കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ വീണ്ടും കൊറോണ; എത്തിയത് സൗദിയില്‍ നിന്ന്, അന്വേഷണത്തില്‍ തെളിഞ്ഞത്...

Google Oneindia Malayalam News

ബീജിങ്: കൊറോണ വൈറസിന്റെ വ്യാപനം തുടങ്ങിയത് ചൈനയില്‍ നിന്നാണ് എന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍. ചൈനയിലെ വുഹാനിലെ ഇറച്ചി മാര്‍ക്കറ്റില്‍ കണ്ട വൈറസ് പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥികള്‍, വ്യാപാരത്തിന് പോയ കച്ചവടക്കാര്‍ എന്നിവര്‍ വഴി ഇന്ത്യയിലുമെത്തി. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന വൈറസിനെ മറികടന്നു.

ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയും ജനജീവിതം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരിക്കെ ചൈനയില്‍ വീണ്ടും കൊറോണ വൈറസ് കണ്ടെത്തിയിരിക്കുകയാണിപ്പോള്‍....

വീണ്ടും കൊറോണ

വീണ്ടും കൊറോണ

ചൈനിയലെ പടിഞ്ഞാറന്‍ നഗരമായ ലാന്‍ഷോയുവിലാണ് വീണ്ടും കൊറോണ വൈറസ് കണ്ടെത്തിയത്. സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീന്‍ പാക്കിലായിരുന്നു വൈറസ്. ഇതോടെ എല്ലാ ഫ്രോസണ്‍ ഭക്ഷ്യ വസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ മുന്‍സിപ്പല്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

ചരക്കുകള്‍ വന്ന വഴി

ചരക്കുകള്‍ വന്ന വഴി

സൗദിയില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കളില്‍ വെള്ളിയാഴ്ചയാണ് കൊറോണ വൈറസ് കണ്ടെത്തിയതെന്ന് ലാന്‍ഷോയു മുന്‍സിപ്പാലിറ്റി അറിയിച്ചു. സൗദിയില്‍ നിന്ന് കടല്‍മാര്‍ഗം ടിയാന്‍ജിന്‍ തുറമുഖത്ത് എത്തിയയ ചരക്കുകള്‍ പിന്നീട് റോഡ് മാര്‍ഗമാണ് ലാന്‍ഷോയുവിലെത്തിയത്. ഇവിടെയുള്ള സംഭരണ കേന്ദ്രത്തില്‍ വച്ചാണ് പരിശോധന നടത്തിയത്.

ചിലത് വില്‍പ്പന നടത്തി

ചിലത് വില്‍പ്പന നടത്തി

ലാന്‍ഷോയുവിലെ ശീതീകരണ സംഭവരണ കേന്ദ്രം കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചുപൂട്ടി. എല്ലാ ജീവനക്കാരെയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാ ഭക്ഷ്യവസ്തുക്കളും സീല്‍ ചെയ്തു. ചിലത് വില്‍പ്പന നടത്തിയിരുന്നു. അവ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടി തുടങ്ങി.

ബ്രസീലില്‍ നിന്നെത്തിയ ബീഫിലും

ബ്രസീലില്‍ നിന്നെത്തിയ ബീഫിലും

ഒക്ടോബര്‍ 21നാണ് സൗദിയില്‍ നിന്നുള്ള ചെമ്മീന്‍ ചൈനീസ് തുറമുഖത്തെത്തിയത്. നവംബര്‍ എട്ടിനാണ് ലാന്‍ഷോയു സംഭവരണ കേന്ദ്രത്തിലെത്തിച്ചത്. ബ്രസീലില്‍ നിന്ന് എത്തിയ ബീഫില്‍ വെള്ളിയാഴ്ച കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. അര്‍ജന്റീനയില്‍ നിന്നെത്തിയ ബീഫില്‍ ഈ ആഴ്ച ആദ്യം കൊറോണ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്.

നിരോധനം

നിരോധനം

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകളില്‍ കൊറോണ വൈറസ് കണ്ടെത്തുന്നു എന്ന് ചൈന തുടര്‍ച്ചയായി പരാതിപ്പെടുന്നുണ്ട്. ചില രാജ്യങ്ങളിലെ ചരക്കുകള്‍ക്ക് ചൈന താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇനി ഇറക്കുമതി ചെയ്യുന്ന വസ്തുക്കളില്‍ ശക്തമായ പരിശോധന നടത്താന്‍ ചൈനീസ് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍ നീക്കം; ഭരണസിരാകേന്ദ്രത്തിന് മുമ്പില്‍ ഇരട്ട കൊല, രണ്ടാമന്‍ ഇനിയില്ല

ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ ചര്‍ച്ച; കോട്ടയം യുഡിഎഫില്‍ പരിഹാരം, കുഞ്ഞാലിക്കുട്ടി ഇടപെട്ടു...ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ ചര്‍ച്ച; കോട്ടയം യുഡിഎഫില്‍ പരിഹാരം, കുഞ്ഞാലിക്കുട്ടി ഇടപെട്ടു...

English summary
China Found Coronavirus on food pack Imported from Foreign Countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X