കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയും അമേരിക്കയും വീണ്ടും കൊമ്പുകോര്‍ക്കുന്നു; തായ് വാനുമായി അമേരിക്കയുടെ 220 കോടി ഡോളർ ആയുധ ഇടപാട്

Google Oneindia Malayalam News

ബീജിങ്: ചൈനയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി അമേരിക്കയുടെ ആയുധ ഇടപാട്. തായ് വാനുമായി അമേരിക്ക ഉണ്ടാക്കിയ 220 കോടി ഡോളറിന്റെ ആയുധ ഇടപാടാണ് ഇപ്പോള്‍ ചൈനയെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുന്നത്. ഈ ആയുധ ഇടപാട് റദ്ദാക്കണം എന്നാണ് ചൈനയുടെ ആവശ്യം.

ഹോങ്കോങില്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുകള്‍ പിടിച്ചെടുത്തുഹോങ്കോങില്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുകള്‍ പിടിച്ചെടുത്തു

യുദ്ധ ടാങ്കുകളും വിമാനവേധന മിസൈലുകളും അടക്കം ഉള്‍പ്പെടുന്ന ആയുധങ്ങളാണ് അമേരിക്ക തായ് വാന് നല്‍കുന്നത്. ഈ ഇടപാട് അടിയന്തരമായി റദ്ദാക്കണം എന്നാണ് ചൈനയുടെ അന്ത്യശാസനം.

China and US

തായ് വാന്‍ തങ്ങളുടെ അധീനതയിലാണ് എന്നാണ് ചൈന കാലങ്ങളായി ഉയര്‍ത്തുന്ന വാദം. ഇതിനെതിരെ പലതവണ അമേരിക്ക രംഗത്ത് വന്നിട്ടുള്ളതും ആണ്. ഒരുവേള തായ് വാനെ സൈനികമായി തങ്ങളുടെ കീഴില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് പോലും ചൈന ആലോചിച്ചിരുന്നു. അന്നെല്ലാം തായ് വാന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നത് അമേരിക്കയായിരുന്നു.

എന്നാല്‍ ഇപ്പോഴത്തേത് അമേരിക്കയും തായ് വാനും തമ്മിലുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ ഇടപാടാണ്. ചൈനയുടെ പരമാധികാരത്തിന് നേര്‍ക്കുള്ള കടന്നുകയറ്റം എന്നാണ് ആയുധ ഇടപാടിനെ ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെങ് ഷുവാങ് ഇതിനെ വിശേഷിപ്പിച്ചത്. തായ് വാനുമായുള്ള എല്ലാ സൈനിക ബന്ധങ്ങളും അമേരിക്ക വിച്ഛേദിക്കണം എന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.

108 എം1എ2ടി അബ്രാം ടാങ്കുകളും 250 വിമാനവേധ മിസൈലുകളും അനുബന്ധ ഉപകരണങ്ങളും ആണ് 220 കോടി ഡോളറിന്റെ കരാറില്‍ അമേരിക്ക തായ് വാന് നല്‍കുന്നത്.

English summary
China demands to cancel America's 2.2 billion dollar arm sale to Taiwan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X