ഇന്ത്യ കളിയ്ക്കുന്നത് തീ കൊണ്ട്; ഇന്ത്യയ്ക്ക് ഭീഷണിയുമായി ചൈന, നയതന്ത്ര പ്രതിഷേധവും!!
ഇന്ത്യ കൊണ്ട് കളിയ്ക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
ദില്ലി: ഇന്ത്യയ്ക്കെതിരെ നയതന്ത്ര പ്രതിഷേധവുമായി ചൈന. തായ് വാന്‍ തായ്വാന് പ്രതിനിധി സംഘം ഇന്ത്യാ സന്ദര്‍ശനത്തിനെത്തി രണ്ട് ദിവസത്തിന് ശേഷമാണ് ചൈനയുടെ നീക്കം. ഇന്ത്യ കൊണ്ട് കളിയ്ക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേതാക്കളായ മൂന്ന് തായ് വാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിക്കെയാണ് ചൈനയുടെ നീക്കം.
തായ് വാനുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും വിദേശ രാജ്യവുമായി നയന്ത്രബന്ധം പുലര്‍ത്തുന്നതിനെ ചൈന എതിര്‍ക്കുന്നുവെന്നും, വിഷയത്തില്‍ ചൈനയുടെ നിലപാട് സുസ്ഥിരമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെംഗ് ഷ്വാങ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വ്യക്തമാക്കി.

എന്നാല്‍ തായ് വാന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനം ഔദ്യൗഗികമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെയും തായ് വാനില്‍ നിന്നുള്ള ഇത്തരം സംഘങ്ങള്‍ ബിസിനസ്, മത, വിനോദസഞ്ചാര താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും വിദേശ കാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. തായ് വാന്‍ പാര്‍ലെമന്റ് അംഗങ്ങളുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയമാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തിങ്കളാഴ്ച ഇന്ത്യയിലെത്തിയ പ്രതിനിധി സംഘം വ്യാഴാഴ്ച മടങ്ങാനിരിക്കെയാണ് ഇന്ത്യയ്ക്കെതിരെ പ്രതിരോധവുമായി ചൈനയുടെ രംഗപ്രവേശം. തായ്വാനിലെ ഏറ്റവും വലിയ സ്റ്റീര്‍ നിര്‍മാതാക്കളായ ചൈന സ്റ്റീല്‍ കമ്പനി അംഗവും സന്ദര്ശകര്ക്കൊപ്പമുണ്ട്. കഴിഞ്ഞ വര്‍ഷം സായ് ഇംഗ് വെന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടുകൂടി തായ് വാന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് ചൈന സ്വീകരിച്ചുവരുന്നത്. എന്നാല്‍ ചൈനയുമായി സമാധാനം സ്ഥാപിക്കണമെന്ന നിലപാടിലാണ് സായ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications