കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മിനുട്ട് പോലും പാഴാക്കരുത്... വാക്‌സിന്‍ വേഗത്തിലാക്കി ചൈന, പേര് ഇങ്ങനെ, 100 മില്യണ്‍ ഡോസുകള്‍

Google Oneindia Malayalam News

ബെയ്ജിംഗ്: അന്താരാഷ്ട്ര മരുന്ന് വിപണിയില്‍ പിടിമുറുക്കാന്‍ ചൈന. കൊറോണവൈറസിനുള്ള വാക്‌സിന്‍ അതിവേഗത്തിലാണ് ഒരുങ്ങുന്നത്. ഒരു നിമിഷം പോലും പാഴാക്കരുതെന്നാണ് നിര്‍ദേശം. കൊറോണവാക് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതൊരു പരീക്ഷണ വാക്‌സിനാണെന്ന് ചൈന പറയുന്നു. ചൈനയിലെ സിനോവാക് ബയോടെക്കാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത്. ചൈനയില്‍ ഇതുവരെ നാല് വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. അതിലൊന്നാണ് സിനോവാക് പരീക്ഷിക്കാനൊരുങ്ങുന്നത്. ഇവര്‍ കുരങ്ങനില്‍ നടത്തിയ പരീക്ഷണം വന്‍ വിജയമായിരിക്കുകയാണ്. മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയിട്ടേയുള്ളൂ.

1

ഒരുവര്‍ഷം നൂറ് മില്യണ്‍ ഡോസുകള്‍ സിനോവാക് നിര്‍മിക്കുമെന്നാണ് പ്രഖ്യാപനം. വൈറസ് പ്രതിരോധത്തില്‍ ഇത് നിര്‍ണായക വഴിത്തിരിവാകും. അന്താരാഷ്ട്ര തലത്തില്‍ ചൈന വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് ഈ വാക്‌സിന്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ലോകാരോഗ്യ സംഘടനയും ഒരുവശത്ത് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ജര്‍മനിയില്‍ ചൈനയെ വെല്ലുവിളിക്കുന്നതിനായി വാക്‌സിന്‍ നിര്‍മാണം തുടങ്ങിയിരിക്കുകയാണ്. അമേരിക്കയില്‍ ഗിലിയഡിന്റെ റെംഡിസിവിറും പോസിറ്റീവ് ഫലങ്ങളാണ് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ നിര്‍മാണം വേഗത്തിലാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിലൂടെ അന്താരാഷ്ട്ര സമ്മര്‍ദം കുറയ്ക്കാന്‍ കൂടിയാണ് ലക്ഷ്യം.

അതേസമയം ചൈനയില്‍ ആയിരക്കണക്കിന് ഡോസ് വാക്‌സിന്‍ നിര്‍മിച്ച് കഴിഞ്ഞെന്നാണ് ഇവര്‍ പറയുന്നത്. ഇത് പാക്ക് ചെയ്ത് വിതരണം ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ്. കൊറോണവാക് എന്നെഴുതിയ പാക്കേജാണ് ഇത്. എന്നാല്‍ ഇത് അന്താരാഷ്ട്ര തലത്തില്‍ ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. മനുഷ്യരില്‍ പരീക്ഷിച്ച് വിജയകരമാണെന്ന് റിപ്പോര്‍ട്ടുകളും വന്നിട്ടില്ല. പക്ഷേ ചൈന കടുത്ത ആത്മവിശ്വാസത്തിലാണ്. ഇത് മനുഷ്യരില്‍ വിജയം കാണുമെന്നാണ് ചൈനയുടെ ഉറപ്പ്. എന്നാല്‍ ചൈനയുടെ കൈയ്യില്‍ കൊറോണവൈറസ് സാമ്പിളുകള്‍ കൃത്യമായി ഉള്ളത് കൊണ്ടാണ് മരുന്ന് കണ്ടെത്താന്‍ സാധിക്കുന്നതെന്ന് യുഎസ് നേരത്തെ ആരോപിച്ചിരുന്നു.

എത്രയും പെട്ടെന്ന് ഈ മരുന്നിന് അംഗീകാരം വാങ്ങിയെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. എന്നാല്‍ അതിന് മുമ്പേ വലിയ തോതില്‍ ഈ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് എല്ലാവര്‍ക്കും കാണിച്ച് കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിലൂടെ ചൈനയെ കൂടുതലായി ലോകരാജ്യങ്ങള്‍ക്ക് ആശ്രയിക്കേണ്ടി വരുമെന്നാണ് സൂചന നല്‍കുന്നത്. അതേസമയം ലോകാരോഗ്യ സംഘടന നല്‍കുന്ന കണക്ക് പ്രകാരം ഒരു വര്‍ഷത്തിലധികം വേണം വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍. എന്നാല്‍ വിപണിയിലേക്ക് തങ്ങളുടെ വാക്‌സിന്‍ എപ്പോള്‍ എത്തുമെന്ന് സിനോവാക്കിനും അറിയില്ല. ഏപ്രില്‍ തുടക്കത്തില്‍ 144 വളണ്ടിയര്‍മാരില്‍ ഈ മരുന്ന് പരീക്ഷിച്ചതാണെന്ന് സിനോവാക് പറഞ്ഞു.

English summary
china fastening vaccine production may ready for clinical trial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X