പ്രശ്‌നം ഗുരുതരം!!ഇന്ത്യയിലുള്ള പൗരന്‍മാര്‍ സൂക്ഷിക്കണമെന്ന് ചൈനയുടെ മുന്നറിയിപ്പ്!!
ഇന്ത്യയിലുള്ള ചൈനക്കാര്‍ സൂക്ഷിക്കണമെന്നും ചൈനീസ് എംബസിയുടെ മുന്നറിയിപ്പ്
ബീജിങ്ങ്: സിക്കിം വിഷയത്തില്‍ ഇന്ത്യയും ചൈനയുമായുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യയിലുള്ള ചൈനീസ്പൗരന്‍മാര്‍ക്ക് ചൈനയുടെ ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയിലുള്ളതും ഇന്ത്യയിലേക്കെത്തുന്നവരുമായ പൗരന്‍മാര്‍ സൂക്ഷിക്കണമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും സ്വയം കരുതണമെന്നുമാണ് ചൈനീസ് എംബസിയുടെ മുന്നറിയിപ്പ്.
ഇന്ത്യയിലുള്ള പൗരന്‍മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കുന്ന കാര്യം പരിഗണനയിലുള്ളതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ച് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ചൈനീസ് എംബസി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. വീടിനു വെളിയില്‍ പോകുമ്പോള്‍ വ്യക്തിഗത വിവരങ്ങളടങ്ങിയ രേഖകള്‍ കൈവശം വെയ്ക്കണമെന്നും എവിടേക്കു പോകുന്നുവെന്ന് കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും അറിയിക്കണമെന്നും ചൈനീസ് എംബസി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. പ്രാദേശിക ആചാരങ്ങളെയും ശീലങ്ങളെയും മാനിക്കണമെന്നും ഇന്ത്യയിലെ നിയമങ്ങള്‍ക്കു വിരുദ്ധമായി ഒന്നും ചെയ്യരുതെന്നും ചൈന മുന്നറിയിപ്പ് നല്‍കുന്നു.

ചൈനീസ് പൗരന്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന എംബസിയുടെയും സര്‍ക്കാരിന്റെയും മുന്നറിയിപ്പ് ശനിയാഴ്ച ഉച്ചയോടെ ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലുള്ള ചൈനക്കാര്‍ സ്വയം സൂക്ഷിക്കണമെന്നും ചൈനീസ് എംബസി മുന്നറിയിപ്പു നല്‍കുന്നു. വിദേശത്തുള്ള പൗരന്‍മാരുടെ സുരക്ഷ, അവകാശങ്ങള്‍ എന്നീ കാര്യങ്ങളില്‍ രാജ്യം വളരെയേറെ ശ്രദ്ധ പുലര്‍ത്തുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെങ് ഷോങ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications