കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേസൽ സ്പ്രേ കൊവിഡ് വാക്സിൻ പരീക്ഷണത്തിന് ചൈനയുടെ അനുമതി: പരീക്ഷണം നവംബറോടെ, തിരക്കിട്ട നീക്കം

Google Oneindia Malayalam News

ബെംയ്ജിംഗ്: ലോകം മുഴുവൻ കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെയാണ് ചൈന കൊവിഡിനെതിരായ നേസൽ സ്പ്രേ വാക്സിന്രെ പരീക്ഷണത്തിന് അനുമതി നൽകുന്നത്. നവംബറിൽ നേസൽ സ്പ്രേ വാക്സിന്റെ പരീക്ഷണം ആരംഭിക്കുമെന്നാണ് ചൈനീസ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി ചൈനീസ് അധികൃതർ 100 വളന്റിയർമാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. ചൈനയുടെ നാഷണൽ മെഡിക്കൽ പ്രൊഡക്ട്സ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചിട്ടുള്ള ഏക വാക്സിൻ ഇതാമെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

കങ്കണയെ അധിക്ഷേപിച്ചു, നഷ്ടപരിഹാരം നല്‍കണം; ഓഫീസ് പൊളിച്ച നടപടിയില്‍ കേന്ദ്രമന്ത്രി രാംദാസ് അത്താവാലകങ്കണയെ അധിക്ഷേപിച്ചു, നഷ്ടപരിഹാരം നല്‍കണം; ഓഫീസ് പൊളിച്ച നടപടിയില്‍ കേന്ദ്രമന്ത്രി രാംദാസ് അത്താവാല

ഹോങ്കോങ്ങും ചൈനീസ് മെയിൻ ലാൻഡും ചേർന്നാണ് നേസൽ സ്പ്രേ വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഹോങ്കോങ് സർവ്വകലാശാല, സിയാമെൻ സർവ്വകലാശാല, ബെയ്ജിംഗ് വാണ്ടായ് ബയോളജിക്കൽ ഫാർമസി എന്നിവിടങ്ങളിലെ ഗവേഷകരാണ് വാക്സിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. നേസൽ സ്പ്രേ വാക്സിൻ എടുക്കുന്നവരിൽ രണ്ട് തരം സംരക്ഷണമാണ് ലഭിക്കുക. കൊറോണ വൈറസിൽ നിന്നും രക്ഷ നേടാമെന്നതിന് പുറമേ എച്ച്1എൻ1, എച്ച്3എ2, ബി എന്നീ ഇൻഫ്ലുവൻസ വൈറസുകളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നതാണ്. എന്നാൽ വാക്സിൻ പരീക്ഷണത്തിന്റെ മൂന്ന് ഘട്ടം പൂർത്തിയാവണമെങ്കിൽ അടുത്ത ഒരു വർഷം കൂടി സമയമെടുക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ മൈക്രോബയോളജിസ്റ്റായ യ്വെൻ ക്വോക് യ്യുങ് പറയുന്നത്.

vaccine-1593

കൊറോണ വൈറസിനെതിരായ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടി രാജ്യത്തെ സുപ്രധാന ലബോറട്ടറികൾ, സിയാമെൻ സർവ്വകലാശാല, ബെയ്ജിംഗ് വാൻടായ് ബയോളജിക്കൽ ഫാർമസി എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നതായി നേരത്തെ സിജിടിഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ശാസ്ത്ര സാങ്കേതിക മന്ത്രാലയം കൂടുതൽ പരിശോധനകൾക്കായി തിരഞ്ഞെടുത്ത അഞ്ച് വാക്സിനുകളിൽ ഒന്ന് തങ്ങളുടെ സർവ്വകലാശാല വികസിപ്പിച്ചെടുത്തതാണെന്ന് ഹോങ്കോങ് സർവ്വകലാശാലയും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഒന്ന് നേസൽ സ്പ്രേ വാക്സിനാണ്. മറ്റ് നാല് വാക്സിനുകൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോസ്‌കോയില്‍ ഇന്ത്യ ചൈന ചര്‍ച്ചകള്‍ ആരംഭിച്ചു, സമാധാനത്തിനുള്ള അവസാന അവസരമെന്ന് ഗ്ലോബല്‍ ടൈംസ്മോസ്‌കോയില്‍ ഇന്ത്യ ചൈന ചര്‍ച്ചകള്‍ ആരംഭിച്ചു, സമാധാനത്തിനുള്ള അവസാന അവസരമെന്ന് ഗ്ലോബല്‍ ടൈംസ്

 'ഈ കപ്പൽ കരയ്ക്കടിയുന്ന കാലം വിദൂരമല്ല'! കേന്ദ്രത്തിനും നരേന്ദ്ര മോദിക്കുമെതിരെ രാഹുൽ വീണ്ടും 'ഈ കപ്പൽ കരയ്ക്കടിയുന്ന കാലം വിദൂരമല്ല'! കേന്ദ്രത്തിനും നരേന്ദ്ര മോദിക്കുമെതിരെ രാഹുൽ വീണ്ടും

'കേരളം 28 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് റാങ്കിങ്ങിലെ അശാസ്ത്രീയത മൂലം'; കത്തെഴുതി ജയരാജന്‍'കേരളം 28 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് റാങ്കിങ്ങിലെ അശാസ്ത്രീയത മൂലം'; കത്തെഴുതി ജയരാജന്‍

English summary
China gave node to clinical trials of nasal spray Covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X