കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി4 സ്വൈൻ ഫ്ലൂ പുതിയതല്ല: മനുഷ്യരിലേക്ക് പകരില്ലെന്ന് ചൈനീസ് വാദം, പഠനറിപ്പോർട്ട് നിരസിച്ചു!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയിൽ കണ്ടെത്തിയ ജി 4 ശ്രേണിയിൽപ്പെട്ട സ്വൈൻ ഫ്ലൂ വൈറസ് പുതിയതല്ലെന്ന് ചൈനീസ് സർക്കാർ. ജി 4 വൈറസിന് മനുഷ്യരെയോ മൃഗങ്ങളെയോ എളുപ്പത്തിൽ ബാധിക്കാനോ രോഗികളാക്കാനോ കഴിയില്ലെന്നാണ് ചൈനയിലെ കൃഷി, ഗ്രാമകാര്യ മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കിയത്. വൈറസ് ഗുരതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് പുറത്തിറങ്ങിയ പഠനറിപ്പോർട്ടും ചൈന ഇതിനകം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

പിടിവിട്ട് ദക്ഷിണേന്ത്യൻ നഗരങ്ങൾ: ബെംഗളൂരുവിൽ 33 മണിക്കൂർ സമ്പൂർണ്ണ ലോക്ക്ഡൌൺ, മധുരൈയിൽ 7 ഏഴ് ദിവസം പിടിവിട്ട് ദക്ഷിണേന്ത്യൻ നഗരങ്ങൾ: ബെംഗളൂരുവിൽ 33 മണിക്കൂർ സമ്പൂർണ്ണ ലോക്ക്ഡൌൺ, മധുരൈയിൽ 7 ഏഴ് ദിവസം

പഠന റിപ്പോർട്ട് തള്ളി

പഠന റിപ്പോർട്ട് തള്ളി

ഒരു സംഘം ചൈനീസ് ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് യുഎസ് ജേണലാണ് പ്രസിദ്ധീകരിച്ചത്. കൊറോണ ശേഷം മറ്റൊരു പകർച്ചാവ്യാധിയായിരിക്കും ഇതെന്നാണ് പഠനറിപ്പോർട്ട് നൽകിയ മുന്നറിയിപ്പ്. മാധ്യമങ്ങളാണ് പഠനറിപ്പോർട്ടിനെ പെരുപ്പിച്ച് കാണിച്ചതെന്നും ചൈനീസ് മന്ത്രാലയം കുറ്റപ്പെടുത്തിയിട്ടുണ്ട്. അതേ സമയം റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾക്ക് വേണ്ടത്ര തെളിവുകളില്ലെന്നും ചൈനീസ് കാർഷിക മന്ത്രാലയം കൂട്ടിച്ചേർത്തു.

 മനുഷ്യരിലേക്ക് പടരില്ല

മനുഷ്യരിലേക്ക് പടരില്ല



പന്നി വ്യവസായത്തിലും പൊതുജനാരോഗ്യത്തിലും ജി 4 വൈറസ് എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് പഠനങ്ങളും സെമിനാറും സംഘടിപ്പിച്ച ശേഷമാണ് ചൈനീസ് മന്ത്രാലയം ജി 4 വൈറസ് സംബന്ധിച്ച് നിഗമനത്തിലെത്തുന്നത്. ചൈനീസ് മൃഗഡോക്ടർമാരും ആന്റി വൈറസ് വിദഗ്ധരും പി‌എ‌എ‌എസ് പ്രമുഖ എഴുത്തുകാരും ഉൾപ്പെടെയുള്ളവരാണ് ഈ സെമിനാറിൽ പങ്കെടുത്തത്. അതേ സമയം ജി4 വൈറസിനെക്കുറിച്ച് പഠനറിപ്പോർട്ട് തയ്യാറാക്കിയവർ തന്നെ വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കില്ലെന്നും രോഗാവസ്ഥയ്ക്ക് കാരണമാകില്ലെന്നും സ്ഥിരീകരിച്ചെന്നും ചൈന അവകാശവാദമുന്നയിക്കുന്നുണ്ട്.

 ഗവേഷണം

ഗവേഷണം

ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന് വേണ്ടി ചൈനീസ് കാർഷിക സർവകലാശാലയിലെ സ്വൈൻ വൈറൽ ഡിസീസ് ശാസ്ത്രജ്ഞൻ യാങ് ഹാൻചുനാണ് ജി4 വൈറസ് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുള്ളത്. ചൈനീസ് ആന്റി എപിഡമിക് കമ്മറ്റി അംഗം കൂടിയാണ് ഇദ്ദേഹം. ജനിതക ഘടനയിൽ മാറ്റം വന്ന ജി4 എന്ന ശ്രേണിയിൽപ്പെട്ട വൈറസ് പക്ഷിപ്പനിക്ക് കാരണമാ എച്ച്1എൻ1 ന് സമാനമാണെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. 2011 മുതൽ 2018വരെയുള്ള കാലയളവിൽ അറവുശാലകളിൽ എത്തിക്കുന്ന പന്നികളിൽ നിന്ന് 30000 മൂക്കിലെ സ്രവം ശേഖരിച്ചാണ് ഗവേഷകർ ഇത് സംബന്ധിച്ച പഠനം നടത്തുന്നത്.

 ലോകാരോഗ്യ സംഘടന പറയുന്നത്

ലോകാരോഗ്യ സംഘടന പറയുന്നത്

ഇപ്പോൾ ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ജി 4 വൈറസ് പുതിയതല്ലെന്ന് സെമിനാറിൽ പങ്കെടുത്തവർ വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും ഡബ്ല്യുഎച്ച്ഒയും ചൈനയിലെ അനുബന്ധ ഏജൻസികളും 2011 മുതൽ തുടർച്ചയായി ഇത്തരം വൈറസുകളെ നിരീക്ഷിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസ്താവനയിൽ പറയുന്നു.

English summary
China denies study on G4 strain of swine flu virus, says it does not infect humans easily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X