കര്‍ശന നിയന്ത്രണത്തില്‍ ചൈന; പുറത്തിറങ്ങാന്‍ പോലും അനുമതിയില്ല
ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഭരണകൂടം. ചൈനയിലെ പ്രധാന വ്യവസായ നഗരമായ ഷാങ്ഹായില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നഗരത്തിലെ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നും ഇതിലൂടെ രോഗവ്യാപനം കുറക്കാമെന്നുമാണ് നിര്‍ദേശം. കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വലിയ നിരീക്ഷണം സംവിധാനങ്ങളും നഗരത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
ചൈനയിലെ നിലവിലെ കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന നഗരമാണ് ഷാങ്ഹായ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഷാങ്ഹായ് നഗരത്തിലാണ്. നഗരത്തില്‍ പ്രത്യേക അനുമതിയുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് വളണ്ടിയര്‍മാര്‍ക്കും ഭക്ഷണ വിതരണക്കാര്‍ക്കും മാത്രമേ നഗരത്തില്‍ പുറത്തിറങ്ങാന്‍ അനുവാദമുള്ളു.

നഗരത്തിലെ 2.6 കോടി ജനങ്ങളും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. നഗരത്തിലെ നിയന്ത്രണങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അധികൃതര്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നത്. ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് നഗരത്തില്‍ ജനം ബാല്‍ക്കണികളില്‍ കയറി പ്രതിഷേധിച്ചിരുന്നു. ഇത് നിരീക്ഷിക്കുന്നതിനായും നിര്‍ദേശങ്ങള്‍ നല്‍കാനുമായി ഡ്രോണുകളുടെ സേവനംകൂടി ഭരണകൂടം ഉപയോഗപ്പെടുത്തിയത്.
ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് നഗരത്തില്‍ ജനം ബാല്‍ക്കണികളില്‍ കയറി പ്രതിഷേധിച്ചിരുന്നു. ഇത് നിരീക്ഷിക്കുന്നതിനായും നിര്‍ദേശങ്ങള്‍ നല്‍കാനുമായി ഡ്രോണുകളുടെ സേവനംകൂടി ഭരണകൂടം ഉപയോഗപ്പെടുത്തിയത്. വ്യത്യസ്ത നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്, ജനല്‍ തുറക്കരുത്, പാട്ടു പാടരുത് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളാണ് ഭരണകൂടം പുറത്തിറക്കിയിട്ടുള്ളത്. ദമ്പതിമാര്‍ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് എന്നീ നിര്‍ദേശങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. റോബോട്ടുകള്‍ പട്രോളിങ് നടത്തുന്ന ഷാങ്ഹായ് നഗരത്തിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
സൺ കിസസ്സ് റെബ മോണിക്ക; അതല്ലെ ശെരി....വൈറലായ ചിത്രങ്ങൾ ഇങ്ങനെ
ചൈനയില്‍ നിലവില്‍ 2020ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ കൂടുതല്‍ പേരാണ് രോഗബാധിതരാകുന്നത്. ചൈനയുടെ 27 പ്രവശ്യകളിലാണ് പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിവേഗം പകരുന്ന ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കൂടുതലെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications