കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ വാനോളം, കൊവിഡ് പ്രതിരോധ വാക്സിനുകൾ പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ചൈന!

Google Oneindia Malayalam News

ബീജിംങ്: ലോകമെമ്പാടുമുളള മഹാമാരിയായി പടര്‍ന്ന കൊറോണ വൈറസിന്റെ തുടക്കം ചൈനയില്‍ നിന്നാണ്. അതിന്റെ പേരില്‍ അമേരിക്ക അടക്കമുളള രാജ്യങ്ങളുടെ രൂക്ഷമായ വിമര്‍ശനത്തിന് ചൈന ഇരയാവുകയുമുണ്ടായി. ഈ ചീത്തപ്പേര് മാറ്റാനുളള ശ്രമത്തിലാണ് രാജ്യം. തങ്ങള്‍ നിര്‍മ്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ ചൈന ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്! പ്രതികരിച്ച് ചൈന, വെടിവെയ്പ്പ് കിഴക്കൻ ലഡാക്കിൽ!ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്! പ്രതികരിച്ച് ചൈന, വെടിവെയ്പ്പ് കിഴക്കൻ ലഡാക്കിൽ!

ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്ും സിനോ ഫാമും ആണ് കൊവിഡ് പ്രതിരോധ വാക്‌സിനുകളുടെ നിര്‍മ്മാതാക്കള്‍ ബീജിംങ് ട്രേഡ് ഫെയറിലെ പരിപാടിയിലാണ് ചൈന കൊവിഡ് വാക്‌സിനുകള്‍ പ്രദര്‍ശനത്തിന് വെച്ചത്. ഇതോടെ രാജ്യത്ത് പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്.

covid

എന്നാല്‍ ചൈനയുടെ കൊവിഡ് വാക്‌സിനുകള്‍ ഇതുവരെ വിപണിയില്‍ എത്തിയിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും വാക്‌സിനുകള്‍ വിപണിയില്‍ എത്തിക്കാനുളള അനുമതി ലഭിക്കും എന്നുമാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ നിര്‍മ്മാണത്തിനായി ഫാക്ടിറിയുടെ പണി പൂര്‍ത്തിയായതായി സിനോവാക് ബയോടെകിന്റെ പ്രതിനിധി അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷം മുന്നൂറ് മില്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുളള ഫാക്ടറിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

തിങ്കളാഴ്ച കൊവിഡ് വാക്‌സിന്‍ കാണുന്നതിനായി നിരവധി പേരാണ് ട്രേഡ് ഫെയറില്‍ തടിച്ച് കൂടിയത്. ലോകനന്മയ്ക്ക് വേണ്ടി ചൈന കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മിക്കുമെന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിംഗ് നേരത്തെ പറഞ്ഞിരുന്നു. തങ്ങളുണ്ടാക്കുന്ന കൊവിഡ് വാക്‌സിന്‍ കുത്തിവെച്ചാല്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ ശരീരത്തില്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ നില്‍ക്കും എന്നാണ് സിനോഫാം അവകാശപ്പെടുന്നത്. കൊവിഡ് വാക്‌സിനുകളുടെ വില അത്ര ഉയരെ ആയിരിക്കില്ല എന്നാണ് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിന് ആയിരം യുവാന്‍ അയായത് 146 ഡോളര്‍ ആയിരിക്കും വില എന്നാണ് വിവരം.

'ഇന്ത്യന്‍ റെയില്‍വേ ഇനി മുതല്‍ അദാനി റെയില്‍വേ..' വൻ പ്രചാരണം! ആശങ്ക, സത്യാവസ്ഥ ഇങ്ങനെ'ഇന്ത്യന്‍ റെയില്‍വേ ഇനി മുതല്‍ അദാനി റെയില്‍വേ..' വൻ പ്രചാരണം! ആശങ്ക, സത്യാവസ്ഥ ഇങ്ങനെ

ബിജെപിയിൽ പുതിയ യുദ്ധം, ഐടി സെല്‍ തലവൻ അമിത് മാളവ്യയ്ക്ക് എതിരെ സുബ്രഹ്മണ്യന്‍ സ്വാമി!ബിജെപിയിൽ പുതിയ യുദ്ധം, ഐടി സെല്‍ തലവൻ അമിത് മാളവ്യയ്ക്ക് എതിരെ സുബ്രഹ്മണ്യന്‍ സ്വാമി!

മധ്യപ്രദേശില്‍ വീണ്ടും ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുതിര്‍ന്ന നേതാവ് നാളെ പാര്‍ട്ടിയിലേക്ക്മധ്യപ്രദേശില്‍ വീണ്ടും ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുതിര്‍ന്ന നേതാവ് നാളെ പാര്‍ട്ടിയിലേക്ക്

Recommended Video

cmsvideo
Kerala Covid Updates: 2375 New Covid Positive cases in Kerala Today | Oneindia Malayalam

English summary
China displayed two Covid vaccines before the public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X