കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു; കൊറോണ വ്യാപിക്കുന്നു, പുതിയ വിവരങ്ങള്‍

Google Oneindia Malayalam News

ബീജിങ്: കൊറോണ വൈറസ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത രാജ്യം ചൈനയാണ്. വുഹാന്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് വ്യാപിച്ചത് എന്നാണ് ഇതുവരെയുള്ള വിവരം. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചൈന കൊറോണയെ അതിജീവിച്ചു. ലോക്ക് ഡൗണ്‍ പിന്‍വലിച്ചു, നിയന്ത്രണങ്ങള്‍ എടുത്തു മാറ്റി. മറ്റു രാജ്യങ്ങളെല്ലാം ഇക്കാര്യത്തില്‍ ചൈനയുടെ നടപടിയെ പ്രശംസിച്ചിരിക്കെയാണ് പുതിയ വാര്‍ത്ത. ചൈനയില്‍ വീണ്ടും കൊറോണ രോഗം വ്യാപിക്കുന്നു. ഹിബെ പ്രവിശ്യയില്‍ ഭാഗികമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

c

ഹിബെ പ്രവിശ്യയിലെ തലസ്ഥാന നഗരമുള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗണ്‍. യാത്രാ നിരോധനം പ്രഖ്യാപിക്കുകയും ആളുകള്‍ ഒത്തുചേരുന്നത് നിരോധിക്കുകയും ചെയ്തു. ചൈനീസ് തലസ്ഥാനമായ ബീജിങിനോട് ചേര്‍ന്നുള്ള പ്രവിശ്യയാണ് ഹിബെ. ഇവിടെ വീണ്ടും കൊറോണ രോഗം വ്യാപിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ചൊവ്വാഴ്ച മുതല്‍ ശക്തമായ നിയന്ത്രണങ്ങളാണ് പ്രവിശ്യയില്‍. ജനുവരി അഞ്ചിന് 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴിയാണ് രോഗ ബാധ എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഒത്തുചേരലും യാത്രയും നിരോധിച്ചത്.

ഞെട്ടിക്കുന്ന സംഭവം; രാജസ്ഥാനില്‍ 38 സ്ത്രീകളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി... പിന്നീട് നടന്നത്ഞെട്ടിക്കുന്ന സംഭവം; രാജസ്ഥാനില്‍ 38 സ്ത്രീകളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി... പിന്നീട് നടന്നത്

ഹിബെ തലസ്ഥാനമായ ഷിജിയാസുവാങില്‍ ഒരു കോടതിയിലധികം പേരാണ് താമസിക്കുന്നത്. രോഗ ബാധ ആദ്യം സ്ഥിരീകരിച്ച വേളയില്‍ തന്നെ ഇവിടെ നിയന്ത്രണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. വിമാനങ്ങളിലും ട്രെയിനിലും കയറുന്നവര്‍ രോഗ ബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം. എല്ലാവരും രോഗ പരിശോധന നടത്തുകയും വേണം. കടകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി. പാര്‍സല്‍ സര്‍വീസുകള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവച്ചു. കടുത്ത നിയന്ത്രണങ്ങളിലൂടെ കൊറോണ വ്യാപനം തടയാനുള്ള ശ്രമത്തിലാണ് ഹിബെ പ്രവിശ്യാ ഭരണകൂടം.

Recommended Video

cmsvideo
ആലിബാബ സ്ഥാപകൻ ജാക്ക് മായെ കാണാനില്ല | Oneindia Malayalam

English summary
China imposes lockdown again in parts of Hebei province
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X