കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന് മുന്നറിയിപ്പുമായി ചൈന: ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും

  • By Desk
Google Oneindia Malayalam News

ബെയ്ജിങ്: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിച്ചു ചൈനയെ ബുദ്ധിമുട്ടിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമമെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. 200 ബില്യന്‍ ഡോളര്‍ വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നു നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് ചൈനയുടെ പ്രതികരണം.

അമേരിക്കന്‍ കമ്പനികളില്‍ നിന്ന് കംപ്യൂട്ടര്‍ ഹാക്കിംഗിലൂടെയും യു.എസ് കമ്പനികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയും സാങ്കേതികവിദ്യകള്‍ ചൈന തട്ടിയെടുക്കുന്നുവെന്നാരോപിച്ചാണ് അമേരിക്ക നടപടിക്കൊരുങ്ങുന്നത്. എന്നാല്‍ നടപടിയുമായി മുന്നോട്ടുപോയാല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കുമെന്ന് ചൈനീസ് വാണിജ്യകാര്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ് അറിയിച്ചു. ഇതിനായി 60 ബില്യന്‍ ഡോളറിന്റെ യു.എസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക ചൈന ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മിക്ക ചൈനീസ് കമ്പനികളുടെയും അഭ്യര്‍ഥന അവഗണിച്ച് തീരുവ വര്‍ധിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോയാല്‍ ചൈനയ്ക്കു മുമ്പില്‍ തിരിച്ചടിക്കുകയല്ലാതെ വേറെ വഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു.

chinesegoods

സാങ്കേതികവിദ്യാ രംഗത്ത് അമേരിക്കയ്ക്കുള്ള കുത്തക തകര്‍ക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്നാണ് പ്രസിഡന്റ് ട്രംപിന്റെ വാദം. യു.എസ് കമ്പനികള്‍ക്ക് ചൈനീസ് കമ്പോളത്തില്‍ പ്രവേശനം നല്‍കുന്നതിനു പകരമായി സാങ്കേതികവിദ്യ കൈമാറണമെന്ന് ചൈന നിബന്ധന വയ്ക്കുന്നതായും ട്രംപ് പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ചൈന യു.എസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി. 50 ബില്യന്‍ ഡോളര്‍ വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഇതിനകം തീരുവ വര്‍ധിപ്പിച്ചിരുന്നു. പ്രതികാര നടപടിയെന്നോണം അത്ര തന്നെ വിലവരുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും നികുതി ചുമത്തുകയുണ്ടായി. ട്രംപിനെ പിന്തുണയ്ക്കുന്ന സോയ ബീന്‍, മാട്ടിറച്ചി തുടങ്ങിയ മേഖലകളെ ബാധിക്കും വിധം ഇവയ്ക്കുള്ള തീരുവയാണ് ചൈന വര്‍ധിപ്പിച്ചത്.

English summary
China is ready to retaliate if US President Donald Trump goes ahead with a tariff hike on $200bn worth of Chinese goods,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X