ജയിക്കാന്‍ തന്നെ!!സൈന്യത്തിന്റെ 90-ാം വാര്‍ഷികത്തില്‍ സര്‍വ്വസന്നാഹങ്ങളുമായി ചൈന സജ്ജം!!!
ബീജിങ്ങ്: ചൈനയിലെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികത്തില്‍ സര്‍വ്വ സന്നാഹങ്ങളുമായി ചൈന സജ്ജം. പുതിയ ജെറ്റുകളും ടാങ്കുകളും മിസൈലുകളുമാണ് സൈന്യത്തിന്റെ 90-ാം വാര്‍ഷികത്തില്‍ ചൈന പുറത്തിറക്കിയിരിക്കുന്നത്. വാര്‍ഷികാഘോഷങ്ങളോടനുബനന്ധിച്ചു നടത്തിയ പരേഡില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ജനങ്ങളെ സേവിക്കുക, പാര്‍ട്ടിയെ അനുഗമിക്കുക, ജയിക്കാനായി പോരാടുക എന്നീ മുദ്രാവാക്യങ്ങളും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടാണ് സൈനികര്‍ പരേഡ് നടത്തിയത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയാണ് ചൈനക്കുള്ളത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ കൂടുതല്‍ ആധുനീകരിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്. പ്രതിരോധ രംഗത്ത് ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയിലും ആയുധങ്ങളിലും ഈ മാറ്റം കൊണ്ടുവരാനാണ് നീക്കം. അതേ സമയം പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ സൈനനികരുടെ എണ്ണം കുറക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ചൈന ഒരു യുദ്ധം നടത്തിയിട്ടില്ല. യുദ്ധം നടത്താനുള്ള തയ്യാറെടുപ്പല്ലെന്നും എന്നാല്‍ ഒരടിയന്തിര സാഹചര്യം വന്നാല്‍ ശത്രുവിനെ നേരിടാനുള്ള പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയാണെന്നും ചൈന പറയുന്നു.












Click it and Unblock the Notifications