കോടികള്‍ മുടക്കി നിര്‍മ്മിച്ച മാവോ പ്രതിമ തകര്‍ത്തു!
ബെയ്ജിങ്: കോടികള്‍ മുടക്കി നിര്‍മ്മിച്ച ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ മാവോ സേ തുങിന്റെ പ്രതിമ തകര്‍ത്തു. ദിവസങ്ങള്‍ക്കു മുന്‍പ് പണി പൂര്‍ത്തിയാക്കിയ സ്വര്‍ണ നിറമുള്ള മാവോ പ്രതിമയാണ് പൊളിച്ചു നീക്കിയത്. അധികൃതരുടെ അനുമതിയില്ലാതെ നിര്‍മ്മിച്ചുവെന്ന പരാതിയാണ് പ്രതിമ പൊളിച്ചു നീക്കാന്‍ കാരണമായത്.
4.6 ലക്ഷം ഡോളര്‍ മുടക്കി നിര്‍മ്മിച്ച പ്രതിമയാണ് പണി പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം പൊളിച്ചു മാറ്റിയത്. ചൈന ഹെനാന്‍ പ്രൊവിന്‍സിലെ ടോങ്സു കൗണ്ടിയിലായിരുന്നു പടുകൂറ്റന്‍ പ്രതിമ സ്ഥാപിച്ചത്. 37മീറ്ററോളം ഉയരമുള്ള മാവോ പ്രതിമയായിരുന്നു ഇത്.

സ്വര്‍ണ്ണ നിര്‍ത്തിലുള്ള പ്രതിമ മാവോ സേ തുങ് ഇരിക്കുന്ന രൂപത്തിലാണ് നിര്‍മ്മിച്ചിരുന്നത്. ഇന്ത്യയ്ക്ക് അഭിമുഖമായിട്ട് നിര്‍മ്മിച്ച പ്രതിമ കൗതുകരമായിരുന്നു. സ്റ്റീലും കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് പ്രതിമ നിര്‍മ്മിച്ചത്.
കര്‍ഷകരും കച്ചവടക്കാരും ചേര്‍ന്നാണ് മാവോ പ്രതിമ നിര്‍മ്മിച്ചത്. എന്നാല്‍, മതിയായ ചര്‍ച്ച നടത്താതെ പെട്ടെന്ന് പ്രതിമ പൊളിച്ചു നീക്കിയതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ചൈനയിലെ കമ്മ്യൂണിസത്തിന്റെ പരമാചാര്യനാണ് മാവോ സേ തുങ്്. 25 കൊല്ലം ചൈനയെ ഭരിച്ച നേതാവ്. അദ്ദേഹം നല്കിയ വിലയേറിയ സംഭാവനകള്‍ സ്മരിച്ചു കൊണ്ടാണ് പ്രതിമ നിര്‍മ്മിച്ചത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications