കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ കൈയ്യില്‍ അണുബോംബുണ്ടോ? ഇന്ത്യയെ ആണവ രാജ്യമായി അംഗീകരിക്കില്ലെന്ന് ചൈന

Google Oneindia Malayalam News

ബെയ്ജീങ്: ഇന്ത്യയെ ആണവ രാജ്യമായി പരിഗണിക്കില്ലെന്ന് ചൈന. ഇന്ത്യയെ മാത്രമല്ല പാകിസ്താനെയും ഉത്തരകൊറിയയെയും ആണവ രാജ്യമായി പരിഗിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് ചൈനീസ് വിദേശകാര്യ വക്താവ് ഇന്ത്യയെ കൂടി പരാമര്‍ശിച്ച് മറുപടി നല്‍കിയത്.

Indo

ഇന്ത്യയെയും പാകിസ്താനെയും ഇതുവരെ ആണവരാജ്യങ്ങളായി ചൈന കണ്ടിട്ടില്ല. നേരത്തെയുള്ള നിലപാട് മാറ്റുകയില്ലെന്നും ലു കാങ് വ്യക്തമാക്കി. ഉത്തര കൊറിയയെ ആണവ രാജ്യമായി പരിഗണിക്കുമോ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഉത്തര കൊറിയയെ മാത്രമല്ല, പാകിസ്താനെയും ഇന്ത്യയെയും ആണവ രാജ്യമായി കാണില്ലെന്ന് ലു കാങ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റും ഉത്തര കൊറിയന്‍ നേതാവും തമ്മില്‍ ഹാനോയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാന വിഷയം ആണവായുധമായിരുന്നു. ഉത്തര കൊറിയയുടെ രണ്ട് ആണവ കേന്ദ്രങ്ങള്‍ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലെന്ന് ചര്‍ച്ചയില്‍ കിം ജോങ് ഉന്‍ വ്യക്തമാക്കി. ഇതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്.

അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ 3 പേർ കൊല്ലപ്പെട്ടുഅതിർത്തിയിൽ വീണ്ടും പാകിസ്താന്റെ ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ 3 പേർ കൊല്ലപ്പെട്ടു

48 അംഗ ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി) ഇന്ത്യയ്ക്ക് അംഗത്വമില്ല. ചൈനയാണ് ഇന്ത്യയുടെ പ്രവേശനം തടയുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഇന്ത്യ ഒപ്പുവച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം ചൈന തടയുന്നത്. ഇന്ത്യ എന്‍എസ്ജി പ്രവേശനത്തിന് വേണ്ടി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പാകിസ്താനും പ്രവേശനം നല്‍കേണ്ടി വരുമെന്ന് ചൈന നിലപാടെടുത്തു. ഇതോടെയാണ് ഇന്ത്യയുടെ പ്രവേശനം തടയപ്പെട്ടത്.

English summary
"Never Recognised India, Pakistan As Nuclear Countries," Says China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X