ലോകത്തിലെ ഏറ്റവും വലിയ പാലത്തിന്റെ പണി ചൈന പൂര്‍ത്തിയാക്കി
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ പാലം ചൈനയില്‍ പണിപൂര്‍ത്തിയായി. നിഷു നദിയ്ക്ക് കുറുകെ 565 മീറ്ററിലാണ് പാലം തീര്‍ത്തിരിക്കുന്നത്. ചൈനയിലെ യുനാന്‍, ഗൈസൗവ് എന്നീ പ്രവശ്യകളെ ഒന്നിപ്പിക്കുന്ന പാലത്തിന് ബെയ്പന്‍ജിയാങ് എന്നാണ് പേര്.
മൂന്ന് വര്‍ഷം കൊണ്ടാണ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. 1000 എഞ്ചിനിയര്‍ന്മാരും ടെക്‌നിഷ്യന്മാരും ജോലിയിലുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും പാലമായിരുന്ന സിദ്ദു റിവര്‍ ബ്രിഡ്ജിന്റെ ഒന്നാം സ്ഥാനത്തെ കടത്തിവെട്ടിയാണ് ചൈനയില്‍ തന്നെ അടുത്ത പാലം ഉയര്‍ന്നിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ചൈനയിലെ തന്നെ ഗ്ലാസ് തൂക്കുപാലം ആഗസ്റ്റ് 20 നാണ് പ്രവര്‍ത്തമാരംഭിച്ചത്. എന്നാല്‍ ടൂറിസ്റ്റുകളുടെ തള്ളികയറ്റം മൂലം രണ്ടാഴ്ചയ്ക്ക് ശേഷം പാലം അടച്ചിടേണ്ടി വന്നു.












Click it and Unblock the Notifications