കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി ചൈന; ലക്ഷ്യം അമേരിക്കയോ?

പരീക്ഷണ, നിരീക്ഷണങ്ങള്‍ക്കു ശേഷം പുറത്തിറക്കുന്ന മിസൈല്‍ ചൈനയുടെ ആയുധശേഷിക്കു മുതല്‍കൂട്ടാകുമെന്നാണു കരുതുന്നത്.

  • By Ankitha
Google Oneindia Malayalam News

ബെയ്ജിങ്: ലോകത്തെവിടേയും ലക്ഷ്യം വയ്ക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈവുമായി ചൈന എത്തുന്നു. ഒന്നിലധികം ആണവ പോര്‍മുനകള്‍ വഹിക്കാവുന്നതാണ് ഈ മിസൈലുകൾ 2018ല്‍ ചൈനീസ് സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. ശത്രുസേനകളുടെ പ്രതിരോധ സംവിധാനത്തിലേക്കു നുഴഞ്ഞുകയറാന്‍ സഹായകരമാണ് ഇത്തരം മിസൈലുകളെന്നാണ് പുറത്തു വരുന്ന വിവരം.എട്ടു തവണ പരീക്ഷണം നടത്തിയ മിസൈല്‍ 2018 പകുതിയോടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഭാഗമാകും. ത്രീ സ്റ്റേജ് സോളിഡ്-ഫ്യുവല്‍ മിസൈലായ ഡോങ്‌ഫെങ് 41ന്റെ ദൂരപരിധി 12,000 കിലോ മീറ്ററാണ്.

ശങ്ക തോന്നി.. പിന്നെ ഒന്നും നോക്കിയില്ല, നടുറോഡിൽ കാര്യം സാധിച്ചു; മഹാരാഷ്ട്ര മന്ത്രി വിവാദത്തിൽശങ്ക തോന്നി.. പിന്നെ ഒന്നും നോക്കിയില്ല, നടുറോഡിൽ കാര്യം സാധിച്ചു; മഹാരാഷ്ട്ര മന്ത്രി വിവാദത്തിൽ

വിക്ഷേപണത്തറയില്‍നിന്ന് ലോകത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ഇതുപയോഗിച്ച് ആക്രമണം നടത്താമെന്നാണ് ഇതിന്റെ പ്രത്യേകത. പത്തു ആണവ പോര്‍മുനകള്‍ വഹിക്കാനും ഓരോന്നായി തൊടുക്കാനും ഇതിനു സാധിക്കുമെന്നും ചൈനീസ് ആയുധ നിയന്ത്രണ അഡൈ്വസര്‍ ഷു ഗ്വാന്‍ഗ്യു പറഞ്ഞു.

china

ആണവ ബാലിസ്റ്റിക് മിസൈല്‍ ചൈനയുടെ ആയുധശേഷിക്കു മുതല്‍കൂട്ടാകുമെന്നാണു കരുതുന്നത്. യുഎസിനെയും യൂറോപ്പിനെയും ലക്ഷ്യമിട്ടാണ് ചൈനയുടെ മിസൈല്‍ പരീക്ഷണമെന്നാണ് റഷ്യയുടെ വിലയിരുത്തല്‍. ചൈനീസ് പിഎല്‍എയുടെ റോക്കറ്റ് ഫോഴ്‌സ് ഞായറാഴ്ച ആണവ മിസൈലുകളുടെ മാതൃകകള്‍ പുറത്തുവിട്ടിരുന്നു. ഡെങ്‌ഫെങ്-26 ബാലിസ്റ്റിക് മിസൈല്‍, ഡോങ്‌ഫെങ്-21ഡി കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍, ഡോങ്‌ഫെങ്-16 എന്നിവ നിലവില്‍ ചൈനീസ് സേനയുടെ ഭാഗമാണ്.

English summary
China's next-generation multi-nuclear warhead intercontinental ballistic missile with a proclaimed ability to hit targets "anywhere in the world" may be inducted into the PLA early next year, a media report said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X