കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് ഭീഷണിയാകും; പാക്കിസ്ഥാന് 8 അന്തര്‍വാഹിനി നല്‍കാന്‍ കരാറിലേര്‍പ്പെട്ടതായി ചൈന

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ പാക്കിസ്ഥാന് 8 സൈനിക അന്തര്‍വാഹിനി നല്‍കാന്‍ കരാറിലേര്‍പ്പെട്ടതായി ചൈന അറിയിച്ചു. ചൈനയുടെ എക്കാലത്തെയും വലിയ ആയുധക്കച്ചവടങ്ങളിലൊന്നാണിത്. 5 ബില്യണ്‍ ഡോളറിനാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ട്. ചൈന പാക്കിസ്ഥാന്‍ കരാര്‍ ഇന്ത്യയ്ക്ക് കടുത്തു ഭീഷണിയുയര്‍ത്തുന്നതാണ്.

അടുത്തിടെ പാക്കിസ്ഥാന് യുദ്ധ വിമാനങ്ങള്‍ നല്‍കുന്നത് അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. എട്ട് F-16 വിമാനം നല്‍കാനുള്ള തീരുമാനമാണ് അമേരിക്ക മരവിപ്പിച്ചത്. തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ അമേരിക്ക സബ്‌സിഡി നല്‍കിയാണ് പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍, പാക് സര്‍ക്കാര്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ താത്പര്യം കാണിക്കുന്നില്ലെന്ന കാരണത്താലാണ് ആയുധക്കരാര്‍ മരവിപ്പിച്ചത്.

china-pakistan-flag

ഒക്ടോബര്‍ 12ന് പാക്കിസ്ഥാന് സൈനിക ആവശ്യങ്ങള്‍ക്കുള്ള അന്തര്‍വാഹിനി നല്‍കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരാറിന് അന്തിമ രൂപമാകുന്നത്. 2023ഓടെ ആദ്യ അന്തര്‍വാഹിനി നല്‍കാമെന്നും ശേഷിച്ചവ 2028ഓടെ നല്‍കാമെന്നുമാണ് ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള കരാര്‍.

ഉറി ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ മത്സരിക്കുകയാണ്. ഇന്ത്യ ഒരു മാസത്തിനുള്ളില്‍ ഒരു ലക്ഷം കോടിയിലേറെ രൂപയുടെ ആയുധക്കരാര്‍ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിക്കഴിഞ്ഞു. റഷ്യ, അമേരിക്ക, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയവരാണ് ഇന്ത്യയുടെ പ്രധാന ആയുധ വിപണികള്‍.

English summary
China confirms sale of 8 attack submarines to Pak, first delivery by 2023
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X