കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലെ കണക്കുകള്‍ ഞെട്ടിക്കും, മരണനിരക്കുകള്‍ മറച്ചുവെച്ചു, യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചൈനയിലെ മരണനിരക്ക് ലോകം കരുതുന്നത് പോലെയല്ലെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ചൈന ലോകത്തോട് പറഞ്ഞിരിക്കുന്ന മരണനിരക്കും രോഗം സ്ഥിരീകരിച്ചവരുടെ കണക്കും വ്യാജമാണെന്ന് ഇവര്‍ വെളിപ്പെടുത്തി. അതേസമയം പ്രാദേശിക തലത്തില്‍ പതിനായിരങ്ങള്‍ മരിച്ച് വീണിട്ടുണ്ടെന്ന് വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. ഇത് ആദ്യമായിട്ടാണ് ചൈനയ്‌ക്കെതിരെ അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

നേരത്തെ കൊറോണവൈറസ് ജൈവായുധമാണെന്ന് കാണിച്ച് പ്രമുഖ അഭിഭാഷകനായ ലാറി ക്ലേമാന്‍ നഷ്ടപരിഹാരത്തിന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഗ്രൂപ്പിന് ഇക്കാര്യത്തില്‍ തെളിവ് ലഭിച്ചിട്ടുണ്ടെന്നായിരുന്നു ക്ലേമാന്‍ പറഞ്ഞിരുന്നത്. അങ്ങനെയെങ്കിലും മരണസംഖ്യയും ജൈവായുധവും സംബന്ധിച്ച തെളിവുകള്‍ സത്യമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഒരു റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ രണ്ടാമത്തെ റിപ്പോര്‍ട്ട് പുറത്തുവിടാനും സമ്മര്‍ദമുണ്ടാകും.

ചൈന മറച്ചുവെച്ചു

ചൈന മറച്ചുവെച്ചു

ചൈന കൊറോണയുടെ വ്യാപനം എത്രത്തോളമുണ്ടെന്ന വിവരം മറച്ചുവെച്ചെന്നാണ് ആരോപണം. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം വളരെ കുറച്ചാണ് രേഖപ്പെടുത്തിയതെന്നും യുഎസ് ഇന്റലിജന്‍സ് പറയുന്നു. യുഎസ് പ്രസിഡന്റിന്റെ ഓഫീസിന് ഈ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വളരെ രഹസ സ്വഭാവമുള്ള റിപ്പോര്‍ട്ടാണിത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനും ഇന്റലിജന്‍സ് ഏജന്‍സികള്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ് യഥാര്‍ത്ഥ മരണനിരക്കെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

ബ്രിട്ടന്റെ രോഷം

ബ്രിട്ടന്റെ രോഷം

ബ്രിട്ടീഷ് സര്‍ക്കാരും ഇതേ വിഷയത്തില്‍ ചൈനയുമായി ഇടഞ്ഞിരുന്നു. ചൈനയില്‍ മരണം 45000ത്തോളം വരുമെന്നാണ് സൂചന. എന്നാല്‍ ആഗോള തലത്തില്‍ പ്രതിച്ഛായ നിലനിര്‍ത്താനായി മരണനിരക്ക് കുറച്ച് കാണിക്കുകയാണ് ചൈനയെന്ന് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ പറഞ്ഞിരുന്നു. കൊറോണ പ്രതിസന്ധി തീര്‍ന്നാല്‍ ചൈനയെ ഒരു പാഠം പഠിപ്പിക്കുമെന്നും ബ്രിട്ടന്‍ മന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞിരുന്നു. ബ്രിട്ടന്റെ ഫൈവ് ജി ഇന്റര്‍നെറ്റ് സര്‍വീസിനായി ചൈനീസ് കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയിരുന്നു. ഇത് റദ്ദാക്കും തീരുമാനമുണ്ടാവും.

യുഎസ്സും കലിപ്പില്‍

യുഎസ്സും കലിപ്പില്‍

ചൈനയില്‍ ഇതുവരെ 82000 കേസുകളും 3300 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ യുഎസ്സില്‍ ഇതുവരെ രണ്ട് ലക്ഷത്തിനടുത്ത് പോസിറ്റീവ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതുവരെ 4000 പേര്‍ മരിക്കുകയും ചെയ്തു. ഇത് ഇനിയും ഒരുപാട് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം യുഎസ്സിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ലോകത്തുള്ള എല്ലാ രാജ്യവും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുമ്പോള്‍ ചൈന എല്ലാം ഒളിപ്പിച്ച് വെക്കുന്നത് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. അതേസമയം യുഎസ്സിന്റെ ആരോപണങ്ങളോട് വൈറ്റ് ഹൗസോ ചൈനയോ പ്രതികരിച്ചിട്ടില്ല.

ചൈനയുടെ വീഴ്ച്ച

ചൈനയുടെ വീഴ്ച്ച

ഡിസംബറില്‍ തന്നെ ചൈനയിലെ കൊറോണ വ്യാപനം എത്രത്തോളമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ യുഎസ്സില്‍ ഇത്രത്തോളം ആഘാതമുണ്ടാവുമായിരുന്നില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. ചൈന കൊറോണ വ്യാപനം എത്രത്തോളം ഭീകരമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഇതിനെ നേരിടാന്‍ സമയം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് ആഗോള മഹാമാരിയായി മാറിയെന്നും മൈക്ക് പെന്‍സ് പറഞ്ഞു.

റിപബ്ലിക്കന്‍മാര്‍ ഇടഞ്ഞു

റിപബ്ലിക്കന്‍മാര്‍ ഇടഞ്ഞു

ചൈന അധികം വൈകാതെ തന്നെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇടയ്ക്കിടെ പോസിറ്റീവ് കേസുകളെ കുറിച്ച് പഠിക്കുകയും, രോഗം ഭേദമായവരെ പട്ടികയില്‍ നിന്ന് നീക്കുകയും ചെയ്തു. ഇതോടെ എത്ര പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തുക അസാധ്യമായി. പ്രത്യേക രോഗലക്ഷണങ്ങളൊന്നുമില്ലാത്ത 1500 കേസുകള്‍ ച ചൈന ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ചൈനയേക്കാള്‍ മരണം കൂടുതലുണ്ടെന്ന വാദം വ്യാജമാണെന്ന് റിപബ്ലിക്കന്‍ സെനറ്റര്‍മാരും പറയുന്നു. അതേസമയം ചൈനയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപരമായി നേട്ടമാകുമെന്ന വിലയിരുത്തലിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി.

ചൈന മാത്രമല്ല....

ചൈന മാത്രമല്ല....

ചൈന മാത്രമല്ല ഇറാന്‍, റഷ്യ, ഇന്തോനേഷ്യ, ഉത്തര കൊറിയ, സൗദി അറേബ്യ, ഈജിപ്ത് എന്നിവരെല്ലാം വളരെ കുറച്ച് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര കൊറിയയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ല്ലൊ രാജ്യങ്ങളും പ്രത്യേകിച്ച് ചൈന ഈ വിഷയത്തില്‍ സുതാര്യമായ നിലപാട് സ്വീകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പറഞ്ഞു. ഡോക്ടര്‍മാര്‍ പലരും കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആശങ്കയിലാണ്.

Recommended Video

cmsvideo
ചൈന വീണ്ടും 'വെറ്റ് മാര്‍ക്കറ്റ് തുറന്നു | Oneindia Malayalam
ട്രംപിന്റെ മറുപടി

ട്രംപിന്റെ മറുപടി

ചൈനയുടെ കണക്കുകളില്‍ വിശ്വാസമില്ലെന്നും ആശങ്കയുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞു. ചൈന കാര്യങ്ങള്‍ മൂടിവെക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. ഞങ്ങളെങ്ങനെയാണ് അറിയുക, അവര്‍ ശരിയായ കണക്കുകളാണ് പുറത്തുവിടുന്നതെന്നും ട്രംപ് ചോദിച്ചു. ചൈന പുറത്തുവിട്ട കണക്കുകള്‍ തീവ്രത കാണിക്കുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു. അതേസമയം ചൈനയുമായി നല്ല ബന്ധമാണ് ഉള്ളതെന്നും, ഷി ജിന്‍പിംഗ് അടുത്ത സുഹൃത്താണെന്നും ട്രംപ് പറഞ്ഞു. ചൈനയില്‍ യുഎസ് സൈന്യമാണ് വൈറസ് എത്തിച്ചതെന്ന പ്രചാരണവും ശക്തമാണ്.

English summary
china is concealing extent of coronavirus outbreak says us intelligence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X