കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകോപനം സൃഷ്ടിച്ച് വീണ്ടും ചൈന; ഭൂട്ടാന്റെ അതിര്‍ത്തി പ്രദേശം കയ്യേറി ഗ്രാമം സ്ഥാപിച്ചു

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും പ്രപകോപനം സൃഷ്ടിക്കുന്ന നടപടികളുമായി ചൈന. ഇത്തവണ ഭൂട്ടാന്‍ അതിര്‍ത്തിക്ക് രണ്ട് കിലോ മീറ്റര്‍ സമീപത്ത് പ്രദേശം കയ്യേറി ചൈന ഒരു ഗ്രാമം സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2017ല്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ദിവസങ്ങളോളം മുഖാമുഖം നിന്ന ദോക്ലാമിന് 9 കിലോ മീറ്റര്‍ അടുത്താണ് ചൈന പുതിയ ഗ്രാമം സ്ഥാപിച്ചതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Recommended Video

cmsvideo
China Sets Up Village Within Bhutan, 9 Km From Doklam Face-Off Site
china

ചൈനീസ് സിജിടിഎന്‍ ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷെന്ഡ ഷിവിയാണ് ഇതുമായി ബന്ധപ്പെട്ട് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഏറെ വൈകാതെ ഇദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ചൈനയുടെ പുതിയ നീക്കത്തിന് പിന്നില്‍ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതിര്‍ത്തി ഇല്ലാതാക്കാനുള്ള ശ്രമമാണെന്നാണ് വിലയിരുത്തല്‍.

ചൈനയുടെ പാംഗ്ഡ എന്ന ഗ്രാമം ഭൂട്ടാന്റ അതിര്‍ത്തിയിലേക്കും വ്യാപിച്ച് കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, വളരെ കുറച്ച് മാത്രം സൈനിക ശക്തിയുള്ള ഭൂട്ടാനെ ചൈനയുടെ അധിനിവേശത്തില്‍ നിന്നും ചെറുക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. അതേസമയം, ദോക്ലാമിന്റെ വലിയൊരു ഭാഗം കയ്യേറി ആധിപത്യം സൃഷ്ടിക്കാനുള്ള ശ്രമമാണ് ചൈന ഇപ്പോള്‍ നടത്തിക്കൊണ്ടിരി്കുന്നത്.

അതേസമയം, ഭൂട്ടാനില്‍ ചൈനീസ് ഗ്രാമം ഇല്ലെന്ന് ഇന്ത്യയിലെ ബൂട്ടാന്‍ അംബാസഡര്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലോകത്തിന് പ്രതീക്ഷയേകി ആസ്ട്രാസെനെക്ക, പ്രായമായവരിലും വാക്‌സിന്‍ വിജയകരമെന്ന് ഓക്‌സ്‌ഫോര്‍ഡ്

രാഹുലിനെ കാണാന്‍ ബീഹാര്‍ നേതാക്കള്‍, കോണ്‍ഗ്രസില്‍ സജീവമായി ടീം പ്രിയങ്ക, പ്രശ്‌നങ്ങള്‍ക്ക് തുടക്കംരാഹുലിനെ കാണാന്‍ ബീഹാര്‍ നേതാക്കള്‍, കോണ്‍ഗ്രസില്‍ സജീവമായി ടീം പ്രിയങ്ക, പ്രശ്‌നങ്ങള്‍ക്ക് തുടക്കം

English summary
China established a village in Bhutan's territory near to Doklam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X