കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീ ജിന്‍പിങ്ങിന്റെ കുടുംബത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ പത്രപ്രവര്‍ത്തകനെ ചൈന നാടുകടത്തി

Google Oneindia Malayalam News

ബീജിംഗ്: ചൈനീസ് നേതാവ് ഷീ ജിന്‍ പിങ്ങിന്റെ കുടുംബത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ പത്രപ്രവര്‍ത്തകനെ ചൈന പുറത്താക്കി. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടറെയാണ് രാജ്യത്ത് നിന്നും പുറത്താക്കിയത്. ചൈനീസ് നേതാവ് ഷീ ജിന്‍പിങ്ങിന്റെ ബന്ധു ഓസ്ട്രേലിയയില്‍ ചൂതാട്ടത്തിലും പണമിടപാടിലും പങ്കാളിയാണെന്ന ആരോപണം ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഒരു മാസത്തിന് ശേഷമാണ് പുറത്താക്കല്‍.

അസം ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു; പുറത്താക്കപ്പെട്ടത് 19 ലക്ഷം പേര്‍അസം ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു; പുറത്താക്കപ്പെട്ടത് 19 ലക്ഷം പേര്‍

2014 മുതല്‍ പത്രിത്തിന്റെ ബീജിംഗ് ബ്യൂറോയില്‍ ജോലി ചെയ്യുന്ന സിംഗപ്പൂര്‍ പൗരനായ ചുന്‍ ഹാന്‍ വോങിന്റെ മാധ്യമ പ്രവർത്തന അനുമതികൾ പുതുക്കില്ലെന്ന് ചൈനീസ് അധികൃതര്‍ വെള്ളിയാഴ്ച അറിയിച്ചു. ഇതാദ്യമായാണ് രാജ്യത്ത്വലിയ സാന്നിധ്യമായ ഒരു പ്രസിദ്ധീകരണത്തില്‍ നിന്നും മാധ്യമ പ്രവർത്തകനെ നാടുകടത്തുന്നത്.

china

ഷീയുടെ ബന്ധുക്കളില്‍ ഒരാളും ഓസ്ട്രേലിയന്‍ പൗരനുമായ മിംഗ് ചായിയെക്കുറിച്ച് ജൂലൈ 30ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ രണ്ട് റി്‌പ്പോര്‍ട്ടര്‍മാരില്‍ ഒരാളാണ് വോങ്. ഓസ്ട്രേലിയന്‍ ഉദ്യോഗസ്ഥരെയും കാസിനോ രേഖകളെയും ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂതാട്ടക്കാരനായ മുഗള്‍ ജെയിംസ് പാക്കറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടുകളില്‍ ചായ് ചെലവഴിച്ച തുകയെ കുറിച്ച് വിശദമാക്കുന്നുണ്ട്.


ഓസ്ട്രേലിയയിലെ തന്റെ ബന്ധുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഷീക്ക് അറിയാമെന്നോ ചൈനീസ് നേതാവ് ഏതെങ്കിലും തരത്തില്‍ തെറ്റ് ചെയ്തതായി സൂചനകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
China deports journalist after report on xi jin ping's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X