ഇന്ത്യന്‍ വിമാനത്തിന് അനുമതി നല്കാന് വൈകിയില്ല: റിപ്പോര്‍ട്ട് തള്ളി ചൈന, ആശയവിനിമയം ശക്തമെന്ന്!
ബെയ്ജിംങ്: വുഹാനില്‍ ഇന്ത്യന്‍ വിമാനത്തിനിറങ്ങാന്‍ അനുമതി നല്കുന്നതില് കാലതാമസമുണ്ടായെന്ന റിപ്പോര്‍ട്ട് നിരസിച്ച് ചൈന. ഇന്ത്യയില്‍ നിന്ന് വൈദ്യസഹായമെത്തിക്കുന്നതിനും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുമായി ചൈനയിലെ വുഹാനിലിറങ്ങാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തിന് തടസ്സങ്ങള്‍ ഇല്ലെന്നാണ് ചൈന കൂട്ടിച്ചേര്‍ക്കുന്നത്. വിമാനമിറങ്ങുന്നത് സംബന്ധിച്ച ഷെഡ്യൂളിന്റെ കാര്യത്തില്‍ ഇരു രാജ്യങ്ങളുടേയും ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ചൈന കൂട്ടിച്ചേര്‍ക്കുന്നു.
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വൈദ്യസഹായമെത്തിക്കുന്നതിനായി പ്രത്യേക വിമാനം അയയ്ക്കാമെന്ന് ഫെബ്രുവരി 17നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ സി- 17 ഗ്ലോബല്‍ മാസ്റ്ററാണ് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് പോയത്. ഇതിനൊപ്പം ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികളെ തിരിച്ചെത്തിക്കുകയുമാണ് ദൗത്യത്തിലുള്പ്പെട്ടിരുന്നത്.

ചൈനയില്‍ നിന്നുള്ള ക്ലിയറന്‍സിന് വേണ്ടി പ്രത്യേക ഇന്ത്യന്‍ വിമാനം കാത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ചൈനയുടെ വിശദീകരണം. ഇന്ത്യ ഇതുവരെ 647 ഇന്ത്യക്കാരെയാണ് ചൈനയില്‍ നിന്ന് ഒഴിപ്പിച്ചത്. ഇന്ത്യയില്‍ നിന്നെത്തിയ മൂന്നാമത്തെ വിമാനത്തിന് ചൈനയിലിറങ്ങാന്‍ ക്ലിയറന്‍സ് നല്കാന് വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം.
ചൈനയില്‍ അവശേഷിക്കുന്ന 80 ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടേയും ബന്ധപ്പെട്ട വകുപ്പുകള്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യന്‍ വിമാനത്തിന് ചൈനയിലിറങ്ങാന്‍ ക്ലിയറന്‍സ് നല്കുന്നതില് ചൈനയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. ചൈനീസ് സര്‍ക്കാര്‍ വിദേശികളുടെ ജീവിതത്തിനും വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനകം 2336 കടന്നിട്ടുണ്ട്. ചൈനീസ് അധികൃതര്‍ നല്കുന്ന വിവരം അനുസരിച്ച് ചൈനയില്‍ ഇതിനകം 75,465 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications