കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് വെല്ലുവിളി, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിക്കുന്നത് എട്ട് പാക് അന്തര്‍വാഹിനികള്‍

പാകിസ്താന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്തര്‍വാഹിനികള്‍ വിന്യസിക്കുമെന്ന് വിദഗ്ദര്‍

  • By Sandra
Google Oneindia Malayalam News

ബെയ്ജിംഗ്: പാകിസ്താന്‍ ചൈനയില്‍ നിന്ന് എട്ട് അന്തര്‍വാഹിനി കപ്പല്‍ വാങ്ങുന്ന കാര്യം സ്ഥിരീകരിച്ച് ചൈന. പാകിസ്താനും ചൈനയും തമ്മിലുള്ള ഏറ്റവും വലിയ ഉടമ്പടിയിലാണ് പാകിസ്താന്‍ ഒപ്പുവച്ചിട്ടുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്കുള്ള താല്‍പ്പര്യം മുതലെടുക്കുന്ന പാകിസ്താന്‍ ഇന്ത്യയെ വെല്ലുവിളിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്തര്‍വാഹിനികള്‍ വിന്യസിച്ചേക്കുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന വിവരം.

കരാര്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയിലെ ഷിപ്പ് ബില്‍ഡിംഗ് കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം ബെയ്ജിംഗില്‍ ചര്‍ച്ച നടത്തിയിരുന്നു. അഞ്ച് ബില്യണിന്റെ കരാറാണ് ഇതിനായി ഒപ്പുവയ്ക്കുക. ഇസ്ലാമാബാദില്‍ വച്ച് കരാര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇവയില്‍ നാലെണ്ണം കറാച്ചി ഷിപ്പ് യാര്‍ഡിലും ശേഷിക്കുന്നവ ചൈനയിലും വച്ചായിരിക്കും നിര്‍മ്മിക്കുക. ഇത് സംബന്ധിച്ച് ഒക്ടോബര്‍ 18ന് ചൈനീസ് ഷിപ്പ് യാര്‍ഡ് ഹെവി ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഹൂ വെന്‍മിംഗിന്റെ നേതൃത്തില്‍ ചര്‍ച്ച നടന്നതായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് ഇക്കാര്യം ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു.

china-pakistan

ആദ്യത്തെ നാല് അന്തര്‍വാഹിനികള്‍ 2023ഓടെയും ശേഷിക്കുന്ന നാലെണ്ണം 2028 ഓടെയുമാണ് നിര്‍മ്മിച്ച് നല്‍കുക. അയല്‍ രാജ്യമായ പാകിസ്താനുമായുള്ള നയതന്ത്രം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ചൈന കരാറില്‍ ഏര്‍പ്പെടുന്നത്. പാകിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുന്നതോടുകൂടി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക ഇടനാഴി കെട്ടിപ്പടുക്കാമെന്നും ഇരു രാജ്യങ്ങളും പദ്ധതിയിടുന്നു.

English summary
China conifrms mega- deal with Pakistan for attack submarines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X