംഗ് ആന്റിബോഡി വികസിപ്പിച്ചെടുത്തതായാണ് ഔദ്യോഗിക പ്രസ്താവനയിൽ ഇസ്രയേൽ പ്രതിരോധ മന്ത്രി അവകാശപ്പെട്ടത്. വൈറസ് വാഹകരുടെ ശരീരത്തിൽ പ്രവേശിച്ച് വൈറസുകളെ ആക്രമിച്ച് ഇല്ലാതാക്കുന്നതാണ് ആന്റിബോഡികസുടെ പ്രത്യേകത.

English summary
China claims first COVID-19 vaccine experiment on Monkeys Are a Success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X