കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ തകർക്കാവുന്ന ബാലിസ്റ്റിക് മിസൈൽ: എന്താണ് ഡിഎഫ് 41 ഭൂഖണ്ഡാന്തര മിസൈലിന്റെ പ്രത്യേകത..

Google Oneindia Malayalam News

ബിജിംങ്: അമേരിക്കയെ ലക്ഷ്യം വെക്കാവുന്ന ആണവ മിസൈലുമായി ചൈന. 70ാം ദേശീയ ദിനത്തിലാണ് ഡിഎഫ്- 41 എന്ന ഭൂഖണ്ഡാന്തര മിസൈൽ പ്രദർശിപ്പിച്ചത്. ഭൂമിയിൽ നിന്ന് 150000 കിലോമീറ്റർ വരെ ലക്ഷ്യം വെക്കാൻ ശേഷിയുള്ളതാണ് ഡിഎഫ്41. നിലവിലുള്ള എല്ലാ മിസൈലുകളെയും മറികടക്കുന്നതാണ് ഇതിന്റെ ശേഷി. ദേശീയ ദിനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ടിയാനെൻ മെൻ സ്ക്വയറിൽ ചൈനീസ് യുദ്ധോപകരണങ്ങളുടെ പ്രദർശനവും അരങ്ങേറിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈൽ, യുദ്ധവിമാനങ്ങൾ എന്നിവയും ചൈനയിൽ അണിനിരന്നു.

സംഘപരിവാർ പ്രചാരകൻ അർണബ് ഗോസ്വാമി എവിടെ? കാണാനില്ലല്ലോ.. റിപ്പോർട്ടറെ വെള്ളം കുടിപ്പിച്ച് എംപിസംഘപരിവാർ പ്രചാരകൻ അർണബ് ഗോസ്വാമി എവിടെ? കാണാനില്ലല്ലോ.. റിപ്പോർട്ടറെ വെള്ളം കുടിപ്പിച്ച് എംപി

10 സ്വതന്ത്ര ആണവ യുദ്ധമുഖങ്ങളെ വഹിക്കാൻ ശേഷിയുള്ളതാണ് മിസൈൽ. 30 മിനിറ്റിൽ ചൈനയിലെത്താൻ സാധിക്കുമെന്നും മിസൈൽ ഡിഫൻസ് പ്രൊജക്ടിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ കമ്മൂണിസ്റ്റ് ഭരണകൂടത്തിന് എഴുപത് വയസ്സ് പൂർത്തിയാകുമ്പോഴാണ് ചൈന ഡിഎഫ് 41ഉം സൈനിക ഉപകരണങ്ങൾക്കൊപ്പം പ്രഥമ പ്രദർശനത്തിന് തയ്യാറാക്കിയിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ സൈന്യത്തെ വഹിക്കുന്ന ചൈന വ്യോമസേനയുടെ ശേഷിയുടെ കാര്യത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുമുണ്ട്. ചൈനീസ് ജനതയെ മുന്നോട്ട് കുതിക്കുന്നത് തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത ചൈനീസ് പ്രധാനമന്ത്രി ഷീ ജിൻ പിംഗ് ചൂണ്ടിക്കാണിച്ചു.

df41-china-national-day

100000 പേരും ദേശീയ പതാകയുമായി ഹെലികോപ്റ്ററുകളും ആകാശത്തെ വർണശബളമാക്കി. 15000 ഓളം സൈനികരും 160 വിമാനങ്ങളും 580 ഉപകരണങ്ങളും പരേഡിൽ അണിനിരന്നിരുന്നു. പരമ്പരാഗത ഡ്രോണുകൾക്കൊപ്പം ജലാന്തര വാഹനങ്ങളും ഡിആർ 8 ഡ്രോണുകളും ചൈന പ്രദർശിപ്പിച്ചു. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതാണ് ഇവ.

English summary
China debuts DF-41 missile, capable of 'targeting US in 30 minutes', on National Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X