കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലും മീടൂ മൂവ്‌മെന്റ്.... മഠാധിപതി പീഡിപ്പിച്ചെന്ന് സന്യാസിനിമാര്‍... റിപ്പോര്‍ട്ട് പുറത്ത്!!

Google Oneindia Malayalam News

ബെയ്ജിങ്: ചൈനയില്‍ സര്‍ക്കാരിനെതിരെ പതിവില്ലാത്ത വിധം ജനരോഷം ആളിക്കത്തുകയാണ്. ഇത്തവണ മതം കലര്‍ന്നുള്ള വിവാദമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്തനായ സന്യാസി സമൂഹത്തിന്റെ അധിപനായ ആബട്ട് ഷുചെംഗാണ് പീഡനവിവാദത്തിലാണ് കുടുങ്ങിയിരിക്കുന്നത്. നിരവധി സ്ത്രീകളെയാണ് അദ്ദേഹം പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് കൂടിയാമ് ഷു ചെംഗ്. ഇതാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയിരിക്കുന്നത്.

അതേസമയം സന്യാസിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ മീടു മൂവ്‌മെന്റ് ആണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം വെളിപ്പെടുത്തിയ രണ്ട് സന്യാസിമാരെ ഒറ്റപ്പെടുത്താനുള്ള നീക്കവും നടത്തുന്നുണ്ട്. ഇതുവരെ കേട്ടുകേള്‍വി പോലും ഇല്ലാത്ത തരത്തിലാണ് പീഡനം നടന്നതെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കടുത്ത ആരോപണങ്ങള്‍

കടുത്ത ആരോപണങ്ങള്‍

ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപദേശകനായ ഷൂ ചെംഗ് കന്യാസ്ത്രീകളെ പീഡിപ്പിച്ചു എന്നാരോപിച്ച് രണ്ട് ബുദ്ധ സന്ന്യാസിനിമാരാണ് രംഗത്തെത്തിയത്. ചൈനീസ് ബുദ്ധിസ്റ്റ് അസോസിയേഷന്റെ തലവനും കൂടിയാണ് ഷൂ ചെംഗ്. തങ്ങളെ ലൈംഗികമായി ഉപയോഗപ്പെടുത്തിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതായും ഇവര്‍ ആരോപിച്ചു. അതേസമയം ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്‌ബോയിലെ താരമാണ് ഷൂ ചെംഗ്. നിരവധി പേരാണ് അദ്ദേഹത്തെ പിന്തുടരുന്നത്.

മാനസിക പരിവര്‍ത്തനം

മാനസിക പരിവര്‍ത്തനം

പീഡിപ്പിച്ച രീതി ഞെട്ടിപ്പിക്കുന്നതാണ്. തനിക്ക് ലൈംഗികമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ കന്യാസ്ത്രീകളുടെ മനോനിലയെ മാറ്റിയെടുത്ത ശേഷമായിരുന്നു പീഡനം. ഇത്തരത്തില്‍ ആറിലധികം സ്ത്രീകളെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. ലൈംഗിക താല്‍പര്യാര്‍ത്ഥം മഠത്തില്‍ തനിക്ക് കീഴിലുള്ള സന്യാസിനികള്‍ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നാണ് ആരോപണം. അതേസമയം സന്യാസിനിമാര്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ കത്തയച്ചിട്ടുണ്ട്.

മീ ടൂ മൂവ്‌മെന്റ്

മീ ടൂ മൂവ്‌മെന്റ്

ചൈനയില്‍ അതിശക്തമായി നടക്കുന്ന മീ ടൂ മൂവ്‌മെന്റിന്റെ ഭാഗമായിട്ടാണ് ഈ തുറന്നു പറച്ചില്ലെന്നാണ് സൂചന. നേരത്തെ പ്രമുഖര്‍ പീഡിപ്പിച്ചതായി ചൈനീസ് സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം ഷൂ ചെംഗിനെതിരെ സന്ന്യാസി മഠം അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ വളച്ചൊടിച്ച തെളിവുകളുമായി ഷൂ ചെംഗിനെ കേസില്‍ കുടുങ്ങാനാണ് സന്യാസിനിമാര്‍ ശ്രമിക്കുന്നതെന്ന് സന്ന്യാസി മഠം ആരോപിച്ചു. അതേസമയം മഠാധിപതിക്ക് തന്നെയാണ് തങ്ങളുടെ പിന്തുണയെന്നാണ് ഇതിലൂടെ അവര്‍ തുറന്നു പ്രഖ്യാപിച്ചിരിക്കുന്നത്.

എല്ലാം പഠനത്തിന്റെ ഭാഗം

എല്ലാം പഠനത്തിന്റെ ഭാഗം

ബുദ്ധിസ്റ്റ് മഠങ്ങളുടെ പഠനത്തിന്റെ ഭാഗമാണ് ലൈംഗിക ബന്ധം എന്നായിരുന്നു പീഡനത്തെ ന്യായീകരിക്കാന്‍ വേണ്ടി ഷൂ ചെംഗ് പറഞ്ഞിരുന്നത്. ഇത് സന്യാസിനിമാരെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം 95 പേജുള്ള സന്യാസിനിമാരുടെ റിപ്പോര്‍ട്ട് ചോര്‍ന്നിട്ടുണ്ട്. ഇത് ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് വമ്പന്‍ പ്രതിഷേധം ഷൂ ചെംഗിനെതിരെ ആളികത്തിയത്. ജൂണില്‍ ഇതിലൊരു സന്യാസിനി ഷൂ ചെംഗിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

ചൈനീസ് സര്‍ക്കാര്‍ ഷൂ ചെംഗിനെതിരെയുള്ള പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതി പ്രാധാന്യമുള്ള കേസായിട്ടാണ് ഇതിനെ പരിഗണിക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് എന്ന പ്രതിച്ഛായ ഷൂ ചെംഗിനുള്ളത് ഷി ജിന്‍ പിംഗിന് തിരിച്ചടിയാണ്. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്ന ഷി ജിന്‍ പിംഗ് പീഡനകേസില്‍ ഉള്‍പ്പെടുന്നവരെ സംരക്ഷിക്കുകയാണെന്ന് ഇതുവഴി ആരോപണവും ഉയരും. ഷൂ ചെംഗിനെ ചോദ്യം ചെയ്ത് വിട്ടയച്ചെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ആര്‍ക്കൊപ്പം

സര്‍ക്കാര്‍ ആര്‍ക്കൊപ്പം

ഷി ജിന്‍ പിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്. സന്യാസിനിമാരുടെ പരാതി ഓണ്‍ലൈനില്‍ ചോര്‍ന്നതോടെ സര്‍ക്കാര്‍ ഇതിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഇങ്ങനെയൊരു ചോദ്യം ചെയ്യലിന് ഇടയാക്കിയത്. അതേസമയം സന്യാസിനിമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് മഠത്തിന്റെ ഭീഷണി. സര്‍ക്കാര്‍ ഇത് വായിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് സൂചനയുണ്ട്. പ്രതിഷേധം സര്‍ക്കാരിനെതിരാവുമോ എന്ന് ഭയന്നാണ് ഈ നടപടി.

കുമ്പസാരം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി... സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, ഹര്‍ജി തള്ളി!!കുമ്പസാരം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി... സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, ഹര്‍ജി തള്ളി!!

റൂഹാനി ഹാജരാകണമെന്ന് പാര്‍ലമെന്റ്... സാമ്പത്തിക പ്രതിസന്ധി..... യുഎസിനെ ഞെട്ടിക്കാന്‍ ഇറാന്‍!!റൂഹാനി ഹാജരാകണമെന്ന് പാര്‍ലമെന്റ്... സാമ്പത്തിക പ്രതിസന്ധി..... യുഎസിനെ ഞെട്ടിക്കാന്‍ ഇറാന്‍!!

English summary
China investigates high-ranking Buddhist monk accused of coercing nuns into sex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X