Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചൈനയ്ക്ക് ഭയമില്ല, യുഎസ് ഭീഷണിയെ ചെറുക്കാൻ യൂറോപ്യൻ യൂണിയൻ കൈകോർക്കണം'; ഷീ ജിൻപിങ്

ന്യൂയോർക്ക്: ഉയർന്ന പകരചുങ്കം ഏർപ്പെടുത്തിയ യുഎസ് നടപടിയിൽ പ്രതികരിച്ച് ചൈന. യുഎസിന്റെ നടപടിയെ ഭയക്കുന്നില്ലെന്നും അതേസമയം അവർ ഉയർത്തുന്ന ഭീഷണികളെ ചെറുക്കാൻ യൂറോപ്യൻ യൂണിയൻ ഇടപെടണമെന്നും ഷീ ജിൻപിംഗ് പറഞ്ഞു. വ്യാപരയുദ്ധത്തിൽ ആരും ജയിക്കാൻ പോകില്ലെന്നും മറിച്ച് ഒറ്റപ്പെടലിന് മാത്രമേ ഇത് വഴിയൊരിക്കൂവെന്നും ഷീ ജിൻപിംഗ് കൂട്ടിച്ചേർത്തു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻചേസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കഠിനാധ്വാനത്തിലൂടെയാണ് കഴിഞ്ഞ 70 വർഷമായി ചൈന വികസനം സാധ്യമാക്കുന്നത്. മറ്റൊരു രാജ്യത്തിന്റേയും കൈത്താങ്ങിലൂടെയല്ല, അതുകൊണ്ട് തന്നെ അന്യായമായ അടിച്ചമർത്തലുകളെ ഭയപ്പെടുന്നില്ല. ബാഹ്യപരിസ്ഥിതി എങ്ങനെ മാറിയാലും ചൈന ആത്മവിശ്വാസത്തോടെ തന്നെ തുടരും. കൃത്യമായ ശ്രദ്ധയൂന്നി സ്വന്തം കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യും', ഷീ പറഞ്ഞു. യുഎസിന്റെ ഏകപക്ഷീയമായ ഭീഷണികളെ ചെറുക്കണമെന്നും ഷീ ആവശ്യപ്പെട്ടു. ' ലോകത്തിനെതിരെ തിരിയുന്നത് ഒറ്റപ്പെടലിലേക്ക് നയിക്കും. യൂറോപ്യൻ യൂണിയൻ വിഷയത്തിൽ ഇടപെടണം', ഷീ ജിൻപിംഗ് പറഞ്ഞു.

xi2-174435914

അതേസമയം വ്യാപാര യുദ്ധം ആർക്കും ഗുണം ചെയ്യാൻ പോകുന്നില്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം ആവർത്തിച്ചു. ഇത്തരത്തിലുള്ള നടപടികൾ ആഗോള വ്യാപാരത്തിലും സാമ്പത്തിക സ്ഥിരതയിലും ഉണ്ടാകുന്ന പ്രതികൂല ആഘാതങ്ങളെ കുറിച്ചും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

മറ്റ് രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ പകര ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചെങ്കിലും ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ തീരുവയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് ഭരണകുടം വ്യക്തമാക്കി. 125 ശതമാനം തീരുവയാണ് ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് യുഎസ് ചൈനയ്ക്ക് മേൽ പകരച്ചുങ്കം ചുമത്തുന്നത്. വ്യാപാരയുദ്ധം കനക്കുന്നതിനിടെ കഴിഞ്ഞ ദിവസം ചൈനയ്ക്കുള്ള തീരുവ 104 ശതമാനമാക്കി യുഎസ് ഉയർത്തിയിരുന്നു. ഇതിന് അതേ നാണയത്തിൽ തന്നെ ചൈന മറുപടി നൽകുകയും ചെയ്തു. യുഎസിന് 84 ശതമാനം തീരുവ ഏർപ്പെടുത്തിയായിരുന്നു തിരിച്ചടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇത് നിലവിൽ വരുമെന്ന് ചൈന അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകമായിരുന്നു ചൈനയ്ക്കെതിരെയുള്ള യുഎസിന്റെ കനത്ത നടപടി.

അതേസമയം പകരചുങ്കം ഏർപ്പെടുത്തിയ നടപടിയിൽ യുഎസുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ചർച്ചകൾ ആരംഭിച്ചു. പകരചുങ്കം മരവിപ്പിച്ച യുഎസ് നടപടി ആശ്വാസകരമാണെന്നും കൂടുതൽ ചർച്ചയ്ക്ക് ഇത് അവസരം നൽകുമെന്നും കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് നേരത്തെ 26 ശതമാനം പകരചുങ്കമാണ് ഏർപ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+