കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിൽ ചൈനീസ് സ്ഥാനപതിക്ക് വധഭീഷണി; പിന്നിൽ ഭീകര സംഘടനയായ ഇടിഐഎം

നിരോധിച്ച ഭീകര സംഘടനയായ ഈസ്റ്റ് തുര്‍ക്കിസ്താന്‍ ഇസ്ലാമിക് മൂവ്‌മെന്റ് അംഗങ്ങളില്‍ നിന്ന് അംബാസിഡറുടെ ജീവന് ഭീഷണിയുള്ളതായി കത്തില്‍ പറയുന്നുണ്ട്.

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിൽ പുതിയതായി നിയമിച്ച ചൈനീസ് സ്ഥാനപതിയ്ക്ക് വധഭീഷണി. താവ്രവാദ ഗ്രൂപ്പുകശിൽ നിന്ന് അദ്ദേഹത്തിന്റെ ജീവന് ഭീഷണി നേരിടുന്നതായ മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ചൈന പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് എംബസി പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധമായ കത്തു നൽകിയിട്ടുണ്ട്. നിരോധന സംഘടനയായ ഈസ്റ്റ് തുർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്മെന്റ് സംഘടനയിൽ നിന്ന് അദ്ദേഹത്തിന് ഭീഷണിയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ഥാനപതിയുടെയും പാകിസ്താനിലെ മറ്റ് ചൈനീസ് ഉന്നത ഉദ്യോഗസ്ഥരുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

 ഇന്ത്യക്ക് യുഎസിന്റെ സഹായം, സായുധ ഡ്രോണുകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന പരിഗണനയിൽ ഇന്ത്യക്ക് യുഎസിന്റെ സഹായം, സായുധ ഡ്രോണുകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന പരിഗണനയിൽ

china

ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ മുഖ്യ പദവി വഹിക്കുന്ന പിങ് യിങ് ഫി എഴുതിയ കത്തിലാണ് വധ ഭീഷണിയെ കുറിച്ച് പരാമർശിച്ചിട്ടുള്ളത്. കത്ത് പ്രദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിലെ അംബാസിഡറായിരുന്ന യോ ജിങ്ങിനെ അടുത്തിടെയാണ് ചൈന, പാകിസ്താന്‍ അംബാസിഡറായി നിയമിച്ചത്. കത്തില്‍ ഇടിഐഎം അംഗത്തിന്റെ പാസ്‌പോര്‍ട്ട് വിരവരങ്ങളും ചൈന നൽകിയിട്ടുണ്ട്.

ആഹാരം ലഭിച്ചില്ല, പട്ടിണി കിടന്നു പെൺകുട്ടി മരിച്ചു, പിന്നാലെ അമ്മക്ക് നേരെ മർദ്ദനം, കാരണം..ആഹാരം ലഭിച്ചില്ല, പട്ടിണി കിടന്നു പെൺകുട്ടി മരിച്ചു, പിന്നാലെ അമ്മക്ക് നേരെ മർദ്ദനം, കാരണം..

അബ്ദുള്‍ വാലി എന്ന ഇയാളെ അറസ്റ്റ് ചെയ്ത് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കത്തിനെക്കുറിച്ച് പ്രതികരിക്കാന്‍ പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയമോ ചൈനീസ് എംബസിയോ ഇതു വരെ തയ്യാറായിട്ടില്ല.ചൈനയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയായ ഷിങ്ജിയാങ്ങില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയാണ് ഇടിഐഎം. പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥരുടെസുരക്ഷയാണ് ചൈന നേരിടുന്ന പ്രധാന വെല്ലുവിളികലിലൊന്ന്

English summary
China has asked Pakistan to step up security of its newly-appointed ambassador in Islamabad in the wake of threats to his life from a terrorist organisation, according to media reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X