കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ ചൊവ്വാ ദൗത്യം ടിയാൻവെൻ വിജയകരമായി വിക്ഷേപിച്ചു

Google Oneindia Malayalam News

ബെയ്ജിങ്ങ്; ചൊവ്വയിലേക്കുള്ള ചൈനയുടെ ആദ്യ ബഹിരാകാശദൗത്യത്തിന് വിജയകരമായ തുടക്കം.ഹെയ്‌നാന്‍ ദ്വീപിലുള്ള വെന്‍ചാങ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് പ്രാദേശിക സമയം 12.40 നായിരുന്നു ടിയാൻവെൻ1 എന്ന് പേരിട്ട പേടകം വിക്ഷേപിച്ചത്. സ്വര്‍ഗ്ഗത്തിലേക്കുള്ള ചോദ്യങ്ങള്‍ എന്നാണ് ടിയാന്‍വെന്‍ എന്ന ചൈനീസ് വാക്കിന്റെ അര്‍ഥം.

2021 ഫെബ്രുവരിയിൽ ടിയാൻവെൻ 1 ലക്ഷ്യത്തിലെത്തും. ചൊവ്വയുടെ സമീപത്ത് എത്തിയ ശേഷം മൂന്ന് മാസത്തോളം അന്തരീക്ഷത്തെപറ്റി പഠിച്ചതിന് ശേഷമാകും റോവറിനെ ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കുക. ചൊവ്വയുടെ അന്തരീക്ഷ-ഉപരിതല ഘടന, മണ്ണിന്റെയും ജല-ഹിമ വിതരണത്തിന്റെയും സവിശേഷതകൾ, ചൊവ്വയുടെ പരിസ്ഥിതിഎന്നിവയെ കുറിച്ചു വിശാലമായി മനസ്സിലാക്കുകയാണ് ദൗത്യം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

 cz-575-159548

ചൊവ്വയിൽ റോവർ ഇറക്കിയ ഏക രാജ്യം യുഎസ് ആണ്. അതുകൊണ്ട് തന്നെ ചൈനയുടെ ദൗത്യം വിജയിച്ചാൽ അത് വലിയ നേട്ടമായിരിക്കും. ചൊവ്വാ പര്യവേഷണത്തിൽ ചൈനയുടെ രണ്ടാമത്തെ പരീക്ഷണമാണിത്. റഷ്യയോടൊപ്പം ചേർന്ന് 2011ൽ ചൈന, ഒരു വിക്ഷേപണം നടത്തിയിരുന്നു.

ഈ ആഴ്ച വിക്ഷേപിക്കുന്ന രണ്ടാമത്തെ ചൊവ്വാ ദൗത്യമാണ് ടിയാൻവെൻ. നേരത്തേ യുഎഇ തങ്ങളുടെ ആദ്യ ബഹിരാകാശ ദൗത്യം വിക്ഷേപിച്ചിരുന്നു. ഹോപ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. 200 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുക. യുഎസും ഉടൻ തന്നെ തങ്ങളുടെ പുതിയ ചൗവ്വാ ദൗത്യം വിക്ഷേപിക്കും. പെർസവെറൻസ് എന്ന അടുത്ത ദൗത്യം വിക്ഷേപണത്തിന് തയ്യാറാകുകയാണെന്നാണ് റിപ്പോർട്ടുകൾ. ക്യൂരിയോസിറ്റി എന്ന പേരിൽ നേരത്തെ യുഎസ് നടത്തിയ ചൊവ്വാ ദൗത്യത്തിന്റെ തുടർച്ചയാണിത്.

മാറിടത്തിൽ മുളക് തേച്ചു, വഴങ്ങാൻ ലഹരി; സെക്‌സ്‌റാക്കറ്റ് നടത്തിപ്പുകാരി സോനു പഞ്ചബന് 24 വർഷം തടവ്..!മാറിടത്തിൽ മുളക് തേച്ചു, വഴങ്ങാൻ ലഹരി; സെക്‌സ്‌റാക്കറ്റ് നടത്തിപ്പുകാരി സോനു പഞ്ചബന് 24 വർഷം തടവ്..!

കോണ്‍ഗ്രസിലാണെങ്കില്‍ മാത്രമാണ് നിങ്ങള്‍ നേതാവ്; സച്ചിന് മുന്നറിയിപ്പുമായി സ്വന്തം വോട്ടര്‍മാര്‍കോണ്‍ഗ്രസിലാണെങ്കില്‍ മാത്രമാണ് നിങ്ങള്‍ നേതാവ്; സച്ചിന് മുന്നറിയിപ്പുമായി സ്വന്തം വോട്ടര്‍മാര്‍

സച്ചിൻ പൈലറ്റ് ക്യാംപിലെ എംഎൽഎമാർ തിരിച്ചെത്തും! രാജസ്ഥാനിൽ ഗെഹ്ലോട്ടിന് പ്ലാൻ ബി!സച്ചിൻ പൈലറ്റ് ക്യാംപിലെ എംഎൽഎമാർ തിരിച്ചെത്തും! രാജസ്ഥാനിൽ ഗെഹ്ലോട്ടിന് പ്ലാൻ ബി!

English summary
China lauches its mars mission Tianwen -1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X