കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയന്‍ അതിര്‍ത്തി അടച്ച് ചൈന.... സൈനിക നിയമം പ്രഖ്യാപിച്ചു, അപ്രതീക്ഷിതം!!

Google Oneindia Malayalam News

ബെയ്ജിംഗ്: ഉത്തര കൊറിയയെ സഹായിക്കാം എന്ന് ഏറ്റതിന് പിന്നാലെ അതിര്‍ത്തിയില്‍ നിര്‍ണായക നീക്കവുമായി ചൈന. ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു നഗരത്തെ അടച്ച് പൂട്ടിയിരിക്കുകയാണ് ചൈന. ഇവിടെ പട്ടാള നിയമവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി എല്ലാ കാര്യങ്ങളും ഇവരുടെ നിയന്ത്രണത്തിലായിരിക്കും. ഇവിടെ 11 പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് നടപടികള്‍ ചൈന കടുപ്പിച്ചത്. വൈറസിന്റെ രണ്ടാം തരംഗം ഏത് നിമിഷവും ആരംഭിക്കാമെന്ന ഭയത്തിലാണ് ചൈന. വസ്ത്രം അലക്കുന്ന ഒരു സത്രീയില്‍ നിന്നാണ് ഈ 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

1

നേരത്തെ റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന സുയിഫിനെലിനും സമാനമായ അടച്ച് പൂട്ടലുണ്ടായിരുന്നു. റഷ്യയില്‍ നിന്ന് അതിര്‍ത്തി കടന്ന് വരുന്നവരില്‍ തുടര്‍ച്ചയായി രോഗ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അതിര്‍ത്തി അടച്ചത്. റഷ്യയും സ്വന്തം അതിര്‍ത്തി അടച്ച് പൂട്ടിയിരുന്നു. ഇപ്പോള്‍ ചൈനയിലെ ഷൂലാന്‍ നഗരത്തിലാണ് കോവിഡ് ബാധ വീണ്ടും ഉണ്ടായിരിക്കുന്നത്. ഇവിടെ സൈനിക നിയമം പ്രഖ്യാപിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളാണ് ഉള്ളത്. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജിലിന്‍ പ്രവിശ്യാ കമ്മിറ്റിയുടെ സെക്രട്ടറി ബായിന്‍ ചാവോലോയ്ക്കും രോഗ പ്രതിരോധത്തിന്റെ ചുമതലയുണ്ട്. ഇവര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

ബയിന്‍ ചാവോലോ പറയുന്നത് വൈറസിന്റെ വളര്‍ച്ച ഭീഷണിയാണെന്നാണ്. ഇവിടെ സാഹചര്യങ്ങള്‍ ഹൃദയഭേദകമാണെന്നും അദ്ദേഹം പറയുന്നു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ പാളിച്ചകളാണ് ഉള്ളത്. പല ഉപകരണങ്ങളുടെയും കുറവുകള്‍ നന്നായി അനുഭവപ്പെടുന്നുണ്ട്. അതേസമയം പ്രതിരോധ പ്രവര്‍ത്തനത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ബയിന്‍ പഞ്ഞു. നിലവില്‍ ഷൂലാനില്‍ മാത്രമാണ് ചൈനയില്‍ രോഗം കൂടിയ തോതിലുള്ളത്. 24 മണിക്കൂര്‍ മുമ്പ് നഗരത്തിലും ഗ്രാമത്തിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഷൂലാന്‍ അധികൃതര്‍. ഇവിടെ നിന്നുള്ള യാത്രകളും മറ്റും നിരീക്ഷിക്കുന്നുണ്ട്.

Recommended Video

cmsvideo
സിക്കിമിൽ ചൈനീസ് സൈന്യത്തിന്റെ ആക്രമണം | Oneindia Malayalam

ഇവിടേക്ക് തദ്ദേശവാസികള്‍ക്ക് മാത്രമാണ് പ്രവേശനനാനുമതി നല്‍കിയിരിക്കുന്നത്. ഒരു കുടുംബത്തിലെ ഒരംഗത്തിന് മാത്രമാണ് നിത്യോപയോഗ സാധനം വാങ്ങാനുള്ള അനുമതിയുള്ളത്. ഇവിടെ ഒരു ഡസനോളം ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിരികത്കുകയാണ്. മെയ് 31ന് മാത്രമേ ഇനി ട്രെയിന്‍ സര്‍വീസ് ആരംഭിക്കൂ. ഇവിടെ നിന്ന് പുറത്തേക്കും അകത്തേക്കും ഇതേ ദിവസം മാത്രമേ സര്‍വീസ് ആരംഭിക്കൂ. ബസുകള്‍ അടക്കമുള്ള വാഹന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ടാക്‌സി സര്‍വീസുകള്‍ നഗരം വിട്ട് പോവരുതെന്നാണ് നിര്‍ദേശം. വെറും ആറരലക്ഷം ജനങ്ങളാണ് ഇവിടെയുള്ളത്. ചൈന ഇന്ന് 14 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11 എണ്ണവും ജിജിന്‍ മേഖലയിലാണ്.

English summary
china impose martial law in shulan city bordering north korea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X