കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ ജലയുദ്ധത്തിന് ചൈന! കരയും കടലും പൊള്ളും! ജലം കൊണ്ട് മുറിവേല്‍ക്കുമോ..?

  • By Anoopa
Google Oneindia Malayalam News

ബീജിങ്: കരയിലെ സംഘര്‍ഷം ഒരു വശത്ത്. എന്നിട്ടും അടങ്ങാന്‍ ചൈനക്ക് ഉദ്ദേശ്യമില്ല. ഇന്ത്യക്കെതിരെ ചൈന ജലയുദ്ധത്തിന് തയ്യാറെടുക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യ- ചൈന ബന്ധത്തില്‍ പ്രധാന സ്വാധീനം ചെലുത്താന്‍ കഴിയുന്ന ശക്തിയായി ജലം മാറിക്കഴിഞ്ഞു. ഡോക്‌ലാം സംഘര്‍ഷം പരിഹാരമില്ലാതെ മൂന്നാം മാസത്തിലേക്ക് കടക്കുമ്പോളാണ് ഇന്ത്യയെ കൂടുതല്‍ അസ്വസ്ഥമാക്കുന്ന വാര്‍ത്ത വരുന്നത്.

ജലം ഒരു രാഷ്ട്രീയ ആയുധമാക്കാനാണ് ചൈന തയ്യാറെടുക്കുന്നത്. മണ്‍സൂണ്‍ സീസണില്‍ ഹൈഡ്രോളജിക്കല്‍ വിവരങ്ങള്‍ ഇന്ത്യക്ക് ജചൈന കൈമാറാറുണ്ട്. എന്നാല്‍ ഡോക്‌ലാം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പതിവ് തെറ്റിക്കുകയാണുണ്ടായത്. ജലസംബന്ധിയായ യാതൊരു വിവരങ്ങളും ചൈന ഇന്ത്യക്ക് കൈമാറിയിട്ടില്ല. അതേസമയം ഇന്ത്യ സൗജന്യമായാണ് അയല്‍രാജ്യങ്ങള്‍ക്ക് ഹൈഡ്രോളജിക്കല്‍ ഡാറ്റ കൈമാറുന്നത്.

ഡാമുകള്‍ നിര്‍മ്മിക്കുന്നു

ഡാമുകള്‍ നിര്‍മ്മിക്കുന്നു

ടിബറ്റന്‍ സമതലത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളില്‍ ഡാമുകളും ബാരേജുകളും നിര്‍മ്മിക്കുകയാണ് ചൈന. 2000 ലും 2005 ലും ഹിമാചല്‍പ്രദേശും അരുണാചലുമൊക്കെ വെള്ളപ്പൊക്കത്തില്‍ മുങ്ങിയത് ഡാമുകള്‍ തുറന്നു വിട്ടതുകാണ്ടു കൂടിയാണെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും ഡാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ് ചൈന.

 ജലം കൊണ്ട് മുറിവേല്‍ക്കുമോ..?

ജലം കൊണ്ട് മുറിവേല്‍ക്കുമോ..?

ബ്രഹ്മപുത്ര നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഒരു ജലയുദ്ധത്തിന് താത്പര്യമില്ലെന്നാണ് ചൈന മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ ഹൈഡ്രോളജിക്കല്‍ ഡാറ്റ കൈമാറാനുള്ള സമ്മത പത്രത്തില്‍ ഇന്ത്യയും ചൈനയും ഒപ്പു വെച്ചിട്ടുള്ളതാണ്. എന്നാല്‍ അതിന്റെ ലംഘനമാണ് ചൈന ഇപ്പോള്‍ നടത്തുന്നത്. ഇന്ത്യ സൗജന്യമായാണ് അയല്‍രാജ്യങ്ങള്‍ക്ക് ഹൈഡ്രോളജിക്കല്‍ ഡാറ്റ കൈമാറുന്നത്.

നിര്‍ദ്ദേശം സ്വീകരിച്ചില്ല

നിര്‍ദ്ദേശം സ്വീകരിച്ചില്ല

ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു ജലകരാറില്‍ ഒപ്പു വെക്കണമെന്ന് 2013 ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിങ് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശത്തെ ചൈന നിന്ദിക്കുകയാണ് ഉണ്ടായത്. ഹൈഡ്രോളജിക്കല്‍ ഡേറ്റ നല്‍കുന്നതിലും വീഴ്ച വരുത്തി. ഈ മണ്‍സൂണ്‍ കാലത്ത് ആസ്സാം, ഉത്തര്‍പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങള്‍ മഴയില്‍ മുങ്ങിയിട്ടും ചൈന ഒന്നും കണ്ടില്ലെന്നു നടിച്ചു.

ബ്രഹ്മപുത്ര

ബ്രഹ്മപുത്ര

സാങ്കല്‍പ്പിക ജലയുദ്ധ വാര്‍ത്തകളുടെ പേരില്‍ ഇന്ത്യ- ചൈന ബന്ധം ഉലയാന്‍ അനുവദിക്കരുതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ തന്നെ മുന്‍പ് പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ പ്രധാന ജലസ്രോതസ്സാണ് ബ്രഹ്മപുത്ര നദി. ചൈനയിലെ ഷിയാബുക്കു നദി ബ്രഹ്മുപുത്ര നദിയുടെ പോഷകനദിയാണ്. ഈ കൈവഴി ചൈന അടച്ചിരുന്നു.

 പാകിസ്താനു വേണ്ടിയും ഡാം

പാകിസ്താനു വേണ്ടിയും ഡാം

പാക് അധീന കശ്മീരില്‍ ഡാം നിര്‍മ്മിക്കാന്‍ ചൈന പാകിസ്താനും സഹായം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആറ് ഡാമുകളാണ് പാകിസ്താന്‍ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അണക്കെട്ടു പണിയാന്‍ പാകിസ്താന് ചൈന സഹായം നല്‍കുമെന്ന് പാകിസ്താന്റെ ഔദ്യോഗിക റേഡിയോ തന്നെയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

സിന്ധുനദിക്ക് കുറുകെ

സിന്ധുനദിക്ക് കുറുകെ

അണക്കെട്ട് നിര്‍മാണത്തിന് ചൈന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പാകിസ്താന്‍ അറിയിച്ചിരുന്നു. പാക് അധീനതയിലുള്ള ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ആണ് സിന്ധുനദിക്ക് കുറുകെ പാകിസ്താന്‍ അണക്കെട്ട് പണിയാന്‍ ഒരുങ്ങുന്നത്. ദിയമെര്‍-ഭാഷ ഡാം പദ്ധതി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

വായ്പ നിഷേധിച്ചു

വായ്പ നിഷേധിച്ചു

ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ലോക ബാങ്കും എഡിബിയും അണക്കെട്ടു പണിയുന്നതിന് പാകിസ്താന് വായ്പ നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഡാം നിര്‍മ്മിക്കാന്‍ പാകിസ്താന് ചൈന സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്. കരയുദ്ധത്തിനും പാകിസ്താന് ചൈന പിന്തുണ നല്‍കി എന്നതും ശ്രദ്ധേയമാണ്. പാകിസ്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍് കശ്മീരിലേക്ക് സൈന്യത്തെ അയക്കാന്‍ വരെ തയ്യാറാണെന്ന് ചൈന പ്രസ്താവിച്ചിരുന്നു.

English summary
China is waging a water war on India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X