കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയിൽ പരസ്പരവിശ്വാസം വർധിപ്പിക്കും: മോദി- ഷീ ജിൻ പിങ് കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

Google Oneindia Malayalam News

വുഹാൻ: ഉഭയകക്ഷി ബന്ധത്തിൽ നിർണായക ധാരണയിലെത്തി ഷീ ജിന്‍ പിങ്- നരേന്ദ്ര മോദി കൂടിക്കാഴ്ച. അതിർത്തിയിൽ പരസ്പരവിശ്വാസം വർധിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കാന്‍ ഇരു രാജ്യങ്ങളിലേയും സൈന്യങ്ങൾക്ക് നിര്‍ദേശം നൽകുമെന്നാണ് കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞിട്ടുള്ള നിർണായക തീരുമാനം. അതിർത്തിയിലെ ഇരു രാജ്യങ്ങളുടേയും സൈന്യങ്ങൾ തമ്മിലുള്ള ആശയവിനിനയം മെച്ചപ്പെടുത്താനും പരസ്പര വിശ്വാസം വളർത്തി മുന്നോട്ടുപോകാനാണ് ഇരു നേതാക്കളും തമ്മിൽ ധാരണയിലെത്തിയിട്ടുള്ളത്. ഡോക്ലാം അതിര്‍ത്തി തർക്കം പോലുള്ള സംഭവങ്ങൾ‍ ഭാവിയിൽ ഉണ്ടാകുന്നത് ഒഴിവാക്കാനുമാണ് ഈ നീക്കം.

ചൈനയിൽ വച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഇന്ത്യ- ചൈന ബന്ധത്തിലെ നാഴികക്കല്ലാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. സെൻട്രൽ ചൈനീസ് നഗരമായ വുഹാനിൽ വച്ചായിരുന്നു രണ്ട് ദിവസത്തെ അനൗദ്യോഗിക സന്ദർശനത്തിനെത്തിയ മോദിയും ഷി ജിൻ പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് കൂടിക്കാഴ്ചയെന്നാണ് നിരീക്ഷണം. ഇന്ത്യ- ചൈന അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിര്‍ത്തുന്നതിനാണ് ഇരു നേതാക്കളും ഊന്നല്‍ നൽകിയിട്ടുള്ളത്.

അതേസമയം ഇന്ത്യ വിട്ടുനില്‍ക്കുന്ന വൺബെൽറ്റ് വൺ റോഡ് പദ്ധതിയുടെ പേരില്‍ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തില്ലെന്ന് ചൈന അനൗദ്യോഗിക ഉച്ചകോടിക്കിടെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആശങ്ക തള്ളിക്കളഞ്ഞ ചൈന ഇന്ത്യ പാകിസ്താന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്നും ചൈന കൂട്ടിച്ചേർത്തു. 73 ദിവസം നീണ്ട ഡോക്ലാം അതിർത്തി തര്‍ക്കം പരിഹരിക്കപ്പെട്ടെങ്കിലും ഇന്ത്യ- ചൈന ബന്ധം പഴയപോലെ ഊഷ്മളമായിരുന്നില്ല. എന്നാൽ ഏപ്രിലില്‍ ഷാങ്ഹായ് ഉച്ചകോടിയിൽ‍ പങ്കെടുക്കാൻ ചൈന സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മോദിയുടെ അനൗദ്യോഗിക ചൈനീസ് സന്ദർശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുന്നത്.

 xmodi-xi-jinping3


സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം കൃഷി, സാങ്കേതികം, ഊർജ്ജം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലും ഇരു നേതാക്കളും ചർച്ച നടത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ 27, 28 തിയ്യതികളിലായിട്ടാണ് മോദിയുടെ അനൗദ്യോഗിക ചൈനാ സന്ദർ‍ശനം.

English summary
President Xi Jinping said China and India are the "backbone" of the world's multipolarisation and economic globalisation, and the two countries should jointly make positive contributions to the global peace and development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X