കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ പിന്നാലെ ട്രംപിന്റെ എട്ടിന്റെ പണി കൊടുത്ത് ചൈന; 28 പേര്‍ക്ക് ഉപരോധം

Google Oneindia Malayalam News

ബീജിങ്: പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ ഡൊണാള്‍ഡ് ട്രംപിനെതിരെ ചൈന പണി തുടങ്ങി. വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ ഉള്‍പ്പെടെ ട്രംപ് ഭരണകൂടത്തിലെ 28 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈന ഉപരോധം പ്രഖ്യാപിച്ചു. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു ചൈനയുടെ നീക്കം.

d

ചൈനയുടെ അധികാരം ചോദ്യം ചെയ്യുകയും ചൈനീസ് വിഷയങ്ങളില്‍ അവിഹിതമായി ഇടപെടുകയും ചെയ്തതാണ് ഉപരോധം പ്രഖ്യാപിക്കാന്‍ കാരണം. ചൈനീസ് സര്‍ക്കാരിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്ന പോംപിയോക്കെതിരായ ചൈനയുടെ അമര്‍ഷമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. സിന്‍ജിങായില്‍ ഉയ്ഗൂര്‍ മുസ്ലിങ്ങളെ ചൈന വംശഹത്യ നടത്തുന്നു എന്ന് പോംപിയോ ആരോപിച്ചിരുന്നു. പദവി ഒഴിവുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ ആരോപണം. ഇക്കാര്യം ചൈന നിഷേധിക്കുകയും ചെയ്തു.

ചെന്നിത്തലയെ നിയമസഭ കാണിക്കില്ല; തന്ത്രങ്ങള്‍ ഒരുക്കി സിപിഎം, ഹരിപ്പാട് വച്ച് മാറാന്‍ സാധ്യതചെന്നിത്തലയെ നിയമസഭ കാണിക്കില്ല; തന്ത്രങ്ങള്‍ ഒരുക്കി സിപിഎം, ഹരിപ്പാട് വച്ച് മാറാന്‍ സാധ്യത

ചൈനീസ് താല്‍പ്പര്യങ്ങള്‍ ചോദ്യം ചെയ്തും ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ ആസൂത്രിതമായ പ്രവര്‍ത്തനം നടത്തിയും അമേരിക്കയിലെ ചില രാഷ്ട്രീയ നേതാക്കള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു എന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഉപരോധം പ്രഖ്യാപിക്കപ്പെട്ട 28 പേര്‍ക്കും ഇനി ചൈനയിലോ ഹോങ്കോങിലോ മക്കാവു ദ്വീപിലോ പ്രവേശിക്കാന്‍ സാധിക്കില്ല. ഇവരുമായി ബന്ധമുള്ള കമ്പനികളുടെ പ്രവര്‍ത്തനവും ഇവിടെ നടക്കില്ല. ചൈനയുമായുള്ള ഒരിടപാടും 28 പേര്‍ക്കും നടത്താന്‍ സാധിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Recommended Video

cmsvideo
Biden To End Trump's Muslim Travel Ban, Halt Border Wall On first day

English summary
China declares sanction against Mike Pompeo and other 27 Trump officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X