കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വിമാനത്തിന് അനുമതി നല്‍കാന്‍ വൈകിയില്ല: റിപ്പോര്‍ട്ട് തള്ളി ചൈന, ആശയവിനിമയം ശക്തമെന്ന്!

Google Oneindia Malayalam News

ബെയ്ജിംങ്: വുഹാനില്‍ ഇന്ത്യന്‍ വിമാനത്തിനിറങ്ങാന്‍ അനുമതി നല്‍കുന്നതില്‍ കാലതാമസമുണ്ടായെന്ന റിപ്പോര്‍ട്ട് നിരസിച്ച് ചൈന. ഇന്ത്യയില്‍ നിന്ന് വൈദ്യസഹായമെത്തിക്കുന്നതിനും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുമായി ചൈനയിലെ വുഹാനിലിറങ്ങാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തിന് തടസ്സങ്ങള്‍ ഇല്ലെന്നാണ് ചൈന കൂട്ടിച്ചേര്‍ക്കുന്നത്. വിമാനമിറങ്ങുന്നത് സംബന്ധിച്ച ഷെഡ്യൂളിന്റെ കാര്യത്തില്‍ ഇരു രാജ്യങ്ങളുടേയും ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ചൈന കൂട്ടിച്ചേര്‍ക്കുന്നു.

 ഉദ്ധവ് ദില്ലിയിലെത്തി... ആദ്യ കൂടിക്കാഴ്ച്ച മോദിയുമായി, എന്‍ആര്‍സിയില്ലെന്ന് ഉറപ്പ്, സോണിയയെ കാണും! ഉദ്ധവ് ദില്ലിയിലെത്തി... ആദ്യ കൂടിക്കാഴ്ച്ച മോദിയുമായി, എന്‍ആര്‍സിയില്ലെന്ന് ഉറപ്പ്, സോണിയയെ കാണും!

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വൈദ്യസഹായമെത്തിക്കുന്നതിനായി പ്രത്യേക വിമാനം അയയ്ക്കാമെന്ന് ഫെബ്രുവരി 17നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ സി- 17 ഗ്ലോബല്‍ മാസ്റ്ററാണ് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് പോയത്. ഇതിനൊപ്പം ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികളെ തിരിച്ചെത്തിക്കുകയുമാണ് ദൗത്യത്തിലുള്‍പ്പെട്ടിരുന്നത്.

iaf-1582108565-

ചൈനയില്‍ നിന്നുള്ള ക്ലിയറന്‍സിന് വേണ്ടി പ്രത്യേക ഇന്ത്യന്‍ വിമാനം കാത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ചൈനയുടെ വിശദീകരണം. ഇന്ത്യ ഇതുവരെ 647 ഇന്ത്യക്കാരെയാണ് ചൈനയില്‍ നിന്ന് ഒഴിപ്പിച്ചത്. ഇന്ത്യയില്‍ നിന്നെത്തിയ മൂന്നാമത്തെ വിമാനത്തിന് ചൈനയിലിറങ്ങാന്‍ ക്ലിയറന്‍സ് നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം.

ചൈനയില്‍ അവശേഷിക്കുന്ന 80 ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടേയും ബന്ധപ്പെട്ട വകുപ്പുകള്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യന്‍ വിമാനത്തിന് ചൈനയിലിറങ്ങാന്‍ ക്ലിയറന്‍സ് നല്‍കുന്നതില്‍ ചൈനയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. ചൈനീസ് സര്‍ക്കാര്‍ വിദേശികളുടെ ജീവിതത്തിനും വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനകം 2336 കടന്നിട്ടുണ്ട്. ചൈനീസ് അധികൃതര്‍ നല്‍കുന്ന വിവരം അനുസരിച്ച് ചൈനയില്‍ ഇതിനകം 75,465 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
China Denies Delay In Granting Permission To Special Indian Flight To Wuhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X