കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരവാദ ഫണ്ടിംഗ്: പാകിസ്താന് അന്തിമ ശാസനം നല്‍കി ഇന്ത്യയ്ക്കും യുഎസിനുമൊപ്പം ചൈനയും

  • By S Swetha
Google Oneindia Malayalam News

ദില്ലി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും എതിരായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാകിസ്താന് അന്തിമ ശാസനയുമായി ചൈനയും രംഗത്ത്. എഫ്എടിഎഫില്‍ പാകിസ്താനെ എല്ലാ കാലത്തും പിന്തുണച്ചിരുന്ന ചൈനയുടെ നിലപാട് മാറ്റം അന്താരാഷ്ട്ര തലത്തില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമൊപ്പമാണ് ഇപ്പോള്‍ പാകിസ്താനെതിരെ സൗദി അറേബ്യയും ചൈനയും രംഗത്തെത്തിയിരിക്കുന്നത്.

കൊറോണ: ഡയമണ്ട് പ്രിന്‍സസിലെ രണ്ട് യാത്രക്കാര്‍ മരിച്ചു, പുതിയ രോഗബാധയില്ലെന്ന് ജപ്പാന്‍...കൊറോണ: ഡയമണ്ട് പ്രിന്‍സസിലെ രണ്ട് യാത്രക്കാര്‍ മരിച്ചു, പുതിയ രോഗബാധയില്ലെന്ന് ജപ്പാന്‍...

ഇതോടെ തുര്‍ക്കി ഒഴികെയുള്ള എല്ലാ രാജ്യങ്ങളും ഇപ്പോള്‍ പാകിസ്താന് എതിരാണ്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ജൂണ്‍ മാസത്തിലെ സമ്മേളനത്തിന് മുന്നോടിയായി പാകിസ്താന്‍ എല്ലാ തീവ്രവാദ സംഘടനകളിലെയും ഉന്നത നേതാക്കളെ വിചാരണ ചെയ്യണമെന്നും ശിക്ഷ വിധിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം എഫ്എടിഎഫിലെ ചാരനിറത്തിലുള്ള പട്ടികയിലാണ് പാകിസ്താന്‍ ഇപ്പോഴുള്ളത്. എന്നാല്‍ ഈ വര്‍ഷം ജൂണിനകം ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

imrankhan-1

സ്വന്തം ജനങ്ങളെയും ലോകത്തെയും തെറ്റിദ്ധരിപ്പിക്കാനാണ് എഫ്എടിഎഫില്‍ പാകിസ്താന്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് നയതന്ത്ര വൃത്തങ്ങള്‍ പറയുന്നു. അതിനാലാണ് പാകിസ്താന്‍ തീവ്രവാദത്തിനെതിരെ മികച്ച ശ്രമങ്ങള്‍ നടത്തിയിട്ടും എഫ്എടിഎഫിന്റെ ചാരപ്പട്ടികയില്‍ തുടരുന്നത്. ഇതേരീതി തുടരുകയാണെങ്കില്‍ ഭാവിയില്‍ കരിമ്പട്ടികയിലേക്ക് പാകിസ്താന്‍ തള്ളപ്പെടും. അതിനാല്‍ 2020 ജൂണ്‍ മാസത്തിലെ പ്ലീനത്തിന് മുന്നോടിയായി 13 ആക്ഷന്‍ പ്ലാനുകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് തുര്‍ക്കി ഒഴികെയുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.


കഴിഞ്ഞ വര്‍ഷം മഹാബലിപുരത്ത് നടന്ന രണ്ടാമത്തെ അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം തീവ്രവാദം പൊതുഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീജിന്‍ പിങ്ങും വിലയിരുത്തിയിരുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഒന്നിച്ച് പോരാടുമെന്ന് ഇരുവരും ഉച്ചകോടിയില്‍ പ്രതിജ്ഞയെടുത്തു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നിലപാട് മാറ്റമെന്ന് നയതന്ത്ര വിദഗ്ദര്‍ വിലയിരുത്തുന്നു.

English summary
China joins India, US to set new deadline for Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X