India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 വർഷത്തിന് ശേഷം ഇന്ത്യക്കെതിരെയുള്ള വിസ നിരോധനം പിൻവലിച്ച് ചൈന; ഇന്ത്യൻ പൗരൻമാർക്ക് ആശ്വാസം

 • By Akhil Prakash
Google Oneindia Malayalam News

ബീജിംഗ്: ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന. കോവിഡ് മൂലമായിരുന്നു രണ്ട് വർഷത്തോളം നീണ്ട് നിന്ന വിസ നിരോധനം ചൈന നടപ്പിലാക്കിയത്. ചൈനയുടെ പുതിയ നടപടി ചൈനീസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും ചൈനയിൽ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആശ്വാസമായിരിക്കുകയാണ്. നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി ചൈനീസ് കോളേജുകളേയും യൂണിവേഴ്സിറ്റികളേയും ആശ്രയിച്ചിരുന്നത്.

തിങ്കളാഴ്ചയാണ് ഇന്ത്യയിലെ ചൈനീസ് എംബസി വിസ നിരോധനം പിൻവലിക്കുന്ന കാര്യം അറിയിച്ചത്. ഇതോടെ ചൈനയിലെ എല്ലാ മേഖലയിലും ജോലി പുനരാരംഭിക്കാൻ പോകുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. ചൈനയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും കുടുംബത്തിന്റെയും വിസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയെന്നും ചൈനീസ് എംബസി അറിയിച്ചു. 2020 മുതൽ ഈ വിസ നിരോധനം ഉണ്ടായിരുന്നു. ചൈനയിൽ ഉപജീവനം നടത്തിയിരുന്ന നിരവധി ഇന്ത്യൻ പൗരൻമാരെ ഈ വിസ നിരോധനം കാര്യമായി ബാധിച്ചിരുന്നു. പുതിയ നടപടി അവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ്.

ഇന്ത്യക്കാർക്ക് പുറമെ, ചൈനീസ് പൗരന്മാരുടെ കുടുംബാംഗങ്ങൾക്കും ചൈനീസ് സ്ഥിരതാമസ പെർമിറ്റുള്ള വിദേശികൾക്കും ചൈനയിലേക്ക് കുടുംബ സംഗമത്തിനോ ബന്ധുക്കളെ സന്ദർശിക്കുന്നതിനോ വിസയ്ക്ക് അപേക്ഷിക്കാമെന്ന് ന്യൂഡൽഹിയിലെ ചൈനീസ് എംബസി അറിയിച്ചു. അടുത്തിടെ ചൈനയിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യൻ പൗരൻമാർ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ തിരികെയെത്താൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യർത്ഥന നടത്തിയിരുന്നു. ഏപ്രിലിൽ, ഇന്ത്യയിൽ നിന്നുള്ള സമ്മർദ്ദത്തിന് ശേഷം ഒറ്റപ്പെട്ടുപോയ ചില ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ ചൈന സമ്മതിക്കുകയും. മടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മങ്കിപോക്‌സ് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണോ?'; തീരുമാനമെടുക്കാന്‍ ലോകാരോഗ്യ സംഘടനമങ്കിപോക്‌സ് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണോ?'; തീരുമാനമെടുക്കാന്‍ ലോകാരോഗ്യ സംഘടന

12,000- ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അവരുടെ വിശദാംശങ്ങൾ പ്രോസസ്സിംഗിനായി ചൈനീസ് സർക്കാരിന് കൈമാറുകയും ചെയ്തു. 2019 ഡിസംബറിൽ ചൈനയിൽ കൊറോണ പടർന്നു പിടിച്ചതിനാൽ ചൈനയിൽ നിന്ന് ഇന്ത്യയിലെത്തിയ 23,000- ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ തിരിച്ചുപോകാനാകാതെ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പകർച്ചവ്യാധിയുടെ വ്യാപനം തടയാൻ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം അവർക്ക് ചൈനയിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. അതേ സമയം വിസ നിരോധനം പിൻവലിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ ഗതാ ഗതം എന്ന് തുറക്കും എന്ന കാര്യത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. നിലവിൽ, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്രജ്ഞർ മാത്രമാണ് ഈ വിമാന റൂട്ടുകളിലൂടെ യാത്ര ചെയ്യുന്നത്.

ചുവപ്പഴകില്‍ മിന്നിത്തിളങ്ങി വരദ; വൈറല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗ്

cmsvideo
  EP Jayarajan To Face Legal Action| മുഖ്യമന്ത്രിയെ രക്ഷിച്ച് ഇപി ജയരാജന്‍ പണി ഇരന്ന് വാങ്ങി| *Kerala
  English summary
  China lifts visa ban on India two years later; Relief for Indian citizens in China
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X