4 മാസം മുമ്പ് ചൈന ചെയ്തത്... എല്ലാം മറച്ചുവെച്ചു, യുഎസ് പറയുന്നത് ഇങ്ങനെ, മറുപടിയുമായി പോമ്പിയോ!!
വാഷിംഗ്ടണ്‍: കൊറോണവൈറസിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ വീണ്ടും പുറത്തുവിട്ട് അമേരിക്ക. കൊറോണ എത്ര അപകടം പിടിച്ചതാണെന്ന് ചൈനയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ രോഗത്തിന്റെ ഭീകരാവസ്ഥ ചൈന മറച്ചുവെച്ചു. ആരോടും ഒന്നും പറഞ്ഞില്ല. ഒരു രാജ്യങ്ങള്‍ക്കും വേണ്ടത്ര മെഡിക്കല്‍ സേവനം ഇത് കാരണം ഒരുക്കാന്‍ സാധിച്ചില്ലെന്നും യുഎസ് ഇന്റലിജന്‍സ് രേഖയില്‍ പറയുന്നു. ചൈനീസ് ലാബില്‍ നിന്നാണ് കൊറോണ പുറം ലോകത്തെത്തിയത് എന്ന കാര്യത്തില്‍ തെളിവുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയും പറഞ്ഞു. എന്നാല്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സി ഇത് മനുഷ്യനിര്‍മിതമല്ലെന്ന റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇതിനെ പോമ്പിയോ തള്ളിയിട്ടില്ല.

ചൈനയുടെ നേതാക്കളെയാണ് യുഎസ് ഇന്റലിജന്‍സ് കുറ്റപ്പെടുത്തുന്നത്. ഇവര്‍ മനപ്പൂര്‍വം രോഗത്തിന്റെ ഭീകരത മറച്ചുവെച്ചു. ലോകത്തിന് ഇക്കാര്യം അറിയുന്നതിന് ഇത് തടസ്സമായി. നാല് മാസം മുമ്പ് അതായത് ജനുവരിയില്‍ തന്നെ രോഗത്തെ കുറിച്ച് കൃത്യമായി ചൈനയ്ക്ക് അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് ഒന്നിനാണ് ഈ റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം ചൈനയ്‌ക്കെതിരെയുള്ള അന്വേഷണം വേണ്ടത്ര വിജയിച്ചില്ലെന്നും യുഎസ്സില്‍ അഭിപ്രായമുണ്ട്. വൈറസ് മനുഷ്യനിര്‍മിതമല്ലെന്ന് കണ്ടെത്തിയത് കൊണ്ട് ചൈനയ്‌ക്കെതിരെ നഷ്ടപരിഹാര നടപടിക്കും ട്രംപിന് സാധിക്കില്ല. അതേസമയം ചൈന കൊറോണവൈറസ് പ്രശ്‌നമില്ലെന്ന് പറയുമ്പോഴും ചൈന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കുകയും കയറ്റുമതി കുറയ്ക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊറോണയുടെ പ്രശ്‌നങ്ങള്‍ അറിയുന്നത് കൊണ്ടാണ് കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ചൈന തീരുമാനിച്ചത്. എന്നാല്‍ അതേസമയം തന്നെ അവര്‍ ഇക്കാര്യം ലോകത്തിന് മുന്നില്‍ നിന്ന് മറച്ചുവെച്ചെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടനയെ കൊറോണ മഹാമാരിയാണെന്ന് അറിയിക്കുന്നതില്‍ ചൈന വന്‍ വീഴ്ച്ച വരുത്തി. അവര്‍ ഇക്കാര്യം സംഘടനയെ അറിയിച്ചില്ല. ഈ സമയത്ത് തന്നെ അവര്‍ ഫേസ് മാസ്‌കുകളും സര്‍ജിക്കല്‍ ഗൗണുകളും വിദേശത്ത് നിന്ന് ധാരാളമായി ഇറക്കുമതി ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ലാബില്‍ നിന്ന് അബദ്ധവശാല്‍ പുറത്തെത്തിയതാണ് വൈറസ് എന്ന കാര്യം വീണ്ടും അന്വേഷിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി.
Recommended Video
പോമ്പിയോ ഈ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് ചൈനയെ കുറ്റപ്പെടുത്തിയത്. വൈറസ് ലാബില്‍ നിന്ന് വന്നതാണെന്ന വാദത്തിലാണ് അദ്ദേഹം ഉറച്ച് നിന്നത്. വിദഗ്ധര്‍ പറയുന്നത് ഇത് മനുഷ്യനിര്‍മിതമാണെന്നാണ്. ഇത് അവിശ്വസിക്കേണ്ട കാര്യമില്ല. അതേസമയം ഇന്റലിജന്‍സ് വിഭാഗത്തിലുള്ളവര്‍ പറഞ്ഞ കാര്യം ഞാനറിഞ്ഞു. അതും അവിശ്വസിക്കേണ്ടതില്ലെന്നും പോമ്പിയോ പറഞ്ഞു. അതേസമയം രണ്ടിടത്തും തൊടാതെയാണ് പോമ്പിയോ ചൈനയെ കുറ്റപ്പെടുത്തിയത്. പോമ്പിയോ തെളിവില്ലാതെ ചൈനയെ കുറ്റപ്പെടുത്തുകയാണെന്നും, ആദ്യം അമേരിക്ക തെളിവ് കൊണ്ടുവരട്ടെയെന്ന് ചൈനയുടെ ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ മറുപടി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications