കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഞെട്ടിക്കാന്‍ ചൈന; 70 ദിവസം കൊണ്ട് മനുഷ്യന്‍ ചൊവ്വയില്‍... നാസപോലും ഞെട്ടിത്തരിച്ചു

ഇഎം ഡ്രൈവ് 'ഇംപോസിബിള്‍ ഡ്രൈവ്' എന്നും വിളിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്ര ലോകത്തിന്റെ മുന്നില്‍ കൃത്യമായ തെളിവുകള്‍ ഇപ്പോഴും ഇല്ലെന്ന് തന്നെ പറയേണ്ടിവരും

Google Oneindia Malayalam News

ബീജിങ്: മനുഷ്യനെ ചൊവ്വയില്‍ എത്തിക്കാനുള്ള ഗവേഷണങ്ങള്‍ പല ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകാണ്. മാര്‍സ് വണ്‍ എന്ന പദ്ധതിയില്‍ മനുഷ്യന്റെ ചൊവ്വയിലേക്കുള്ള വണ്‍വേ യാത്രയാണ് ഉദ്ദേശിക്കുന്നത്.

എന്നാല്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ചൈന ആ ദൗത്യം ആദ്യം പൂര്‍ത്തിയാക്കുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റ് നോക്കുന്നത്. എഴുപത് ദിവസം കൊണ്ട് മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ പ്രാപ്തമാക്കുന്ന് പരീക്ഷണങ്ങളാണ് ചൈനയില്‍ ഇപ്പോള്‍ നടക്കുന്നത് എന്നാണ് വാര്‍ത്തകള്‍.

ഇലക്ട്രോ മാഗ്നറ്റിക് പൊപ്പല്‍ഷന്‍ ഡ്രൈവ്- ഇഎം ഡ്രൈവ് എന്നറിയപ്പെടുന്ന പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചൈന ഈ നേട്ടത്തിലേക്ക് കുതിക്കുന്നത്. നാസ അടുത്തിടെയാണ് ഇഎം ഡ്രൈവ് സംബന്ധിച്ച ഗവേഷ പ്രബന്ധം പ്രസിദ്ധീകരിച്ചത് എന്നത് കൂടി ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്.

ചലന നിയമത്തെ വെല്ലുവിളിക്കുന്ന ഇഎം ഡ്രൈവ്

ചലന നിയമത്തെ വെല്ലുവിളിക്കുന്ന ഇഎം ഡ്രൈവ്

നിലവിലെ ചലന നിയമങ്ങളെ എല്ലാം വെല്ലുവിളിക്കുന്നതാണ് ഇഎം ഡ്രൈവിന്റെ പ്രവര്‍ത്തനം. ഒരു വാഹനത്തെ മുന്നോട്ട് ചലിപ്പിക്കാന്‍ പ്രൊപ്പല്ലന്റെ എതിര്‍ദിശയില്‍ ചലിപ്പിക്കണം എന്നതാണ് നിലവില്‍ വിശ്വസിക്കപ്പെടുന്നതും ഉപയോഗിക്കുന്നതും ആയ തത്വം. എന്നാല്‍ ഇഎം ഡ്രൈവില്‍ പ്രൊപ്പല്ലന്റിന്റെ തന്നെ ആവശ്യം ഇല്ല.

 നാസയ്ക്ക് പോലും ഉറപ്പില്ല

നാസയ്ക്ക് പോലും ഉറപ്പില്ല

ഇഎം ഡ്രൈവ് സംബന്ധിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അടുത്തിടെ ഗവേഷണങ്ങള്‍ നടത്തിയിരുന്നു. സംഗതി പ്രവര്‍ത്തിക്കും എന്നാണ് കരുതുന്നത് എന്നല്ലാതെ കൃത്യമായ ഒരു ഉത്തരം നാസ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലും പറയുന്നില്ല.

അപ്പോഴാണ് ചൈനയുടെ മുന്നേറ്റങ്ങള്‍

അപ്പോഴാണ് ചൈനയുടെ മുന്നേറ്റങ്ങള്‍

നാസയ്ക്ക് പോലും കൃത്യമായ ഉറപ്പില്ലാത്ത സംഗതിയിലാണ് ഇപ്പോള്‍ ചൈനയുടെ വെളിപ്പെടുത്തലുകള്‍. എന്നാല്‍ നാസ പറഞ്ഞതിന് അപ്പുറത്തേയ്ക്ക് വന്‍ കണ്ടുപിടിത്തങ്ങളൊന്നും ഇതില്‍ ഇല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ധനം വേണ്ട, വൈദ്യുത കാന്തിക തരംഗങ്ങള്‍ മതി

ഇന്ധനം വേണ്ട, വൈദ്യുത കാന്തിക തരംഗങ്ങള്‍ മതി

ഇഎം ഡ്രൈവ് വിജയിക്കുകയാണെങ്കില്‍ ബഹിരാകാശത്തേക്ക് പേടകങ്ങളയക്കാന്‍ ഇന്ധത്തിന്റെ ആവശ്യം ഉണ്ടാവില്ല. വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് തന്നെ ഇഎം ഡ്രൈവിന് മുന്നോട്ട് ചലിക്കാന്‍ പറ്റും

വന്‍ വേഗം... ഞെട്ടിപ്പിക്കും

വന്‍ വേഗം... ഞെട്ടിപ്പിക്കും

റോക്കറ്റ് ഇന്ധനം ഉപയോഗിച്ച് സഞ്ചരിക്കുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ ഇഎം ഡ്രൈവ് ഉപയോഗിച്ച് സഞ്ചരിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ബഹിരാകാശ ഗനേഷണങ്ങളില്‍ വന്‍ മുന്നേറ്റമാകും ഇത് തുറന്ന് തരിക.

എഴുപത് ദിവസം കൊണ്ട് ചൊവ്വയില്‍

എഴുപത് ദിവസം കൊണ്ട് ചൊവ്വയില്‍

ഇഎം ഡ്രൈവ് വിജയിക്കുകയാണെങ്കില്‍ വെറും 70 ദിവസം കൊണ്ട് ചൊവ്വയില്‍ എത്താനാകും എന്നാണ് നാസ തന്നെ പറയുന്നത്. ചൊവ്വയിലേക്ക് മാത്രമല്ല, മറ്റ് ഗ്രഹങ്ങളിലേക്കുള്ള യാത്രകളും ഇത് എളുപ്പത്തിലാക്കും.

ചൈനയുടെ പദ്ധതി എന്താണ്?

ചൈനയുടെ പദ്ധതി എന്താണ്?

ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുന്ന കാര്യത്തില്‍ ചൈന പ്രഖ്യാപനം ഒന്നും ഇതുവവരെ നടത്തിയിട്ടില്ല. ഇഎം ഡ്രൈവുകള്‍ കൃത്രിമോപഗ്രഹങ്ങള്‍ അയക്കാന്‍ ആയിരിക്കും ചൈന തുടക്കത്തില്‍ ഉപയോഗിക്കുക എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ബഹിരാകാശത്ത് വന്‍ നേട്ടങ്ങള്‍ക്ക്

ബഹിരാകാശത്ത് വന്‍ നേട്ടങ്ങള്‍ക്ക്

അമേരിക്കയുടേയും റഷ്യയുടേയും കുത്തകയായിരുന്ന ബഹിരാകാശ ശാസ്ത്ര മേഖലയില്‍ അടുത്തിടെ വന്‍ കുതിച്ച് ചാട്ടമാണ് ചൈന നടത്തുന്നത്. ഇഎം ഡ്രൈവ് സംബന്ധിച്ച അവരുടെ പരീക്ഷണങ്ങള്‍ ഇതിന് ആക്കം കൂട്ടുമെന്ന് ഉറപ്പാണ്.

ചൈനയുടെ സ്വന്തം 'കാസ്റ്റ്'

ചൈനയുടെ സ്വന്തം 'കാസ്റ്റ്'

കാസ്റ്റ് എന്നാണ് ചൈനയുടെ ബഹിരാകാശ ഏജന്‍സി അറിയപ്പെടുന്നത്. ചൈന അക്കാദമി ഓഫ് സ്‌പോസ് ടെക്‌നോളജി എന്നാണ് മുഴന്‍ പേര്. ഇവര്‍ തന്നെയാണ് ഇഎം ഡ്രൈവ് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തിയത്.

English summary
China claims it's already started testing an EM Drive in space
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X