വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ പിന്നാലെ ട്രംപിന്റെ എട്ടിന്റെ പണി കൊടുത്ത് ചൈന; 28 പേര്‍ക്ക് ഉപരോധം
ബീജിങ്: പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ ഡൊണാള്‍ഡ് ട്രംപിനെതിരെ ചൈന പണി തുടങ്ങി. വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ ഉള്‍പ്പെടെ ട്രംപ് ഭരണകൂടത്തിലെ 28 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈന ഉപരോധം പ്രഖ്യാപിച്ചു. ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു ചൈനയുടെ നീക്കം.

ചൈനയുടെ അധികാരം ചോദ്യം ചെയ്യുകയും ചൈനീസ് വിഷയങ്ങളില്‍ അവിഹിതമായി ഇടപെടുകയും ചെയ്തതാണ് ഉപരോധം പ്രഖ്യാപിക്കാന്‍ കാരണം. ചൈനീസ് സര്‍ക്കാരിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്ന പോംപിയോക്കെതിരായ ചൈനയുടെ അമര്‍ഷമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. സിന്ജിങായില് ഉയ്ഗൂര്‍ മുസ്ലിങ്ങളെ ചൈന വംശഹത്യ നടത്തുന്നു എന്ന് പോംപിയോ ആരോപിച്ചിരുന്നു. പദവി ഒഴിവുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ ആരോപണം. ഇക്കാര്യം ചൈന നിഷേധിക്കുകയും ചെയ്തു.
ചൈനീസ് താല്‍പ്പര്യങ്ങള്‍ ചോദ്യം ചെയ്തും ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ ആസൂത്രിതമായ പ്രവര്‍ത്തനം നടത്തിയും അമേരിക്കയിലെ ചില രാഷ്ട്രീയ നേതാക്കള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു എന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഉപരോധം പ്രഖ്യാപിക്കപ്പെട്ട 28 പേര്‍ക്കും ഇനി ചൈനയിലോ ഹോങ്കോങിലോ മക്കാവു ദ്വീപിലോ പ്രവേശിക്കാന്‍ സാധിക്കില്ല. ഇവരുമായി ബന്ധമുള്ള കമ്പനികളുടെ പ്രവര്‍ത്തനവും ഇവിടെ നടക്കില്ല. ചൈനയുമായുള്ള ഒരിടപാടും 28 പേര്‍ക്കും നടത്താന്‍ സാധിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
-
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications