Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയുടെ വാക്കുകേട്ട് മൂന്ന് മണിക്കൂർ കൃത്രിമ പ്രസവവേദന അനുഭവിച്ച് കാമുകൻ; ചെറുകുടൽ‌ തകരാറിലായി

ഹെനാൻ: കാമുകി പറഞ്ഞതുകേട്ട് മൂന്ന് മണിക്കൂറോളം നീണ്ട കൃത്രിമ പ്രസവ വേ​ദനയിലൂടെ കടന്നുപോയ യുവാവിന്റെ ചെറുകുടൽ തകരാറിലായി. ചൈനിയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം. കൃത്രിമമായി പ്രസവവേദന അനുഭവിക്കാൻ കഴിയുന്ന ലേബർ പെയിൻ സിമുലേഷൻ സെന്ററിലേക്കാണ് വിവാഹത്തിന് മുൻപ് കാമുകി കാമുകനെ കൊണ്ടുപോയതെന്ന് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് പറയുന്നു.

പ്രസവ വേദനയെക്കുറിച്ച് വിവാഹത്തിന് മുൻപ് യുവാവ് അറിഞ്ഞിരിക്കണം എന്ന് യുവതിയുടെ കുടുംബം നിർദ്ദേശിച്ചതിന് പിന്നാലെയാണ് കാമുകി ഈ തീരുമാനത്തിൽ എത്തിയത്. ആദ്യം യുവാവ് വിസ്സമ്മതിച്ചെങ്കിലും ഒടുവിൽ‌ സമ്മതംമൂളി.

stomach

കാമുകിയുടെ നിർ​ദ്ദേശ പ്രകാരം മൂന്ന് മണിക്കൂറോളമാണ് യുവാവ് കൃത്രിമ പ്രവസവേദനയിലൂടെ കടന്നുപോയത്. ചർ‌മ്മത്തിലൂടെയും പേശികളിലൂടെയും വൈദ്യുതി പ്രവാഹം കടത്തിവിട്ടാണ് കൃത്രിമ പ്രസവ വേദന അനുഭവിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി വേദന ഉയർത്തിക്കൊണ്ടുവരും. വേദന കൂടി കൂടി എട്ടാം ലെവലിൽ എത്തിയപ്പോൾ‌ യുവാവിന് കടുത്ത ബുദ്ധിമുട്ട് ഉണ്ടായെന്നും പത്താം ലെവലിൽ എത്തിയപ്പോൾ‌ യുവാവ് തളർന്ന് കരയാൻ തുടങ്ങിയെന്നും കാമുകി പറയുന്നു. അടിവയറിന് കടുത്ത വേദന ഉണ്ടെന്ന പറഞ്ഞ യുവാവ് ഛർദ്ദിച്ചതായും കാമുകി പറഞ്ഞു.

" എന്റെ കാമുകൻ ലെവൽ 8 ൽ അലറാനും മല്ലിടാനും തുടങ്ങി, ലെവൽ 10 ൽ കരയാൻ ആരംഭിച്ചു. അവസാനം അവന് ശ്വാസം മുട്ടുന്നത് പോലെയായി. ഞാനും എന്റെ സഹോദരിയും അവന്റെ വിയർപ്പ് തുടച്ചുകൊണ്ടേയിരുന്നു."യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഒരാഴ്ച കഴിഞ്ഞിട്ടം യുവാവിന്റെ വയറുവേദന മാറിയില്ല. ഇതോടെയാണ് യുവാവ് വൈദ്യ സഹായം തേടിയത്.

കാമുകനെ വേദനിപ്പിക്കാൻ താനും കുടുംബവും ഉദ്ദേശിച്ചിരുന്നില്ലെന്നും താൻ അനുഭവിക്കാൻ പോകുന്ന വേദനയെക്കുറിച്ച് കാമുകനെ ധരിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് യുവതി പറയുന്നത്. യുവാവിന്റെ ചെറുകുടലിന്റെ ഒരു ഭാ​ഗം മുറിച്ച് നീക്കിയെന്നാണ് പറഞ്ഞിരിക്കുന്നതെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും യുവതി പറഞ്ഞുയ യുവാവിനെ കാണാൻ വരേണ്ടെന്ന് അയാളുടെ അമ്മ യുവതിയോട് പറഞ്ഞിട്ടുണ്ട്.

യുവതിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നുവന്നത്. സാധാരണ പ്രസവ വേദന പരമാവധി 10 മിനിറ്റ് നീണ്ടുനിൽക്കും. ഈ കാമുകിക്കും അവളുടെ കുടുംബത്തിനും വട്ടാണെന്ന് തോന്നുന്നു, എന്നാണ് ഒരാൾ പറഞ്ഞത്. പ്രസവം സങ്കീർണമായ ഒന്നാണ്
ഒരു സിമുലേഷനും അത് അനുഭവിപ്പിക്കാൻ കഴിയില്ല മറ്റൊരാൾ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+