കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കളിയ്ക്കുന്നത് തീ കൊണ്ട്; ഇന്ത്യയ്ക്ക് ഭീഷണിയുമായി ചൈന, നയതന്ത്ര പ്രതിഷേധവും!!

ഇന്ത്യ കൊണ്ട് കളിയ്ക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയ്‌ക്കെതിരെ നയതന്ത്ര പ്രതിഷേധവുമായി ചൈന. തായ് വാന്‍ തായ്‌വാന്‍ പ്രതിനിധി സംഘം ഇന്ത്യാ സന്ദര്‍ശനത്തിനെത്തി രണ്ട് ദിവസത്തിന് ശേഷമാണ് ചൈനയുടെ നീക്കം. ഇന്ത്യ കൊണ്ട് കളിയ്ക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേതാക്കളായ മൂന്ന് തായ് വാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിക്കെയാണ് ചൈനയുടെ നീക്കം.

തായ് വാനുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും വിദേശ രാജ്യവുമായി നയന്ത്രബന്ധം പുലര്‍ത്തുന്നതിനെ ചൈന എതിര്‍ക്കുന്നുവെന്നും, വിഷയത്തില്‍ ചൈനയുടെ നിലപാട് സുസ്ഥിരമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെംഗ് ഷ്വാങ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വ്യക്തമാക്കി.

chinamap

എന്നാല്‍ തായ് വാന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനം ഔദ്യൗഗികമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെയും തായ് വാനില്‍ നിന്നുള്ള ഇത്തരം സംഘങ്ങള്‍ ബിസിനസ്, മത, വിനോദസഞ്ചാര താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും വിദേശ കാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. തായ് വാന്‍ പാര്‍ലെമന്റ് അംഗങ്ങളുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയമാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തിങ്കളാഴ്ച ഇന്ത്യയിലെത്തിയ പ്രതിനിധി സംഘം വ്യാഴാഴ്ച മടങ്ങാനിരിക്കെയാണ് ഇന്ത്യയ്‌ക്കെതിരെ പ്രതിരോധവുമായി ചൈനയുടെ രംഗപ്രവേശം. തായ്‌വാനിലെ ഏറ്റവും വലിയ സ്റ്റീര്‍ നിര്‍മാതാക്കളായ ചൈന സ്റ്റീല്‍ കമ്പനി അംഗവും സന്ദര്‍ശകര്‍ക്കൊപ്പമുണ്ട്. കഴിഞ്ഞ വര്‍ഷം സായ് ഇംഗ് വെന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടുകൂടി തായ് വാന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് ചൈന സ്വീകരിച്ചുവരുന്നത്. എന്നാല്‍ ചൈനയുമായി സമാധാനം സ്ഥാപിക്കണമെന്ന നിലപാടിലാണ് സായ്.

English summary
China has lodged a diplomatic protest with India over a visit by a parliamentary delegation from self-ruled Taiwan, the Chinese Foreign Ministry said on Wednesday. Three Taiwanese parliamentarians, led by ruling Democratic Progressive Party (DPP) legislator Kuan Bi-ling, began their visit to New Delhi on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X