കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ബന്ധം ഉഭയകക്ഷി ബന്ധങ്ങള്‍ക്കപ്പുറമെന്ന് ചൈനീസ് സ്ഥാനപതി

  • By S Swetha
Google Oneindia Malayalam News

ദില്ലി: ദില്ലിയും ബീജിംഗും തമ്മിലുള്ള ബന്ധം ഉഭയകക്ഷി പരിധിക്കപ്പുറത്താണെന്നും അതിന് വിദൂരവും തന്ത്രപരവുമായ പ്രാധാന്യമുണ്ടെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വീഡോംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മില്‍ ദക്ഷിണേന്ത്യയില്‍ വെച്ച് നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വീഡോംഗിന്റെ പ്രതികരണം.

ജോളിയുടെ പിടി വിടില്ല, കുരുക്ക് മുറുക്കും; കൂടത്തായി കൊലക്കേസില്‍ വേറിട്ട തന്ത്രവുമായി അന്വേഷണ സംഘംജോളിയുടെ പിടി വിടില്ല, കുരുക്ക് മുറുക്കും; കൂടത്തായി കൊലക്കേസില്‍ വേറിട്ട തന്ത്രവുമായി അന്വേഷണ സംഘം

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള 17ാമത് കൂടിക്കാഴ്ചയാണ് ഇത്. ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇരു നേതാക്കളും സമയം ചെലവഴിച്ചു. ഉഭയകക്ഷി ബന്ധത്തിന്റെ ഭാവി വികസനത്തെ കുറിച്ചും അന്താരാഷ്ട്ര, പ്രാദേശിക പ്രാധാന്യമുള്ള തന്ത്രപരമായ പ്രശ്‌നങ്ങളെക്കുറിച്ചും ഇരുവരും ആഴത്തിലുള്ള ആശയവിനിമയം നടത്തിയതായും അദ്ദേഹം പറഞ്ഞു. ചൈനീസ്, ഇന്ത്യന്‍ നാഗരികതകള്‍ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ഉത്ഭവം ഇരു നേതാക്കളും കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

indiachina-15

വര്‍ദ്ധിച്ചുവരുന്ന ഏകപക്ഷീയതയുടെയും സംരക്ഷണവാദത്തിന്റെയും പശ്ചാത്തലത്തില്‍, ജി 20, ബ്രിക്‌സ്, ഷാങ്ഹായ് സഹകരണ സംഘടന, തുറന്നതും സമഗ്രവുമായ വാണിജ്യ ക്രമീകരണങ്ങളുടെ സമാപനം പ്രോത്സാഹിപ്പിക്കുക, ചൈന, റഷ്യ, ഇന്ത്യ സഹകരണം തുടങ്ങിയ ബഹുരാഷ്ട്ര സംവിധാനങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ഏകോപനം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ ഇരുപക്ഷവും ധാരണയായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ അന്തര്‍ദ്ദേശീയ ഭൂപ്രകൃതിയെ പ്രതിഫലിപ്പിക്കുന്ന പരിഷ്‌കാരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതുള്‍പ്പെടെ അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര ക്രമം കെട്ടിപ്പടുക്കുന്നതിന് ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണ്. ആഗോള വ്യാപാര രീതികളും മാനദണ്ഡങ്ങളും വെല്ലുവിളിക്കപ്പെടുന്ന ഒരു ഘട്ടത്തില്‍, ബഹുരാഷ്ട്ര നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വ്യാപാര സമ്പ്രദായത്തെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും എല്ലാ രാജ്യങ്ങള്‍ക്കും പ്രയോജനകരമായ തുറന്നതും സമഗ്രവുമായ വാണിജ്യ ക്രമീകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് തുടര്‍ന്നും ശ്രമിക്കണമെന്നും ഇരു രാജ്യങ്ങളും വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുള്‍പ്പെടെ ആഗോള വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ചൈനയും ഇന്ത്യയും സുപ്രധാന ശ്രമങ്ങള്‍ നടത്തി. ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും നേരിടാന്‍ ഇരുവരും പ്രതിജ്ഞാബദ്ധരാണ്, തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താന്‍ എല്ലാ രാജ്യങ്ങളോടും കൂടിക്കാഴ്ചയില്‍ ആഹ്വാനം ചെയ്തു. ചൈനയും ഇന്ത്യയും, ചൈനയും പാകിസ്ഥാനും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നല്ല ബന്ധത്തിനായി താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായി ഷീ ജിന്‍പിങ് പറഞ്ഞിരുന്നു. പ്രാദേശിക ഇന്റര്‍ കണക്റ്റിവിറ്റിയില്‍ ചൈനയും ഇന്ത്യയും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും കൂടുതല്‍ തുറന്ന കണക്റ്റിവിറ്റി ശൃംഖല കെട്ടിപ്പടുക്കുന്നതിന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

English summary
China-India Ties Beyond Bilateral, Chinese amdassador's response after modi-xi ping summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X